മാർച്ച് 12 നും മാർച്ച് 31 നും ഇടയിൽ ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളും യാത്രക്കാർക്ക് സൌജന്യമായി ക്യാൻസൽ ചെയ്യുകയോ റീഷെഡ്യൂൾ ചെയ്യുകയോ ചെയ്യാമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. കൊറോണ വൈറസ് വ്യാപനത്തെ തുടർന്നാണ് പിഴ ഒഴിവാക്കിയത്. സർക്കാർ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ ഒരു വിഭാഗമായ എയർലൈൻ ലോകമെമ്പാടുമുള്ള 13 സ്ഥലങ്ങളിലേക്ക് സർവ്വീസ് നടത്തുന്നുണ്ട്. പ്രധാനമായും ഗൾഫ് മേഖലകളിലേയ്ക്കാണ് സർവ്വീസ് നടത്തുന്നത്.
എയർ ഇന്ത്യ എക്സ്പ്രസിന്റെ അറിയിപ്പ്
കോവിഡ് 19 മൂലമുള്ള അനിശ്ചിതമായ യാത്രാ സാഹചര്യം കണക്കിലെടുത്ത്, ഫ്ലൈറ്റ് പുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ യാത്രക്കാർക്ക് സൌജന്യമായി തീയതി മാറ്റാമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. 2020 മാർച്ച് 12 മുതൽ 2020 മാർച്ച് 30 വരെയുള്ള ടിക്കറ്റുകളാണ് പിഴ കൂടാതെ ക്യാൻസൽ ചെയ്യാനും റീഷെഡ്യൂൾ ചെയ്യാനും സാധിക്കുക. മറ്റ് എയർലൈനുകളുടെ റദ്ദാക്കൽ ഇളവുകൾ പരിശോധിക്കാം.
ഗോ എയർ
ഏപ്രിൽ 30 വരെ ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കുന്നതിനോ പുന: ക്രമീകരിക്കുന്നതിനോ പണം നൽകേണ്ടതില്ലെന്ന് ഞായറാഴ്ച ഗോ എയർ വ്യക്തമാക്കിയിരുന്നു. മാർച്ച് 8 നും ഏപ്രിൽ 30 നും ഇടയിൽ നടത്തിയ എല്ലാ ബുക്കിംഗിനും മാർച്ച് 8 നും സെപ്റ്റംബർ 30 നും ഇടയിലുള്ള യാത്രയ്ക്കും ഇത് ബാധകമായിരിക്കും. പുറപ്പെടുന്നതിനേക്കാൾ 14 ദിവസം മുമ്പാണെങ്കിൽ പൂർണമായും സൌജന്യമായ റദ്ദാക്കലും റീ ബുക്കിംഗ് പേയ്‌മെന്റ് ഓഫറും ലഭിക്കും.
ഇൻഡിഗോ
മാർച്ച് 12 നും മാർച്ച് 31 നും ഇടയിൽ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ റീഷെഡ്യൂളിംഗ് പിഴ ഒഴിവാക്കുമെന്ന് ഇൻഡിഗോയും അറിയിച്ചു. കമ്പനിയുടെ എല്ലാ ആഭ്യന്തര, അന്താരാഷ്ട്ര സർവ്വീസുകൾക്കും ഇത് ബാധകമാണ്.
എയർ ഇന്ത്യ എക്സ്പ്രസ് യാത്രാ നിർദ്ദേശങ്ങൾ
ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാർ സ്വയം റിപ്പോർട്ടിംഗ് ഫോം പൂരിപ്പിക്കേണ്ടതുണ്ടെന്ന് നേരത്തെ പുറത്തിറക്കിയ ഒരു യാത്രാ നിർദ്ദേശത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കിയിരുന്നു. കൊറോണ വൈറസ് (COVID-19) പൊട്ടിപ്പുറപ്പെട്ടതിനാൽ, ഇന്ത്യയിലേക്ക് എത്തുന്ന എല്ലാ യാത്രക്കാരും സ്വയം റിപ്പോർട്ടിംഗ് ഫോം പൂരിപ്പിക്കേണ്ടതുണ്ട്. ഇന്ത്യൻ വിമാനത്താവളങ്ങളിൽ എത്തുന്ന എല്ലാ യാത്രക്കാരും വ്യക്തിഗത വിവരങ്ങളും യാത്രാ ചരിത്രവും ഉൾപ്പെടെ ശരിയായി പൂരിപ്പിച്ച സ്വയം റിപ്പോർട്ടിംഗ് ഫോം നൽകേണ്ടതുണ്ട്.
സ്വയം റിപ്പോർട്ടിംഗ് ഫോം
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നൽകുന്ന സ്വയം റിപ്പോർട്ടിംഗ് ഫോം ഓരോ യാത്രക്കാരും പൂരിപ്പിക്കണം, നിങ്ങൾ ഇന്ത്യയിൽ താമസിക്കാൻ ഉദ്ദേശിക്കുന്ന ശരിയായതും വിശദവുമായ വിലാസവും നിങ്ങൾ ഇന്ത്യയിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പറും ഈ ഫോമിൽ നൽകണം. ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ, ഇറാൻ, ഇറ്റലി, ഹോങ്കോംഗ്, മക്കാവു, വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ, നേപ്പാൾ, തായ്ലൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളിലെ യാത്രാ ചരിത്രമുള്ള യാത്രക്കാർ എത്തിച്ചേരുമ്പോൾ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
