ദില്ലി: രാജ്യത്ത് പുതിയ കമ്പനികളുടെ രജിസ്ട്രേഷനില്‍ ഏപ്രില്‍ മാസത്തില്‍ വമ്പന്‍ ഇടിവ്. 27 ശതമാനം ഇടിവാണ് ഏപ്രില്‍ മാസത്തില്‍ രേഖപ്പെടുത്തിയത്. മാര്‍ച്ചില്‍ രജിസ്ട്രേഷന് റെക്കോര്‍ഡ് നിലവാരത്തിലേക്ക് എത്തിയിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഏപ്രില്‍ മാസത്തിലെ രജിസ്ട്രേഷന് ഇടിഞ്ഞിരിക്കുകയാണ്.

എന്നാല്‍ 2020 ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനി രജിസ്ട്രേഷന് നാല് മടങ്ങ് വര്‍ദ്ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കൊവിഡ് ലോക്ക് ഡൗണായ ഏപ്രില്‍ മാസത്തില്‍ 3209 കമ്പനികളാണ് രജിസ്റ്റര്‍ ചെയ്തത്. ഇത്തവണ ഇത് 12554 എണ്ണമായി ഉയര്‍ന്നിരുന്നു. കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2021 മാര്‍ച്ച് മാസത്തില്‍ 17324 കമ്പനികളാണ് രജിസ്റ്റര്‍ ചെയ്തത്. 23 ശതമാനമായിരുന്നു ഇത് വര്‍ദ്ധിച്ചത്.
ദില്ലി, മുംബൈ, ബംഗളൂരു, കൊല്‍ക്കത്ത, പൂനെ എന്നീ നഗരങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തെ വ്യവസായ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക്സ് റിസര്‍ച്ചിലെ സീനിയര്‍ ഫെലോ ബോര്‍നാലി ഭണ്ഡാരി പറയുന്നു. നിലവില്‍ ഈ നഗരങ്ങളുല് നിന്നാണ് കൂടുതല്‍ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യാറുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 2020ലെ ലോക്ക് ഡൗണിന് ശേഷം ജൂലായിലാണ് കമ്പനി രജിസ്ട്രേഷനില്‍ പുരോഗമതിയുണ്ടായത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
