ഇന്ത്യയിലെ മുൻനിര ഉപഭോക്തൃ കമ്പനികളും ചില്ലറ വ്യാപാരികളും ഒരേ സ്വരത്തിൽ പറയുന്നു, ഇന്ത്യയിലെ ചെറിയ പട്ടണങ്ങളാണ് കമ്പനികളുടെ വളർച്ചയെ ഇപ്പോൾ നയിക്കുന്നത്. ഇലക്ട്രോണിക്സ്, ഫാഷൻ മുതൽ ദൈനംദിന പലചരക്ക് സാധനങ്ങൾ വരെയുള്ള ഉൽപ്പന്നങ്ങൾക്ക് പട്ടണങ്ങളിൽ ചെലവ് ഉയർന്നു തുടങ്ങി. ചിലയിടങ്ങളിൽ കൊവിഡ് -19 ന് മുമ്പുള്ളതിനേക്കാൾ കൂടുതലാണ് വിൽപ്പന. അതേസമയം നഗരങ്ങൾ വീണ്ടെടുക്കലിൽ പാടുപെടുന്നു.
റിലയൻസ് റീട്ടെയിൽ
രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിലറായ റിലയൻസ് റീട്ടെയിലിന്റെ ഫാഷൻ സ്റ്റോർ ശൃംഖലയായ ട്രെൻഡ്സിലെ വിൽപ്പന ജൂലൈ-സെപ്റ്റംബർ പാദത്തിൽ ഇരട്ടിയിലധികം വളർച്ച നേടി. ഒക്ടോബർ-ഡിസംബർ പാദത്തിൽ മൊത്തത്തിലുള്ള ബിസിനസ്സ് കൊവിഡ് -19ന് മുമ്പള്ള നിലയിലേയ്ക്ക് എത്തുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
മെട്രോകളിൽ കുറവ്
ചെറിയ പട്ടണങ്ങളിലെ വിൽപ്പന വളർച്ച നഗരങ്ങളിലേക്കാൾ ഉയർന്ന നിലയിലാണെന്ന് സാംസങ്, എൽജി, ആദിത്യ ബിർള ഫാഷൻ, റീട്ടെയിൽ എന്നിവയുൾപ്പെടെ അര ഡസനിലധികം കമ്പനികൾ പറയുന്നു. മെട്രോകളിൽ, ഉയർന്ന കൊവിഡ് -19 അണുബാധ നിരക്ക് കാരണം ആളുകൾ മാളുകളും മറ്റും ഒഴിവാക്കുകയും ചെലവ് കുറയ്ക്കുകയും ചെയ്യുന്നതാണ് വിൽപ്പന കുറയാൻ കാരണം.
എൽജിയ്ക്ക് നേട്ടം
ഇന്ത്യയിലെ ഏറ്റവും വലിയ ഉപകരണ നിർമാതാക്കളായ എൽജിക്ക് വരുമാനത്തിന്റെ പകുതിയും ടയർ II, III പട്ടണങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. കുറഞ്ഞ അണുബാധനിരക്കും കാർഷിക ഉൽപാദനത്തിലെ വർദ്ധനവും കാരണം ഈ വിപണികളിൽ ഉപഭോക്തൃ വികാരം മെട്ടപ്പെട്ടതായി എൽജി ഇന്ത്യ വൈസ് പ്രസിഡന്റ് വിജയ് ബാബു പറഞ്ഞു. കൂടാതെ, വലിയ നഗരങ്ങളിൽ നിന്ന് ചെറിയ പട്ടണങ്ങളിലെ സ്വന്തം നാടുകളിലേയ്ക്ക് താമസം മാറിയ ധാരാളം വൈറ്റ് കോളർ ജോലിക്കാർ ഇപ്പോൾ വീടുകളിലിരുന്നാണ് ജോലി ചെയ്യുന്നത്. ഇതും ചെറിയ പട്ടണങ്ങളിലെ ഉപഭോഗം വർദ്ധിക്കാൻ കാരണമാണ്.
സാംസങ് ഉത്പന്നങ്ങൾ
പ്രീമിയം ഉൾപ്പെടെ എല്ലാ ഉൽപ്പന്നങ്ങളുടെയും വിൽപ്പന വളർച്ചാ നിരക്ക് നഗരങ്ങളെ അപേക്ഷിച്ച് ചെറിയ പട്ടണങ്ങളിൽ വളരെ ഉയർന്നതാണെന്ന് സാംസങ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് (കൺസ്യൂമർ ഇലക്ട്രോണിക്സ് ബിസിനസ്) രാജു പുല്ലൻ പറഞ്ഞു. കമ്പനിയുടെ മൊത്തത്തിലുള്ള വിൽപന ഒരു വർഷം മുമ്പുള്ളതിനേക്കാൾ ഒക്ടോബറിൽ 32 ശതമാനവും പ്രീമിയം ഉൽപ്പന്നങ്ങൾ 50 ശതമാനവും ഉയർന്നു. 4 കെ ടെലിവിഷനുകൾ പോലുള്ള പ്രീമിയം ഉൽപന്നങ്ങൾ പോലും ചെറുകിട വിപണികളിൽ 72 ശതമാനം വളർച്ച നേടി.
ചെറിയ പട്ടണങ്ങളിലെ നേട്ടം
നഗരങ്ങളിലെ മാന്ദ്യത്തിന് പ്രധാന കാരണം ആളുകൾ നഗരങ്ങൾ വിട്ട് ഗ്രാമങ്ങളിലേയ്ക്ക് പോകുന്നതിനാലും ചെറിയ പട്ടണങ്ങളിലെ വിപണികളിൽ നിയന്ത്രണങ്ങൾ കുറവായതിനാലുമാണ്. ചെറിയ നഗരങ്ങളിലെ സാമ്പത്തിക പ്രവർത്തനങ്ങളെ നിയന്ത്രണങ്ങളും മറ്റും കാര്യമായി ബാധിച്ചിട്ടില്ല.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications