മുംബൈ: രാജ്യത്ത് കൊവിഡ് രൂക്ഷമായ സാഹചര്യവും ചില സംസ്ഥാനങ്ങളില്‍ ലോക്കഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നും ബ്രിട്ടീഷ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ട്രയംഫ് തങ്ങളുടെ വാഹനങ്ങളുടെ വാറന്റി കാലാവധി നീട്ടി. രണ്ട് മാസത്തേക്കാണ് കമ്പനി ഇപ്പോള്‍ വാറന്റി കാലാവധി നീട്ടിയിരിക്കുന്നത്.

നേരത്തെ പിയാജിയോ, ബെന്ല്ലി, സുസുക്കി, കെടിഎം, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോര്‍പ്പ്, എച്ച്എംഎസ്ഐ, ടിവിഎസ്, യമഹ തുടങ്ങിയ കമ്പനികള്‍ സമാനമായി വാറന്റി കാലാവധി നീട്ടിയതായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രയംഫിന്റെ തീരുമാനം.
ഏപ്രില്‍ 15 നും മെയ് 31 നും ഇടയില്‍ വാറന്റി കാലാവധി അവസാനിക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ക്ക് ജൂലൈ 30 വരെയാണ് വാറന്റി നീട്ടുന്നത്. ലോക്ക് ഡൗണില്‍ എടുത്തുകളഞ്ഞാല്‍ 30 ദിവസത്തിനുള്ളില്‍ ഉടമകള്‍ അവരുടെ മോട്ടോര്‍സൈക്കിള്‍ സര്‍വീസ് ലഭിക്കുകയാണെങ്കില്‍ വാറന്റിയെ ബാധിക്കില്ലെന്ന് ട്രയംഫ് പറയുന്നു.
അതേസമയം, ഇന്ത്യയില്‍ വളരെ സജീവമായി വരികയാണ് ട്രയംഫ്. ദിവസങ്ങള്‍ക്ക് മുമ്പാണ് കമ്പനി തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ബോണെവില്ലെ ബോബര്‍ പുറത്തിറക്കിയത്. 11.75 ലക്ഷം രൂപയാണ് ഈ മോഡലിന്റെ എക്സ് ഷോറൂം വില. കൂടാതെ ഇന്ത്യയിലെ എല്ലാ പുതിയ ബൈക്കുകള്‍ക്കും സമാനമായ തരത്തില്‍ സര്‍വീസ് കാലയളവ് 16000 കിലോ മീറ്ററായി ട്രയംഫ് ഉയര്‍ത്തിയിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications