ദില്ലി: കൊവിഡിനെ അതിജീവിച്ചവരുടെ ഇൻഷുറൻസ് നിർദേശങ്ങൾ ലൈഫ് ഇൻഷുറൻസ് കമ്പനികൾ നിരസിച്ചേക്കാമെന്ന് സൂചന. മൂന്ന് മാസത്തിന് കാലയളവിനുശേഷവും 60 വയസ്സിനു മുകളിലുള്ള കോവിഡ് അതിജീവിച്ചവർക്കുള്ള നിയന്ത്രണങ്ങൾ കർശനമായിത്തുടരുകയാണെന്നും ടൈംസ് ഓഫ് ഇന്ത്യ ഒരു റിപ്പോർട്ട് ചെയ്യുന്നു. അവയവങ്ങളുടെ കേടുപാടുകളുണ്ടാകുന്ന കുറഞ്ഞ അപകടസാധ്യതയുള്ള കൊവിവിഡ് അതിജീവിച്ചവർക്ക് 20-30% അധിക പ്രീമിയം ഈടാക്കാം.
മെഡിക്കൽ ഹിസ്റ്ററിയുള്ളവരെ ഗുരുതരരോഗമുള്ളവരായി പരിഗണിച്ച് ഇത്തരക്കാരെ ഇതിനകം ഉന്നത നിലവാരമില്ലാത്ത ജീവിത വിഭാഗങ്ങളായി കണക്കാക്കുന്നുണ്ട്. ചില കേസുകളിൽ ആരോഗ്യപരമായി ഫിറ്റായവരെയും ഗുരുതരരോഗമുള്ളവരായാണ് പരിഗണിക്കുന്നതെന്നാണ് ബജാജ് അലിയൻസ് ലൈഫിന്റെ അവദേഷ് ഗുപ്തയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ചില സാഹചര്യങ്ങളിൽ, യോഗ്യതയില്ലാത്ത കൊവിഡ് അതിജീവിച്ചവരെ രോഗാവസ്ഥയുള്ളവരെപ്പോലെ തുല്യമായി പരിഗണിക്കുകയും അധിക നിരക്ക് ഈടാക്കുകയും ചെയ്യുന്നു. വിദേശത്തേക്ക് പോകുന്നവരുടെ പ്രൊപ്പോസലുകൾ അവർ ലാൻഡ് ചെയ്ത് ഒരു മാസം കഴിഞ്ഞ ശേഷമാണ് സ്വീകരിക്കുക.

വിദഗ്ധർ പറയുന്നതനുസരിച്ച്, കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവരിൽ പലരും ഹൃദയം, വൃക്ക, ശ്വാസകോശ തകരാറുകൾ തുടങ്ങിയ ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്ന് കരുതുന്നുണ്ട്. പ്രത്യേകിച്ചും കൊറോണ വൈറസ് ബാധിച്ച് നാല് ആഴ്ചയോ അതിൽ കൂടുതലോ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്കാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്കുള്ള സാധ്യത. "അത്തരം നിയന്ത്രണങ്ങൾ പുനർ ഇൻഷുറൻസ് മാർഗനിർദേശത്തിലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അപകടസാധ്യത നിർണ്ണയിക്കുന്നതിനുള്ള വിവരങങൾ ഞങ്ങളുടെ പക്കലില്ലാത്തതുകൊണ്ട് തന്നെ അതിനാൽ അധിക പ്രീമിയം ഈടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊറോണ വൈറസ് എത്ര അവയവങ്ങളെ സ്വാധീനിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് അധിക പ്രീമിയം ചാർജുകൾ തീരുമാനിക്കുന്നത്, "സിംഗ് പറഞ്ഞു. "കൊവിഡ് അതിജീവിച്ചയാൾ സങ്കീർണതകളോ ദീർഘകാല ഫലമോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിൽ, അധിക ചാർജ് ഈടാക്കില്ല."
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications