ദില്ലി; രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഉയർന്നതായി റിപ്പോർട്ട്. ജൂലൈ 25ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 7.14 ശതമാനമാണ്. ജൂലൈ 18ന് അവസാനിച്ച ആഴ്ചയില്‍ ഇത് 5.98 ശതമാനമായിരുന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കോണമി ആണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.
നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് ഒരാഴ്ച മുമ്പ് 7.94 ശതമാനമായിരുന്നു. എന്നാൽ ഈ ആഴ്ച ഇത് 8.01 ശതമാനമായി ഉയർന്നു; ഗ്രാമീണ മേഖലയിലും വർധന് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലെ 5.1 ശതമാനത്തില്‍ നിന്ന് തൊഴിലില്ലായ്മ 6.75 ശതമാനമായാണ് ഉയർന്നത്.

നേരത്തേ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും ഉയർന്നത് മെയ് 23 ന് അവസാന ആഴ്ചയിലായിരുന്നു. അന്ന് 14.73 ശതമാനമായിരുന്നു നിരക്ക്. കൊവിഡ് ഭീതിയും തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നടപടികളിലും ഇളവ് വരുത്തിയതോടെ വീണ്ടും തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞിരുന്നുവെങ്കിലും വീണ്ടും ഇത് വർധിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം മെയിൽ ഉണ്ടായിരുന്ന നിരക്ക് (11.9%) ജൂൺ മാസത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുമ്ട്. ജൂൺ മാസത്തിൽ ഇത് 9.17 ശതമാനം ആണ്.
അതേസമയം ഇന്ത്യയുടെ തൊഴിലില്ലായ്മാ നിരക്ക് 2019-20ൽ 4.8 ശതമാനവും 2018-19 ൽ 5.8 ശതമാനവും 2017-18 ൽ 6 ശതമാനവുമാണെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ അറിയിച്ചു. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് വർദ്ധിച്ചിട്ടുണ്ടോയെന്ന ലോക്സഭയിലെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് തൊഴിൽ സഹമന്ത്രി രമേശ്വർ തെലി മറുപടി നൽകിയത്. തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികൾ സർക്കാർ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ



Click it and Unblock the Notifications
