കൊറോണ വൈറസ് ഭീതിയിൽ വിമാനയാത്രകളെല്ലാം ഒഴിവാക്കേണ്ട അവസ്ഥയിലാണ് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍. കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കുന്നതിനാൽ മുമ്പേ തന്നെ ബുക്ക് ചെയ്‌തവരാണ് പ്രതിസന്ധിയിലായത്. ഒപ്പം നിരവധി ഫ്ലൈറ്റുകൾ വിമാന കമ്പനികൾ ക്യാൻസൽ ചെയ്‌തിട്ടുമുണ്ട്. ചൈന, സിങ്കപ്പുര്‍, തായിലൻഡ് തുടങ്ങിയ റൂട്ടുകളിലാണ് പ്രധാനമായും കൂടുതൽ ഫ്ലൈറ്റുകൾ റദ്ദാക്കിയിരിക്കുന്നത്. പല രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ ഇന്ത്യയിലേക്ക് വരുന്നതും വിലക്കിയിട്ടുണ്ട്.
ലോകാരോഗ്യ സംഘടന കോവിഡ്-19 മാഹാമാരിയായി പ്രഖ്യാപിച്ചതോടെ ഇന്ത്യയിലെ വ്യോമയാന മന്ത്രാലയം ബുക്കിംഗ് റീ ഷെഡ്യൂളിങ് ചാര്‍ജുകള്‍ ഒഴിവാക്കി നല്‍കാന്‍ വിമാനക്കമ്പനികളോട് അഭ്യര്‍ഥിച്ചിരുന്നു. ഇത് ഏകദേശം എല്ലാ കമ്പനികളും അംഗീകരിച്ചിട്ടുണ്ട്. എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാന കമ്പനികൾ റീബുക്കിംഗ് ചാർജിന്റെ ആനുകൂല്യം പ്രഖ്യാപിച്ചതിനാൽ തന്നെ, നിങ്ങൾ പ്ലാൻ ചെയ്ത യാത്രകൾ കൊറോണ വൈറസ് കാലത്ത് പരമാവധി ഒഴിവാക്കുക. നിലവിൽ കാൻസലേഷൻ ഒരു വിമാന കമ്പനിയും സൗജന്യമാക്കിയിട്ടില്ല. അതുകൊണ്ട് നിങ്ങൾ പ്ലാൻ ചെയ്‌ത യാത്ര റദ്ദാക്കാതെ റീഷെഡ്യൂൾ ചെയ്യുന്നതാണ് നല്ലത്.

നിങ്ങൾ ഇനിപ്പറയുന്ന വിമാന കമ്പനികളിൽ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്‌തതെങ്കിൽ, ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം.
ഇൻഡിഗോ: നിങ്ങൾ ഇൻഡിഗോ മുഖേനയാണ് യാത്ര ആസൂത്രണം ചെയ്‌തതെങ്കിൽ, ടിക്കറ്റുകൾ റീഷെഡ്യൂൾ ചെയ്യാനുള്ള സൗകര്യമുണ്ട്. 2020 മാർച്ച് 31-നോ അതിനുമുമ്പോ ടിക്കറ്റ് ബുക്ക് ചെയ്‌ത യാത്രക്കാർക്ക് യാതൊരു നിരക്കും കൂടാതെ ടിക്കറ്റ് റീഷെഡ്യൂൾ ചെയ്യാം. നിങ്ങളുടെ യാത്ര തീയതിയുടെ മൂന്ന് ദിവസം മുമ്പെങ്കിലും ഇത് ചെയ്യണം.
ഗോ എയർ: മാർച്ച് 1-നും ഏപ്രിൽ 15-നും ഇടയിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ ടിക്കറ്റ് റദ്ദാക്കുകയോ റീഷെഡ്യൂൾ ചെയ്യുകയോ ചെയ്യണമെന്ന് നിർബന്ധമില്ല. കാരണം അടുത്ത ഒരു വർഷത്തിനുള്ളിൽ ചെയ്യുന്ന ഏതെങ്കിലും പുതിയ ബുക്കിംഗിൽ യാത്രക്കാർക്ക് ഈ ടിക്കറ്റ് നിരക്ക് റിഡീം ചെയ്യാനുള്ള സൗകര്യം കമ്പനി നൽകുന്നതാണ്.
സ്‌പൈസ് ജെറ്റ്: സ്‌പൈസ് ജെറ്റിനൊപ്പമാണ് നിങ്ങളുടെ യാത്ര ആസൂത്രണം ചെയ്‌തിരുന്നതെങ്കിൽ, 2020 മാർച്ച് 12-നും 31-നും ഇടയിൽ യാത്ര റീഷെഡ്യൂൾ ചെയ്യാൻ നിരക്കൊന്നും കമ്പനി ഈടാക്കില്ല.
എയർ ഏഷ്യ: എയർ ഏഷ്യയുടെ എല്ലാ ഡൊമസ്റ്റിക്ക് നെറ്റ്‌വർക്കിലെ ടിക്കറ്റുകളും 2020 മാർച്ച് 31 വരെ സൗജന്യമായി റീ ഷെഡ്യൂൾ ചെയ്യാവുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
