ദില്ലി: കൊവിഡ് ഒന്നാം തരംഗത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വാഹന വില്പന പൂര്‍ണമായും നിലച്ചിരുന്നു. പിന്നീട് ലോക്ക് ഡൗണ്‍ പിന്‍വലിച്ചിട്ടും വിപണി പഴയ നിലയിലേക്ക് തിരികെ എത്താന്‍ സമയമടെുത്തു.
അതിന് ശേഷം വീണ്ടും വാഹന വിപണി ചൂടുപിടിച്ചുവരികയായിരുന്നു. അപ്പോഴാണ് കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചത്. അതോടെ പ്രതീക്ഷിച്ച മുന്നേറ്റമില്ലാതെ വാഹന വിപണി മുടന്തുകയാണ്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദം തന്നെ കഴിഞ്ഞ വര്‍ഷത്തെ പോലെ ആകുമോ എന്ന ആശങ്കയിലാണ് നിര്‍മാതാക്കളും വില്പനക്കാരും. വിശദാംശങ്ങള്‍...
മന്ദഗതിയില്‍
പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ വാഹന വിപണി കുതിച്ചുയരുകയായിരുന്നു. അതോടെ വലിയ നേട്ടമായിരുന്നു ഇത്തവണ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചതോടെ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു എന്നാണ് വിലയിരുത്തല്‍. സാമ്പത്തിക വര്‍ഷത്തിന്റെ പാതിവരെ ഇതായിരിക്കും സ്ഥിതി എന്നും വിലയിരുത്തലുണ്ട്.
ഇരുചക്ര വാഹനങ്ങള്‍
ഇത്തവണ ഇരുചക്ര വാഹന വിപണി 16 മുതല്‍ 18 ശതമാനം വരെ വളര്‍ച്ച നേടും എന്നായിരുന്നു റേറ്റിങ് ഏജന്‍സിയായ ഐസിആര്‍എയുടെ വിലയിരുത്തല്‍. എന്നാല്‍ പുതിയ സാഹചര്യത്തില്‍ അത് 10 മുതല്‍ 12 ശതമാനം വരെ മാത്രമേ ഉണ്ടാകൂ എന്നാണ് കരുതുന്നത്.
പാസഞ്ചര്‍ വാഹനങ്ങള്‍
ഫോര്‍വീലറുകളുടെ വില്പനയില് 22 മുതല്‍ 25 ശതമാനം ആയിരുന്നു വളര്‍ച്ച പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത് 17 മുതല്‍ 20 ശതമാനത്തില്‍ ഒതുങ്ങുമെന്നും വിലയിരുത്തുന്നു. കമേഴ്സ്യല്‍ വാഹനങ്ങളുടെ വില്പനയില് 27 മുതല്‍ 30 ശതമാനം വരെ ആയിരുന്നു വളര്‍ച്ച പ്രതീക്ഷിച്ചത്. എന്നാല്‍ ഇത് 21 മുതല്‍ 24 ശതമാനം വരെയേ എത്തു എന്നും നിരീക്ഷിക്കുന്നുണ്ട് ഏജന്‍സി.
ഗ്രാമങ്ങളിലും
ആദ്യ തരംഗത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് കൊവിഡിന്റെ രണ്ടാം തരംഗം. ആദ്യം നരഗങ്ങളിലായിരുന്നു രോഗവ്യാപനം ഉണ്ടായത് എങ്കില്‍ രണ്ടാം തരംഗത്തില്‍ അത് ഗ്രാമങ്ങളേയും കീഴ്പ്പെടുത്തിയിരിക്കുകയാണ്. ഇതും വിപണിയെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
കൂടുതല്‍ ബാധിക്കുക
കൊവിഡ് രണ്ടാം തരംഗത്തിന്റെ പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിക്കുക ഇരുചക്ര വാഹനങ്ങളെ ആയിരിക്കും എന്നാണ് വിലയിരുത്തല്‍. ഗ്രാമങ്ങളിലേക്ക് കൂടി രോഗം വ്യാപിച്ചതും ഇതിനൊരു കാരണമാണ്. ഇരുചക്ര വാഹനങ്ങള്‍ വാങ്ങാന്‍ സാധ്യതയുള്ള വിഭാഗമായിരിക്കും ഇത്തവണത്തെ കൊവിഡ് വ്യാപനം രൂക്ഷമായി ബാധിക്കുക.
ലോക്ക്ഡൗണുകള്‍
രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ സംസ്ഥാനങ്ങള്‍ അവരവരുടെ നിലയ്ക്ക് ലോക്ക്ഡൗണുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കേരളം അടക്കമുള്ള പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ വാഹന വില്പന തന്നെ നടക്കുന്നില്ല.
അധികം ബാധിക്കാത്തവ
എന്നാല്‍ വാഹന വിപണിയുടെ ഒരു ഭാഗത്തെ ഇത് കാര്യമായി ബാധിക്കില്ലെന്നും വിലയിരുത്തലുണ്ട്. മീഡിയം, ഹെവി കമേഴ്സ്യല്‍ വാഹനങ്ങളുടെ കാര്യത്തിലാണ് ഇത്. നിര്‍മാണ മേഖലയും ഖനന മേഖലയും പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോകുന്നു എന്നതാണ് ഈ വിഭാഗത്തിന് തുണയാകുന്നത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications