രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി തങ്ങളുടെ ഏറ്റവും പുതിയ ക്രെഡിറ്റ് കാർഡുകൾ അവതരിപ്പിച്ചു. ചെറുകിട-ഇടത്തരം സംരംഭകർക്കും ബിസിനസുകാർക്കും ഫ്രീലാൻസേഴ്സിനും ഉപകാരപ്പെടുന്ന രീതിയിലാണ് അവർക്കായി കാർഡുകൾ അവതരിപ്പിച്ചിരിക്കുന്നത്. പലിശ കൂടാതെയുള്ള ദീർഘകാല ക്രെഡിറ്റിന് പുറമെ ഒട്ടനവധി നേട്ടങ്ങളാണ് ഈ ക്രെഡിറ്റ് കാർഡുകളിലൂടെ ലഭിക്കുന്നത്. ബിസ്ഫസ്റ്റ് (BizFirst), ബിസ്ഗ്രോ (BizGrow), ബിസ്പവർ (BizPower), ബിസ്ബ്ലാക്ക് (BizBlack) എന്നിങ്ങനെ നാല് വ്യത്യസ്ത പേരുകളിലാണ് കാർഡുകൾ എത്തുന്നത്. അത്യാവശ്യ ബിസിനസ് ചെലവുകൾക്കും യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കുന്നതിനുമെല്ലാം ഇത് സഹായകരമാകും.
ജിഎസ്ടി, ആദായനികുതി, വെണ്ടർ പേമെന്റുകൾ, ബിസിനസ് യാത്രകൾ തുടങ്ങിയ ആവശ്യങ്ങൾക്കുള്ള ചെലവുകളിൽ ലാഭം വാഗ്ദാനം ചെയ്യുന്നു. ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് അവരുടെ ചെലവ് കാര്യക്ഷമമാക്കാൻ ഇത് സഹായകരമാകും. ഓരോ കാർഡിന്റെയും പ്രത്യേകതകളും നേട്ടങ്ങളും ഇങ്ങനെ.

ബിസ്ഫസ്റ്റ്: 500 രൂപ അംഗത്വ ഫീസ് നൽകി സ്വന്തമാക്കാൻ സാധിക്കുന്ന ബിസ്ഫസ്റ്റ് ക്രെഡിറ്റ് കാർഡുകൾ 55 ദിവസം വരെ പലിശ രഹിത ക്രെഡിറ്റ് നൽകുന്നു. ഉപയോക്താവിന് ഇഎംഐ അടവുകൾക്ക് മൂന്ന് ശതമാനം വരെ ക്യാഷ്ബാക്ക് പോയിന്റുകൾ ബിസ്ഫസ്റ്റ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ലഭിക്കുന്നു. യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കുമ്പോഴും ഇലക്ട്രോണിക്സ് സാധനങ്ങൾ വാങ്ങുമ്പോഴും രണ്ട് ശതമാനം ക്യാഷ്ബാക്ക് പോയിന്റുകൾ നേടാം. പേയ്സാപ്പ് (Payzapp) ഉപയോഗിച്ചുള്ള ഇടപാടുകൾക്കും രണ്ട് ശതമാനം ക്യാഷ്ബാക്ക് പോയിന്റാണ് വാഗ്ദാനം ചെയ്യുന്നത്.
ബിസ്ഗ്രോ: 55 ദിവസമാണ് ബിസ്ഗ്രോ കാർഡിലും പലിശ രഹിത ക്രെഡിറ്റ് കാലയളവ്. അംഗത്വ ഫീസ് 500 രൂപയും ഒരു വർഷത്തിനുള്ളിൽ ചേരാനുള്ള ഫീസ് 1,00,000 രൂപയുമാണ്. ബിസിനസ് ആവശ്യങ്ങൾക്ക് ചെലവഴിക്കുന്ന ഓരോ 150 രൂപയ്ക്കും രണ്ട് ക്യാഷ്ബാക്ക് പോയിന്റുകളാണ് ഉപയോക്താവിന് ലഭിക്കുക. ബിൽ പേമെന്റുകൾ, നികുതി അടവുകൾ, യാത്ര ചെലവുകൾ തുടങ്ങി തിരഞ്ഞെടുത്ത മറ്റ് ചെലവുകൾക്ക് 10 മടങ്ങ് ക്യാഷ്ബാക്ക് പോയിന്റുകളും ലഭിക്കുന്നു.
ബിസ്ബ്ലാക്ക്: 55 ദിവസത്തെ പലിശ രഹിത ക്രെഡിറ്റിനൊപ്പം ബിസ്ബ്ലാക്ക് മെറ്റൽ പതിപ്പ് അൺലിമിറ്റഡ് എയർപോർട്ട് ലോഞ്ച് ആക്സസും ബിസ്ബ്ലാക്കിനെ വ്യത്യസ്തമാക്കുന്നു. ബിസിനസ് ആവശ്യങ്ങൾക്കായി ചെലവഴിക്കുന്ന ഓരോ 150 രൂപയ്ക്കും ബിസ്ബ്ലാക്ക് ഉപയോക്താക്കൾക്ക് നാല് റിവർഡ് പോയിന്റുകൾ നേടാം. ഇതോടൊപ്പം യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കുന്നതിനും നികുതി ഇടപാടുകൾക്കും രാജ്യത്തെ ആഭ്യന്തര വിമാനത്താവളങ്ങളിലെ ലോഞ്ച് ആക്സസിനും 5 മടങ്ങ് റിവാർഡ് പോയിന്റുകളും ലഭിക്കുന്നു.
ബിസ്പവർ: ബിസ്പവറും 55 ദിവസത്തെ പലിശ രഹിത ക്രെഡിറ്റ് കാലയളവാണ് വാഗ്ദാനം ചെയ്യുന്നത്. ബിസിനസ് ആവശ്യങ്ങൾക്കായി ചെലവഴിക്കുന്ന ഓരോ 150 രൂപയിലും ഉപയോക്താക്കൾക്ക് നാല് റിവാർഡ് പോയിന്റുകൾ ലഭിക്കുന്നു. 2500 രൂപയാണ് അംഗത്വ ഫീസ്. ഒരു വർഷത്തിൽ 4 ലക്ഷം രൂപയാണ് ചേരാനുള്ള ഫീസ്. യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കുന്നതിനും നികുതി ഇടപാടുകൾക്കും രാജ്യത്തെ ആഭ്യന്തര വിമാനത്താവളങ്ങളിലെ ലോഞ്ച് ആക്സസിനും 5 മടങ്ങ് റിവാർഡ് പോയിന്റുകളും ലഭിക്കുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications