റിയാദ്: ആവശ്യം ഏറിയതോടെ എണ്ണവില വിപണിയില്‍ കുതിച്ചുയരുകയാണ്. കഴിഞ്ഞ ദിവസം ബാരലിന് 67 ഡോളര്‍ എന്ന നിലയിലേക്ക് വരെ ബ്രന്റ് ക്രൂഡിന്റെ വില ഉയര്‍ന്നു. വിപണി അവസാനിക്കുമ്പോള്‍ 64 ഡോളറിലേക്ക് താഴുകയും ചെയ്തു. കൊറോണ ഭീതി അകലകുകയും ലോകത്ത് വാക്സിന് വിതരണം സജീവമാകുകയും ചെയ്തതോടെ ജനങ്ങള്‍ക്ക് ആശങ്ക അകന്നിട്ടുണ്ട്. ലോകത്തെ മിക്ക നഗരങ്ങളും കൊറോണയ്ക്ക് മുമ്പുള്ള അവസ്ഥയിലേക്ക് എത്തുകയാണ്. ഈ സാഹചര്യത്തില്‍ എണ്ണയ്ക്ക് ആവശ്യം ഏറി. ഫെബ്രുവരിയില്‍ മാത്രം 20 ശതമാനമാണ് വില ആഗോളവിപണയില്‍ ഉയര്‍ന്നത്.

ഈ സാഹചര്യത്തിലാണ് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെയും റഷ്യയുടെയും ഊര്‍ജ മന്ത്രിമാരുടെ യോഗം നടക്കാന്‍ പോകുന്നത്. മാര്‍ച്ച് നാലിനാണ് യോഗം. എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് തീരുമാനമെങ്കില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ആശങ്ക കുറയും. ഉല്‍പ്പാദനം വെട്ടിക്കുറച്ച നിലവിലെ അവസ്ഥ തുടരാനാണ് തീരുമാനമെങ്കില്‍ വില ഇനിയും കുത്തനെ ഉയരും. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യമായ ഇന്ത്യയ്ക്ക് അത് വലിയ തിരിച്ചടി നല്‍കും. രാജ്യത്ത് ചില സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില 100 കടന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അടുത്ത ഒപെക് യോഗം വളരെ നിര്‍ണയാകമാണ്. ഉല്‍പ്പാദനം കൂട്ടി എണ്ണ വില കുറയ്ക്കാന്‍ നടപടിയുണ്ടാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
ആവശ്യക്കാര്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഉല്‍പ്പാദനം കൂട്ടണമെന്ന് പല രാജ്യങ്ങളും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഏപ്രില്‍ മുതല്‍ 5 ലക്ഷം ബാരല്‍ പ്രതിദിനം എന്ന കണക്കില്‍ വര്‍ധന വരുത്തിയേക്കുമെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. നിലവില്‍ പ്രതിദിന ഉല്‍പ്പാദനത്തില്‍ വലിയ കുറവാണ് വരുത്തിയിരിക്കുന്നത്. എണ്ണവില ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. കൊറോണ കാലത്ത് എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു. തുടര്‍ന്നാണ് എണ്ണ ഉല്‍പ്പാദനം കുറയ്ക്കാനും വില വര്‍ധനവിലേക്ക് എത്തിക്കാനും തീരുമാനിച്ചത്. എന്നാല്‍ കൊറോണയ്ക്ക് മുമ്പുള്ള വിലയിലേക്ക് എത്തിയിരിക്കുകയാണ് വിപണി ഇപ്പോള്‍. ഇനി എന്ത് തീരുമാനം ഒപെക് കൂട്ടായ്മ എടുക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
