ബിറ്റ്‌കോയിന്‍, ടെതര്‍, ബൈനാന്‍സ് കോയിന്‍ മുന്നേറുന്നു; അറിയാം ഇന്നത്തെ ക്രിപ്‌റ്റോ നിരക്കുകള്‍

ചൊവാഴ്ച്ച ക്രിപ്‌റ്റോ വിപണി നേട്ടത്തില്‍ മുന്നേറുകയാണ്. ലോകത്തെ ഏറ്റവും പ്രചാരമേറിയ ക്രിപ്‌റ്റോ കറന്‍സിയാ ബിറ്റ്‌കോയിന്‍ കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലവാരം തൊട്ടു. ഇതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോളതലത്തില്‍ ക്രിപ്‌റ്റോ കറന്‍സികളുടെ സംയുക്ത വിപണി മൂല്യം 284.36 ബില്യണ്‍ ഡോളറിലേക്ക് ചുരുങ്ങിയത് കാണാം. ഇടിവ് 82.51 ശതമാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ വില്‍ക്കപ്പെട്ട ഡിജിറ്റല്‍ കറന്‍സി യൂണിറ്റുകളുടെ മൂല്യവും 88.46 ശതമാനം കുറഞ്ഞ് 10.51 ബില്യണ്‍ ഡോളറായി (മാര്‍ക്കറ്റ് വോള്യം).

ബിറ്റ് കോയിന് ആധിപത്യം

നിലവില്‍ സുസ്ഥിരമായ ഡിജിറ്റല്‍ നാണയങ്ങളുടെ മാര്‍ക്കറ്റ് വോള്യം 994.90 മില്യണ്‍ ഡോളര്‍ രേഖപ്പെടുത്തുന്നുണ്ട്. മൊത്തം വിപണിയുടെ 9.47 ശതമാനം വരുമിത് (കഴിഞ്ഞ 24 മണിക്കൂര്‍ അടിസ്ഥാനപ്പെടുത്തി). രാവിലെ ബിറ്റ്‌കോയിനാണ് ക്രിപ്‌റ്റോ വിപണിയില്‍ കാര്യമായും മുന്നേറുന്നത്. 40,000 ഡോളര്‍ നിലവാരത്തിലേക്ക് ബിറ്റ്‌കോയിന്‍ ചൊവാഴ്ച്ച തിരിച്ചെത്തി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ക്രിപ്‌റ്റോ വിപണിയില്‍ ബിറ്റ്‌കോയിന് 266.45 ശതമാനം ആധിപത്യമുണ്ട്.

മസ്കിന്റെ ട്വീറ്റ്

അമേരിക്കന്‍ വൈദ്യുത വാഹന കമ്പനിയായ ടെസ്‌ലയുടെ മേധാവി ഇലോണ്‍ മസ്‌കിന്റെ പുതിയ ട്വീറ്റാണ് ബിറ്റ്‌കോയിന് പുത്തനുണര്‍വ് സമ്മാനിച്ചത്. ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിലേക്ക് വരുന്നപക്ഷം ടെസ്‌ല കാര്‍ കമ്പനി ബിറ്റ്‌കോയിന്‍ വീണ്ടും സ്വീകരിക്കും, കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ഇലോണ്‍ മസ്‌ക് അറിയിച്ചു.

പാരിസ്ഥിതിക ആഘാതം കുറഞ്ഞ നിലയിലാണ് 'മൈനിങ്' നടപടികളെന്ന് സ്ഥിരീകരണം വന്നാല്‍ നിര്‍ത്തിവെച്ച ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ ടെസ്‌ല തുടരുമെന്നാണ് ലോകത്തെ ഏറ്റവും വലിയ അതിസമ്പമ്പന്‍ കൂടിയായ മസ്‌കിന്റെ പ്രഖ്യാപനം. ഇതോടെ വിപണിയില്‍ ബിറ്റ്‌കോയിന്‍ വില വീണ്ടും ഉയരാന്‍ തുടങ്ങി.

പുതിയ ഉണർവ്

കഴിഞ്ഞ വാരാന്ത്യം ക്രിപ്‌റ്റോ വിപണി വീണ്ടുമൊരു തിരുത്തലിലൂടെ കടന്നുപോകവെയാണ് മസ്‌ക് ഒരിക്കല്‍ക്കൂടി വിപണിയെ സ്വാധീനിച്ചത്. മസ്‌കിന്റെ പ്രഖ്യാപനത്തിനൊപ്പം പ്രമുഖ സോഫ്റ്റ്‌വെയര്‍ കമ്പനിയായ മൈക്രോസ്ട്രാറ്റജി അര ബില്യണ്‍ ഡോളര്‍ നിക്ഷേപം ബിറ്റ്‌കോയിനില്‍ നടത്തുകയും ചെയ്തു. നിക്ഷേപകരുടെ വികാരത്തെ ഈ സംഭവവും ഉണര്‍ത്തി.

വീഴ്ച്ചയ്ക്ക് കാരണങ്ങൾ

ഈ വര്‍ഷത്തെ ചിത്രം പരിശോധിച്ചാല്‍ 33 ശതമാനം മുന്നേറ്റം ബിറ്റ്‌കോയിനില്‍ ഇപ്പോഴും കാണാം. എന്നാല്‍ ഏപ്രിലിലെ 60,000 ഡോളറെന്ന സര്‍വകാല റെക്കോര്‍ഡില്‍ നിന്നാണ് ബിറ്റ്‌കോയിന്‍ താഴേക്ക് ഇറങ്ങിയത്. ക്രിപ്‌റ്റോ ഇടപാടുകള്‍ക്ക് ചൈന വിലക്ക് പ്രഖ്യാപിച്ചതും ഉയര്‍ന്ന ഊര്‍ജ്ജ ഉപഭോഗം ചൂണ്ടിക്കാട്ടി ഇലോണ്‍ മസ്‌ക് താത്പര്യക്കുറവ് പ്രകടിപ്പിച്ചതും ബിറ്റ്‌കോയിന്റെ വീഴ്ച്ചയ്ക്ക് പ്രധാന കാരണങ്ങളാണ്.

ഫണ്ട് പിൻവലിക്കപ്പെടുന്നു

വിദേശ സ്ഥാപന നിക്ഷേപകര്‍ ക്രിപ്‌റ്റോ വിപണിയില്‍ നിന്നും ഫണ്ടുകള്‍ പിന്‍വലിക്കുന്നതാണ് ഡിജിറ്റല്‍ കറന്‍സികള്‍ നേരിടുന്ന പുതിയ ഭീഷണി. തുടര്‍ച്ചയായി രണ്ടാം വാരവും ലോകത്തെ ഏറ്റവും പ്രചാരമേറിയ രണ്ടാമത്തെ ഡിജിറ്റല്‍ കറന്‍സിയായ എഥീറിയത്തില്‍ നിന്നും ഫണ്ടുകള്‍ പുറത്തേക്ക് പോവുകയാണെന്ന് കോയിന്‍ഷെയേഴ്‌സിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ജൂണ്‍ 11 -ന് അവസാനിച്ച വാരം 21 മില്യണ്‍ ഡോളറാണ് ക്രിപ്‌റ്റോ വിപണിയില്‍ നിന്നും പിന്‍വലിക്കപ്പെട്ടതെന്ന് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടുമുണ്ട്. മെയ് രണ്ടാം വാരം മുതല്‍ ഇതുവരെ 267 മില്യണ്‍ ഡോളര്‍ ക്രിപ്‌റ്റോ വിപണിയില്‍ നിന്നും തിരിച്ചെടുക്കപ്പെട്ടു.

വിലനിലവാരം

ജൂണ്‍ 15 -ന് രാവിലെ 7 മണിക്ക് സമയം ലോകത്തെ 10 പ്രമുഖ ക്രിപ്‌റ്റോ കറന്‍സികളുടെ വില ചുവടെ കാണാം.

  1. ബിറ്റ്‌കോയിന്‍ - 40,285.66 ഡോളര്‍ (3.28 ശതമാനം നേട്ടം)
  2. എഥീറിയം - 2,594.88 ഡോളര്‍ (4.09 ശതമാനം നേട്ടം)
  3. ടെതര്‍ - 1.00 ഡോളര്‍ (0.05 ശതമാനം നേട്ടം)
  4. ബൈനാന്‍സ് കോയിന്‍ - 371.23 ഡോളര്‍ (2.29 ശതമാനം നേട്ടം)
  5. കാര്‍ഡാനോ - 1.57 ഡോളര്‍ (1.73 ശതമാനം നേട്ടം)
  6. ഡോജ്‌കോയിന്‍ - 0.3275 ഡോളര്‍ (1.44 ശതമാനം നേട്ടം)
  7. എക്‌സ്ആര്‍പി - 0.8916 ഡോളര്‍ (1.50 ശതമാനം നേട്ടം)
  8. പോള്‍ക്കഡോട്ട് - 25.29 ഡോളര്‍ (15.87 ശതമാനം നേട്ടം)
  9. യുഎസ്ഡി കോയിന്‍ - 1.00 ഡോളര്‍ (0.04 ശതമാനം നേട്ടം)
  10. യുണിസ്വാപ്പ് - 24.27 ഡോളര്‍ (5.38 ശതമാനം നേട്ടം)

മുകളിലുള്ള ലേഖനം അറിവിനായി മാത്രമുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസോ രചയിതാവോ ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X