ദില്ലി: തുടര്‍ച്ചയായി രണ്ടാം ദിനവും ബിറ്റ്കോയിന് വില ഇടിഞ്ഞു. ലോകത്തെ ഏറ്റവും പ്രചാരമേറിയ ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്കോയിന് 38,000 ഡോളര്‍ നിലവാരത്തിലേക്ക് വ്യഴാഴ്ച്ച പിന്‍വാങ്ങി. രാവിലെ 7.25 സമയം 38,623.52 ഡോളറിലാണ് ബിറ്റ്കോയിന് ഇടപാടുകള്‍ നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ബിറ്റ്കോയിനില് 3.47 ശതമാനം തകര്‍ച്ച കാണാം.
വന്‍തോതില്‍ നിക്ഷേപം പുറത്തേക്ക് പോകുന്നതാണ് ക്രിപ്റ്റോ വിപണിയിലെ പുതിയ ആശങ്ക. ജൂണ്‍ 11 -ന് അവസാനിച്ച വാരം 21 മില്യണ്‍ ഡോളറാണ് ക്രിപ്റ്റോ വിപണിയില്‍ നിന്നും നിക്ഷേപകര്‍ പിന്‍വലിച്ചത്.

ലോകത്തെ ഏറ്റവും പ്രചാരമേറിയ രണ്ടാമത്തെ ക്രിപ്റ്റോ കറന്‍സി ഈഥറിലും കുത്തനെയുള്ള ഇടിവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഈഥറിന്റെ വില 4.63 ശതമാനം കുറഞ്ഞ് 2,409.35 ഡോളറിലെത്തി.
ഏപ്രിലില്‍ ക്രിപ്റ്റോ വിപണി സര്‍വകാല റെക്കോര്‍ഡില്‍ കുതിച്ചതിന് ശേഷമാണ് തകര്‍ന്നടിഞ്ഞത്. ക്രിപ്റ്റോ ഇടപാടുകള്‍ക്ക് ചൈന വിലക്ക് ഏര്‍പ്പെടുത്തിയത് ക്രിപ്റ്റോ കറന്‍സികള്‍ക്ക് ഓര്‍ക്കാപ്പുറത്തേറ്റ അടിയായി. അന്ന് 64,899 ഡോളറില്‍ നിന്ന ബിറ്റ്കോയിന് 30,000 ഡോളറിലേക്ക് നിലംപതിച്ചു. 53 ശതമാനത്തിലേറെയാണ് ബിറ്റ്കോയിന് നേരിട്ട തിരുത്തല്‍.
എന്തായാലും മെയ് മാസത്തെ വന്‍വീഴ്ച്ചയ്ക്ക് ശേഷം ക്രിപ്റ്റോ കറന്‍സികള്‍ കൂടുതല്‍ സ്ഥിരത കാഴ്ച്ചവെക്കുന്നുണ്ടെന്ന് ഈ രംഗത്തുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മിക്ക ഡിജിറ്റല്‍ കറന്‍സികളുടെയും ടെക്നിക്കല്‍ ചാര്‍ട്ടുകള്‍ 'സിമ്മട്രിക്കല്‍ ട്രയാംഗിള്‍' മാതൃകയിലാണ് വ്യാപാരം നടത്തുന്നത്.
ഈ അവസരത്തില്‍ ലോകത്തെ 10 പ്രമുഖ ക്രിപ്റ്റോ കറന്‍സികളുടെ ഇന്നത്തെ വിലനിലവാരം ചുവടെ കാണാം (ജൂണ്‍ 17, രാവിലെ 7.30 സമയം).
- ബിറ്റ്കോയിന് - 38,824.74 ഡോളര്‍ (3.21 ശതമാനം ഇടിവ്)
- എഥീറിയം - 2,420.34 ഡോളര്‍ (4.17 ശതമാനം ഇടിവ്)
- ബൈനാന്‍സ് കോയിന് - 354.36 ഡോളര്‍ (4.28 ശതമാനം ഇടിവ്)
- ടെതര്‍ - 1 ഡോളര്‍ (0.03 ശതമാനം നേട്ടം)
- കാര്‍ഡാനോ - 1.52 ഡോളര്‍ (1.30 ശതമാനം ഇടിവ്)
- ഡോജ്കോയിന് - 0.3251 ഡോളര്‍ (-1.30 ശതമാനം ഇടിവ്)
- എക്സ്ആര്‍പി - 0.8584 ഡോളര്‍ (0.53 ശതമാനം ഇടിവ്)
- പോള്‍ക്കഡോട്ട് - 23.53 ഡോളര്‍ (1.33 ശതമാനം ഇടിവ്)
- യുഎസ്ഡി കോയിന് - 1 ഡോളര്‍ (മാറ്റമില്ല)
- യുണിസ്വാപ്പ് - 22.45 ഡോളര്‍ (6.15 ശതമാനം നേട്ടം)
നേരത്തെ, ബിറ്റ്കോയിന് ഔദ്യോഗിക അംഗീകാരം നല്‍കാനുള്ള എല്‍ സാല്‍വദോര്‍ രാജ്യത്തിന്റെ തീരുമാനത്തെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് ലോക ബാങ്ക് അറിയിച്ചിരുന്നു. ബിറ്റ്കോയിന് മൈനിങ് പ്രക്രിയയുടെ ഉയര്‍ന്ന ഉര്‍ജ്ജ ഉപഭോഗവും സുതാര്യതക്കുറവുമാണ് ഇതിന് കാരണം.
നിലവില്‍ ബിറ്റ്കോയിന് അംഗീകരിച്ച ലോകത്തെ ആദ്യ രാജ്യമാണ് എല്‍ സാല്‍വദോര്‍. ബിറ്റ്കോയിന് വിഷയത്തില്‍ എല്‍ സാല്‍വദോര്‍ സര്‍ക്കാര്‍ സമീപിച്ചെങ്കിലും പിന്തുണ നല്കാന് കഴിയില്ലെന്ന നിലപാടാണ് ലോക ബാങ്ക് കൈക്കൊണ്ടത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
