ബീജിങ്: ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ പൂര്‍ണമായും നിരോധിച്ച് ചൈന. കമ്പനികള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇത് സംബന്ധിച്ച് പ്രത്യേക നിര്‍ദേശം നല്കി. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇത്തരം ഇടപാടുകള്‍ക്ക് കൂട്ടുനില്ക്കാന് പാടില്ല. ഓണ്‍ലൈന്‍ പണമിടപാട് നടത്തുന്ന സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. രജിസ്ട്രേഷന്, ട്രേഡിങ്, ക്ലിയറിങ്, സെറ്റില്‍മെന്റ് തുടങ്ങി ക്രിപ്റ്റോകറന്‍സിയുമായി ബന്ധപ്പെട്ട ഒരു ഇടപാടുകളും നടത്തരുത് എന്നാണ് നിര്‍ദേശം.

ചൈന ബാങ്കിങ് അസോസിയേഷന്, നാഷണല്‍ ഇന്റര്‍നെറ്റ് ഫിനാന്‍സ് അസോസിയേഷന്, പേയ്മെന്റ് ആന്റ് ക്ലിയറിങ് അസോസിയേഷന് ഓഫ് ചൈന തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങള്‍ ക്രിപ്റ്റോ ഇടപാട് നിരോധനം പ്രഖ്യാപിച്ച് സംയുക്ത പ്രസ്താവന ഇറക്കി. രാജ്യത്തിന്റെ സാമ്പത്തിക അച്ചടക്കവും ക്രമവും തകര്‍ക്കുന്നതാണ് ക്രിപ്റ്റോയില്‍ നടക്കുന്ന ഊഹ കച്ചവടം എന്നാണ് വിലയിരുത്തല്‍.
അടുത്തിടെ പ്രമുഖ ക്രിപ്റ്റോ കറന്‍സിയായ ബിറ്റ് കോയിന് വില 64000 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. ഇന്ന് 38000 നിലവാരത്തിലാണ് ട്രേഡിങ് നടന്നത്. ഇപ്പോള്‍ വില ഇടിയുന്നതാണ് കാഴ്ച. ഈ സാഹചര്യത്തില്‍ ഊഹക്കച്ചവടം വീണ്ടും സജീവമാകാനുള്ള സാധ്യതയുണ്ട്. ഇക്കാര്യം കൂടി മുന്‍കൂട്ടി കണ്ടാണ് ചൈന എല്ലാ ധനകാര്യസ്ഥാപനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഒരുകാലത്ത് ചൈനയില്‍ നിന്നുള്ളവര്‍ വലിയ ഇടപെടല്‍ നടത്തിയിരുന്നു ക്രിപ്റ്റോ കറന്‍സിയില്‍. 2017 മുതലാണ് നിരോധനം കടുപ്പിച്ചത്. 2019ല്‍ ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍ ബ്ലോക്ക് ചെയ്യുമെന്ന് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന അറിയിച്ചിരുന്നു. ഇപ്പോള്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കൂടി നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications