ബിറ്റ്കോയിന് വിലക്ക് വരുമോ? ക്രിപ്റ്റോകറന്‍സികള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ കയ്യിലുള്ള ബിറ്റ്കോയിന് എന്തു ചെയ്യണമെന്ന് ആലോചിച്ച് തലപുകയ്ക്കുകയാണ് ഇന്ത്യന്‍ നിക്ഷേപകര്‍. ബിറ്റ്കോയിന് ഉള്‍പ്പെടെയുള്ള ക്രിപ്റ്റോകറന്‍സികള്‍ നിരോധിച്ച് പകരം റിസര്‍വ് ബാങ്കിന്റെ പുതിയ ഡിജിറ്റല്‍ കറന്‍സിക്ക് കേന്ദ്രം വൈകാതെ അംഗീകാരം നല്‍കും.
ഇവിടെയാണ് മുകളിലെ ചോദ്യം വീണ്ടും പ്രസക്തമാവുന്നത്, വിലക്ക് വരും മുന്‍പ് കയ്യിലുള്ള ബിറ്റ്കോയിന് കിട്ടുന്ന വിലയ്ക്ക് വില്‍ക്കണോ? ചോദ്യത്തിന് കൃത്യമായ ഉത്തരം കണ്ടെത്തുക ബുദ്ധിമുട്ടാണ്. കാരണം ക്രിപ്റ്റോകറന്‍സി വിലക്കുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൂടുതല്‍ വിശദാംശങ്ങള്‍ പങ്കുവെച്ചിട്ടില്ല.
എന്തു ചെയ്യണം?
വെപ്രാളപ്പെട്ടതുകൊണ്ട് കാര്യമില്ല. ക്രിപ്റ്റോകറന്‍സി ബില്ലിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വരുന്നതുവരെ കാക്കുന്നതാണ് ഉചിതം. ഏതൊക്കെ ക്രിപ്റ്റോകറന്സികള്ക്കാണ് വിലക്ക് വരികയെന്ന കാര്യം ആദ്യമറിയണം; എന്നിട്ടാലോചിക്കാം വില്‍ക്കണോ വേണ്ടയോ എന്ന്. ബിറ്റ്കോയിന് പുറമെ എഥീറിയം, ഡോഗികോയിന് മുതലായ ക്രിപ്റ്റോകറന്‍സികള്‍ക്കും ഇന്ത്യയില്‍ പ്രചാരമുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ നീക്കം മുന്‍നിര്‍ത്തി രാജ്യത്തെ വിവിധ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചുകള്‍ ഔദ്യോഗിക പ്രതികരണം അറിയിച്ചിട്ടുണ്ട്.
നിക്ഷേപകര്‍ ആശങ്കപ്പെടരുതെന്നാണ് പ്രധാന നിര്‍ദ്ദേശം. ക്രിപ്റ്റോകറന്‍സികള്‍ വാങ്ങിയവരുടെ നിക്ഷേപം സുരക്ഷിതമാണ്. വിലക്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരുന്നതുവരെ ധൃതിപ്പെട്ട് തീരുമാനമെടുക്കരുത്. വിലക്കുന്ന സാഹചര്യമുണ്ടായാല്‍ ക്രിപ്റ്റോകറന്‍സികള്‍ വിറ്റ് ഉപയോക്താക്കള്‍ക്ക് നിക്ഷേപിച്ച പണം തിരികെ ലഭിക്കാനുള്ള നടപടികള്‍ എടുക്കുമെന്ന് എക്സ്ചേഞ്ചുകള്‍ പറയുന്നു.
വിലക്ക് വന്നാല്‍?
ക്രിപ്റ്റോകറന്‍സികള്‍ നിരോധിക്കും മുന്‍പ് രാജ്യത്തെ നിക്ഷേപകര്‍ക്ക് കയ്യിലുള്ള ക്രിപ്റ്റോകറന്‍സികള്‍ വില്ക്കാന് സര്‍ക്കാര്‍ സാവകാശം നല്‍കും. അതുകൊണ്ട് ഇപ്പോഴേ ക്രിപ്റ്റോകറന്‍സികള്‍ വില്‍ക്കേണ്ടതില്ലെന്നാണ് ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചുകള്‍ അറിയിക്കുന്നത്.
ക്രിപ്റ്റോകറന്‍സികള്‍ വിദേശത്ത് സൂക്ഷിക്കുന്നതും വിലക്കുമോ?
ഇക്കാര്യത്തിലും പൂര്‍ണ ചിത്രം ഇപ്പോഴില്ല. സര്‍ക്കാരില്‍ നിന്നും ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുന്നതുവരെ കാക്കുന്നതാണ് ഉചിതം.
ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്കീം വഴി ക്രിപ്റ്റോകറന്‍സി വാങ്ങാമോ?
ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്കീം പ്രകാരം വിദേശ വിപണികളില്‍ രണ്ടര ലക്ഷം ഡോളര്‍ വരെ നിക്ഷേപം നടത്താന്‍ ഇന്ത്യയിലെ പൗരന്മാര്ക്ക് അനുവാദമുണ്ട്. ക്രിപ്റ്റോകറന്‍സിയും ഈ പദ്ധതിക്ക് കീഴില്‍ വാങ്ങിക്കൂടേ? സംശയം ഉണര്‍ന്നു കഴിഞ്ഞു. എന്തായാലും ക്രിപ്റ്റോകറന്‍സി വിലക്കുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നതുവരെ കാക്കുന്നതാണ് ഉചിതം.
ക്രിപ്റ്റോകറന്‍സിയില്‍ നിക്ഷേപിച്ചാല്‍ ബാങ്ക് അക്കൗണ്ട് റദ്ദാവുമോ?
ക്രിപ്റ്റോകറന്‍സിയില്‍ നിക്ഷേപിച്ചതുകൊണ്ട് ബാങ്ക് അക്കൗണ്ട് റദ്ദാവാന്‍ ഒരു സാധ്യതയുമില്ല. കാരണം ബാങ്ക് അക്കൗണ്ടും ക്രിപ്റ്റോകറന്‍സി നിക്ഷേപവും തമ്മില്‍ യാതൊരു ബന്ധവുമില്ല.
ക്രിപ്റ്റോകറന്‍സി വിറ്റ കാശ് ബാങ്ക് അക്കൗണ്ടിലേക്ക് ഇടാമോ?
നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ ക്രിപ്റ്റോകറന്‍സി വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ യാതൊരു തടസ്സവുമില്ല. അതായത് ക്രിപ്റ്റോകറന്‍സി വിറ്റുകിട്ടുന്ന പണം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് വരുത്താം. ഇനിയിപ്പോള്‍ വിലക്ക് വരികയാണെങ്കില്‍ത്തന്നെ നിക്ഷേപകര്‍ക്ക് കയ്യിലുള്ള ക്രിപ്റ്റോകറന്‍സികള്‍ വിറ്റൊഴിവാക്കാന്‍ സര്‍ക്കാര്‍ സാവകാശം നല്‍കും. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ഏകദേശം 10,000 കോടി രൂപയാണ് ഇന്ത്യന്‍ നിക്ഷേപകര്‍ ക്രിപ്റ്റോകറന്സികളില് നിക്ഷേപിച്ചിരിക്കുന്നത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications