ദില്ലി: ക്രിപ്റ്റോ കറന്‍സികളുടെ കാര്യം പറയുമ്പോള്‍ ഏവരും സംസാരിക്കുക ബിറ്റ്കോയിനെ കുറിച്ചായിരിക്കും. കാരണം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ബിറ്റ്കോയിന് ഉണ്ടാക്കിയ നേട്ടം ആരുടേയും കണ്ണ് മഞ്ഞളിപ്പിക്കുന്നതാണ്.
എന്നാല്‍ ബിറ്റ്കോയിന് മാത്രമല്ല ക്രിപ്റ്റോകറന്സികളില് നേട്ടമുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. എഥേറിയം അല്ലെങ്കില്‍ എഥര്‍ എന്നറിയപ്പെടുന്ന ക്രിപ്റ്റോകറന്‍സിയാണ് ബിറ്റ്കോയിന് പിറകെ രണ്ടാം സ്ഥാനത്തുള്ളത്. ഇത്തവണ എഥര്‍ ആണ് വലിയ നേട്ടം കൊയ്തിരിക്കുന്നത്. പരിശോധിക്കാം...
റെക്കോര്‍ഡ് മൂല്യം
എഥേറിയത്തിന്റെ മൂല്യം നാലായിരം ഡോളര്‍ മറികടന്നു എന്നതാണ് ക്രിപ്റ്റോകറന്‍സി മേഖലയില്‍ നിന്നുള്ള വാര്‍ത്ത. ആദ്യമായാണ് എഥറിന്റെ മൂല്യം ഇത്രയധികം വര്‍ദ്ധിക്കുന്നത്. 2.9 ലക്ഷത്തിലധികം വരും ഇത്. എഥറിന്റെ ഒരു യൂണിറ്റിന്റെ മൂല്യമാണിത്.
വിപണിമൂല്യം
മൂല്യം ഉയര്‍ന്നതോടെ എഥറിന്റെ മൊത്തം വിപണി മൂല്യത്തിലും വന്‍ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. മൊത്തം വിപണി മൂലധനം 450 ബില്യണ്‍ ഡോള്‍ ആയി എന്നാണ് കണക്ക്. ഏതാണ്ട് 33 ലക്ഷം കോടി ഇന്ത്യന്‍ രൂപ!
ഒറ്റവര്‍ഷം കൊണ്ട്
ബിറ്റ്കോയിന്റെ മൂല്യത്തില്‍ കഴിഞ്ഞ ഒരു വര്‍ഷം വലിയ വര്‍ദ്ധനയാണ് ഉണ്ടായത്. അതോടെ മറ്റ് ക്രിപ്റ്റോകറന്‍സികളിലേക്കും നിക്ഷേപങ്ങള്‍ ഒഴുകാന്‍ തുടങ്ങി. അതിന്റെ ഗുണഫലം ഏറ്റവും അധികം ലഭിച്ചത് എഥേറിയത്തിനാണ്. ഒരു വര്‍ഷം കൊണ്ട് മൂല്യത്തിലുണ്ടായ വര്‍ദ്ധന 450 ശതമാനം ആണ്!
എത്രവരെ എത്തി
നാലായിരം ഡോളര്‍ മറികടന്ന എഥര്‍ 4,097.36 ഡോളര്‍ മൂല്യം വരെ എത്തിയിരുന്നു. ഒരുവേള 4,131 ഡോളര്‍ വരേയും മൂല്യം ഉയര്‍ന്നിരുന്നു. മൂല്യത്തില്‍ 3.9 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായത്. എന്നാല്‍ ഈ ഒരു മുന്നേറ്റത്തിന് സ്ഥിരതയുണ്ടാകുമോ എന്ന ആശങ്ക, ചില നിക്ഷേപകര്‍ പങ്കുവയ്ക്കുന്നുണ്ട്.
ബിറ്റ്കോയിന്റെ സ്ഥിതി
ബിറ്റ്കോയിന്റെ മൂല്യത്തിലും വര്‍ദ്ധനയുണ്ടായിട്ടുണ്ട്. 0.8 ശതമാനം ആണ് വര്‍ദ്ധിച്ചത്. ഒരു യൂണിറ്റിന് 58,879.45 ഡോളര്‍ വരെ ആണ് എത്തിയത്. ബിറ്റ് കോയിന് കഴിഞ്ഞ ഏപ്രില്‍ 14 ന് റെക്കോര്‍ഡ് മൂല്യത്തില്‍ എത്തിയിരുന്നു. ഒരു യൂണിറ്റിന് 64,804.72 ഡോളര്‍ എന്നതാണ് ബിറ്റ്കോയിന്റെ ഇതുവരെയുള്ള റെക്കോര്‍ഡ് മൂല്യം.
ഒപ്പമെത്താന്‍
ലോകത്തിലെ ആദ്യത്തെ ക്രിപ്റ്റോകറന്‍സിയാണ് ബിറ്റ്കോയിന്. അതിനോട് മത്സരിക്കാന്‍ എന്തായാലും ഇപ്പോള്‍ ആരുമില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഒറ്റ വര്‍ഷം കൊണ്ട് 450 ശതമാനം വളര്‍ച്ച നേടിയ എഥറിന്, അധികം വൈകാതെ തന്നെ ബിറ്റ്കോയിന് ഒപ്പമെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നവരും ഉണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications