A Oneindia Venture

ഈഥറും ബിനാൻസ് കോയിനും കനിഞ്ഞു; ക്രിപ്റ്റോ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ വീണ്ടും 2 ട്രില്യണിൽ

ക്രിപ്‌റ്റോകറന്‍സികള്‍ കുറച്ച് മാസങ്ങളായി വലിയ പ്രതിസന്ധിയില്‍ ആയിരുന്നു മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. ബിറ്റ്‌കോയിന്‍ മൂല്യത്തിലുണ്ടായ വലിയ ഇടിവ് തന്നെ ആയിരുന്നു ക്രിപ്‌റ്റോ വിപണിയേയും ബാധിച്ചത്. എന്തായാലും ക്രിപ്‌റ്റോ നിക്ഷേപകര്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ക്രിപ്‌റ്റോകറന്‍സികളുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ രണ്ട് ട്രില്യണ്‍ മാര്‍ക്കില്‍ എത്തിയിരിക്കുകയാണ്. 2021 മെയ് മാസത്തിന് ശേഷം ആദ്യമായാണ് ക്രിപ്‌റ്റോവിപണിയില്‍ ഇത്തരമൊരു മുന്നേറ്റം പ്രകടമാകുന്നത്. പരിശോധിക്കാം...

1

20121 മെയ് 19 ന് ശേഷം ക്രിപ്‌റ്റോകറന്‍സികളുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ രണ്ട് ട്രില്യണ്‍ ഡോളര്‍ മാര്‍ക്കില്‍ എത്തിയിരിക്കുകയാണ്. ഈഥറിന്റേയും കര്‍ഡാനോയുടേയും ബിനാന്‍സ് കോയിനിന്റേയും കുതിപ്പാണ് ഇപ്പോഴത്തെ മുന്നേറ്റത്തിന് വഴിവച്ചിരിക്കുന്നത്. ക്രിപ്‌റ്റോ നിക്ഷേപകര്‍ക്ക് ഏറെ പ്രതീക്ഷ പകരുന്നതാണിത്.

2

ഏറ്റവും മൂല്യമുള്ള ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിനും മുന്നേറ്റം കാഴ്ചവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തേക്കാള്‍ രണ്ട് ശതമാനം മൂല്യവര്‍ദ്ധനയാണ് ബിറ്റ്‌കോയിന് ഉണ്ടായിരിക്കുന്നത്. കോയിന്‍ഗെക്കോ പ്രകാരം ബിറ്റ്‌കോയിന്‍ മൂല്യം ഒന്നിന് 46,150 ഡോളര്‍ വരെ എത്തി.

3

ബിറ്റ്‌കോയിന്‍ മുന്നേറ്റമുണ്ടാക്കിയെങ്കിലും നിക്ഷേപകരുടെ കണ്ണുനീരിന് ആശ്വാസമുണ്ടാക്കുന്ന വിധത്തിലുള്ള ഒന്നല്ല അത് എന്ന് പറയേണ്ടി വരും. 2021 ഏപ്രില്‍ 14 ന് ഒരു ബിറ്റ്‌കോയിന്റെ മൂല്യം 64,804.72 ഡോളര്‍ ആയിരുന്നു എന്ന് ഓര്‍ക്കണം. അതുമായി താരതമ്യം ചെയ്യുമ്പോള്‍ 28 ശതമാനം താഴെയാണ് ഇപ്പോഴത്തെ മൂല്യം.

4

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിറ്റ്‌കോയിന്‍ അല്ലാത്ത ക്രിപ്‌റ്റോകറന്‍സികള്‍ (ആള്‍ട്ട് കോയിന്‍സ്) മികച്ച മുന്നേറ്റം കാഴ്ചവച്ചുകൊണ്ടിരിക്കുന്നത് . കഴിഞ്ഞ ആഴ്ചമുതല്‍ പരിശോധിച്ചാല്‍ ഈഥര്‍ 13.6 ശതമാനം വളര്‍ച്ചയാണ് നേടിയത്. കര്‍ഡാനോയുടെ മൂല്യം 42 ശതമാനം ആണ് ഉയര്‍ന്നത്. ബിനാന്‍സ് കോയിന് 19 ശതമാനവും മൂല്യം കൂടി . അതേസമയം ബിറ്റ്‌കോയിന് കൂടിയത് 12 ശതമാനം മാത്രമാണ്.

5

ഇനി ആള്‍ട്ട് കോയിന്‍സിനെ കുറിച്ച് പറയാം. ബിറ്റ്‌കോയിന് ശേഷം രംഗത്ത് വന്ന ക്രിപ്‌റ്റോകറന്‍സികളെ ആണ് ആള്‍ട്ട് കോയിന്‍സ് എന്ന് വിളിക്കുന്നത്. അതില്‍ ഏറ്റവും മൂല്യമേറിയത് എഥേറിയം തന്നെയാണ് . അതിന് പിറകിലാണ് ബിനാന്‍സ് കോയിനും കര്‍ഡാനോയും എല്ലാം വരുന്നത്.

6

ഈഥര്‍(എഥേറിയം) ആണ് വലിയ വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന പ്രധാന ആള്‍ട്ട് കോയിന്‍ . കോയിന്‍മാര്‍ക്കറ്റ്ക്യാപ് വെബ്‌സൈറ്റ് പ്രകാരം 370 ബില്യണ്‍ ഡോളര്‍ ആണ് എഥേറിയത്തിന്റെ ഇപ്പോഴത്തെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍. ഒരു ഈഥറിന്റെ മൂല്യം 3,244 ഡോളറില്‍ ആണ് എത്തി നില്‍ക്കുന്നത്.

7

എഥേറിയത്തിന് പിറകിലുള്ളത് ബിനാന്‍സ് കോയിന്‍ ആണ്. ഒരു യൂണിറ്റിന് ഇപ്പോള്‍ 404.57 ഡോളര്‍ ആണ് മൂല്യം. മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ 67 ബില്യണ്‍ ഡോളര്‍ ആണ്. മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനില്‍ മൂന്നാം സ്ഥാനം കര്‍ഡാനോയ്ക്കാണ് . ഒരു യൂണിറ്റിന്റെ മൂല്യം 2.05 ഡോളര്‍ ആണെങ്കിലും മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ 66 ബില്യണ്‍ ഡോളര്‍ ആണ്.

8

72 ബില്യണ്‍ ഡോളറുമായി മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്റെ കാര്യത്തില്‍ ബിറ്റ്‌കോയിന്‍ തന്നെ ആണ് ഏറെ മുന്നില്‍ . ഏപ്രില്‍ 14 ന് റെക്കോര്‍ഡ് മൂല്യത്തില്‍ എത്തി നിന്നിരുന്ന ബിറ്റ്‌കോയിന്റെ തിരിച്ചടിയ്ക്ക് പ്രധാന കാരണം ഇലോണ്‍ മസ്‌കിന്റെ നിലപാടായിരുന്നു . മസ്‌കിന്റെ നിലപാട് തന്നെ ആയിരുന്നു ബിറ്റ്‌കോയിന്റെ വന്‍ കുതിപ്പിനും വഴിവച്ചത് . മസ്‌ക് ബിറ്റ്‌കോയിനെ തള്ളിപ്പറഞ്ഞതോടെ ആ കുതിക്ക് കനത്ത ഇടിവായി മാറുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X