ദില്ലി: ക്രിപ്റ്റോ വിപണി നേട്ടത്തിലാണ് ശനിയാഴ്ച്ച വ്യാപാരം നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ക്രിപ്റ്റോ കറന്‍സികളുടെ മൊത്തം വിപണി മൂല്യം 4.33 ശതമാനം വര്‍ധിച്ച് 2 ലക്ഷം കോടി ഡോളറിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 108.12 ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയ്ക്കും വിപണി സാക്ഷിയായി (4.16 ശതമാനം വര്‍ധനവ്). മൊത്തം വില്‍പ്പനയുടെ 77.51 ശതമാനം സ്ഥിരതയാര്‍ന്ന കോയിനുകളുടെ സംഭാവനയാണ്. 83.80 ബില്യണ്‍ ഡോളര്‍ വരുമിത്.

ശനിയാഴ്ച്ച 47,000 ഡോളര്‍ നിലവാരത്തിലാണ് ബിറ്റ്കോയിന് ചുവടുവെയ്ക്കുന്നത്. നിലവില്‍ ക്രിപ്റ്റോ വിപണിയില്‍ 44.62 ശതമാനം ആധിക്യം ബിറ്റ്കോയിനുണ്ട്. ലോകത്തെ പ്രചാരമേറിയ ക്രിപ്റ്റോ കറന്‍സികളുടെ പട്ടികയില്‍ എക്സ്ആര്പിയാണ് ഇന്ന് കാര്യമായ മുന്നേറ്റം നടത്തുന്നത്. 13 ശതമാനം നേട്ടം എക്സ്ആര്‍പി കോയിനുകള്‍ കുറിക്കുന്നു. 9 ശതമാനം ഉയര്‍ച്ചയുമായി കാര്‍ഡാനോയും 7 ശതമാനം ഉയര്‍ച്ചയുമായി ഡോജ്കോയിനും തൊട്ടുപിന്നിലുണ്ട്.
ബിറ്റ്കോയിന് കഴിഞ്ഞാല്‍ ഏറ്റവും പ്രചാരമേറിയ രണ്ടാമത്തെ ക്രിപ്റ്റോകറന്‍സിയായ ഈഥര്‍ 2 ശതമാനമാണ് ഇന്ന് മുന്നേറുന്നത്. മറുഭാഗത്ത് യുണിസ്വാപ്പാണ് ഏറ്റവും പിന്നില്‍. വിപണി ഒന്നടങ്കം മുന്നേറുമ്പോഴും 1 ശതമാനം നേട്ടം മാത്രമാണ് യുണിസ്വാപ്പില് കാണുന്നത്. ഈ അവസരത്തില്‍ ലോകത്തെ പ്രചാരമേറിയ ആദ്യ 10 ക്രിപ്റ്റോ കറന്‍സികളുടെ വില നിലവാരം ചുവടെ കാണാം (ശനി, ഉച്ചയ്ക്ക് 3 മണി സമയം).
- ബിറ്റ്കോയിന് - 47,745.01 ഡോളര്‍ (3.17 ശതമാനം നേട്ടം)
- എഥീറിയം - 3,307.95 ഡോളര്‍ (2.23 ശതമാനം നേട്ടം)
- ബൈനാന്‍സ് കോയിന് - 416.57 ഡോളര്‍ (3.05 ശതമാനം നേട്ടം)
- ടെതര്‍ - 1 ഡോളര്‍ (0.03 ശതമാനം നേട്ടം)
- കാര്‍ഡാനോ - 2.2247 ഡോളര്‍ (9.13 ശതമാനം നേട്ടം)
- ഡോജ്കോയിന് - 0.29460 ഡോളര്‍ (6.93 ശതമാനം നേട്ടം)
- എക്സ്ആര്‍പി - 1.1762 ഡോളര്‍ (13.18 ശതമാനം നേട്ടം)
- പോള്‍ക്കഡോട്ട് - 23.296 ഡോളര്‍ (5.43 ശതമാനം നേട്ടം)
- യുഎസ്ഡി കോയിന് - 0.9994 ഡോളര്‍ (0.02 ശതമാനം ഇടിവ്)
- യുണിസ്വാപ്പ് - 30.287 ഡോളര്‍ (1.85 ശതമാനം നേട്ടം)
കഴിഞ്ഞ ദിവസം ലോകം കണ്ട ഏറ്റവും വലിയ ഡിജിറ്റല്‍ കോയിന് കൊള്ളയ്ക്കാണ് ലോകം സാക്ഷിയായത്. ക്രിപ്റ്റോകറന്‍സി പ്ലാറ്റ്ഫോമായ പോളി നെറ്റ്വര്‍ക്കിനെ ലക്ഷ്യമാക്കി ഹാക്കര്‍മാര്‍ കൊള്ള നടത്തുകയായിരുന്നു. എന്നാല്‍ പിന്നീട് മോഷ്ടിച്ച 610 മില്യണ്‍ ഡോളറിലേറെയുള്ള കോയിനുകള്‍ ഹാക്കര്‍ സംഘം തിരിച്ചുനല്‍കി. പോളി നെറ്റ്വര്‍ക്ക് ശൃഖലയിലെ സുരക്ഷാ പാളിച്ച വെളിപ്പെടുത്തുകയായിരുന്നു കൊള്ളയിലൂടെ ഹാക്കര്‍മാര്‍.
മോഷ്ടിച്ച കോയിനുകളിൽ 33 മില്യണ്‍ ഡോളറിന്റെ ടെതര്‍ കോയിനുകള്‍ സംഘം ഇനിയും തിരിച്ചുനല്‍കാനുണ്ട്. ക്രിപ്റ്റോകറന്‍സി സ്ഥാപനമായ ടെതര്‍ കോയിനുകള്‍ 'ഫ്രീസ്' ചെയ്തതിനെ തുടര്‍ന്നാണ് കൈമാറ്റം വൈകുന്നത്. ഓഗസ്റ്റ് 10 -നാണ് ഹാക്കര്‍മാര്‍ കോയിനുകള്‍ തിരിച്ചുനല്‍കാന്‍ ആരംഭിച്ചത്. ഇതേസമയം, ഇത്രയേറെ കോയിനുകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള ബുദ്ധിമുട്ട് കണക്കിലെടുത്തായിരിക്കണം ഹാക്കര്‍മാര്‍ കോയിനുകള്‍ തിരിച്ചുനല്‍കിയതെന്ന് ബ്ലോക്ക് ചെയിന്‍ വിദഗ്ധര്‍ അനുമാനിക്കുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
