ക്രിപ്‌റ്റോ വിപണി; പോള്‍ക്കഡോട്ടും ബൈനാന്‍സ് കോയിനും കുതിക്കുന്നു — 48,800 ഡോളറില്‍ ബിറ്റ്‌കോയിന്‍

ദില്ലി: ക്രിപ്‌റ്റോ വിപണി നേട്ടത്തിലാണ് ശനിയാഴ്ച്ച വ്യാപാരം നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ക്രിപ്‌റ്റോ കറന്‍സികളുടെ മൊത്തം വിപണി മൂല്യം 3.80 ശതമാനം വര്‍ധിച്ച് 2.10 ലക്ഷം കോടി ഡോളറിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 111.71 ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയ്ക്കും വിപണി സാക്ഷിയായി (0.63 ശതമാനം കുറവ്). മൊത്തം വില്‍പ്പനയുടെ 77.36 ശതമാനം സ്ഥിരതയാര്‍ന്ന കോയിനുകളുടെ സംഭാവനയാണ്. 86.41 ബില്യണ്‍ ഡോളര്‍ വരുമിത്.

ശനിയാഴ്ച്ച 48,800 ഡോളര്‍ നിലവാരത്തിലാണ് ബിറ്റ്‌കോയിന്‍ ചുവടുവെയ്ക്കുന്നത്. നിലവില്‍ ക്രിപ്‌റ്റോ വിപണിയില്‍ 43.70 ശതമാനം ആധിക്യം ബിറ്റ്‌കോയിനുണ്ട്. ലോകത്തെ പ്രചാരമേറിയ ക്രിപ്‌റ്റോ കറന്‍സികളുടെ പട്ടികയില്‍ പോള്‍ക്കഡോട്ട്, ബൈനാന്‍സ് കോയിന്‍, യുണിസ്വാപ്പ് എന്നിവരാണ് ഇന്ന് കാര്യമായ മുന്നേറ്റം നടത്തുന്നത്. 8 ശതമാനം വീതം നേട്ടം മൂവരും കുറിക്കുന്നു.

ക്രിപ്‌റ്റോ വിപണി; പോള്‍ക്കഡോട്ടും ബൈനാന്‍സ് കോയിനും കുതിക്കുന്നു — 48,800 ഡോളറില്‍ ബിറ്റ്‌കോയിന്‍

4 ശതമാനം ഉയര്‍ച്ചയുമായി ബിറ്റ്‌കോയിനും തൊട്ടുപിന്നിലുണ്ട്. ബിറ്റ്‌കോയിന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രചാരമേറിയ രണ്ടാമത്തെ ക്രിപ്‌റ്റോകറന്‍സിയായ ഈഥര്‍ 2 ശതമാനമാണ് ഇന്ന് മുന്നേറുന്നത്. ഡോജ്‌കോയിനിലും കാണാം 2 ശതമാനം ഉയര്‍ച്ച. മറുഭാഗത്ത് കാര്‍ഡാനോ മാത്രമാണ് നഷ്ടത്തില്‍ ഇടപാടുകള്‍ നടത്തുന്നത്. 0.80 ശതമാനം ഇടിവ് കാര്‍ഡാനോയില്‍ ദൃശ്യമാണ്. ഈ അവസരത്തില്‍ ലോകത്തെ പ്രചാരമേറിയ ആദ്യ 10 ക്രിപ്‌റ്റോ കറന്‍സികളുടെ വില നിലവാരം ചുവടെ കാണാം (ശനി, ഉച്ചയ്ക്ക് 2.20 മണി സമയം).

  • ബിറ്റ്‌കോയിന്‍ - 48,841.18 ഡോളര്‍ (4.28 ശതമാനം നേട്ടം)
  • എഥീറിയം - 3,288.20 ഡോളര്‍ (2.85 ശതമാനം നേട്ടം)
  • ബൈനാന്‍സ് കോയിന്‍ - 457.01 ഡോളര്‍ (7.29 ശതമാനം നേട്ടം)
  • ടെതര്‍ - 1 ഡോളര്‍ (0.06 ശതമാനം നേട്ടം)
  • കാര്‍ഡാനോ - 2.4794 ഡോളര്‍ (0.80 ശതമാനം ഇടിവ്)
  • ഡോജ്കോയിന്‍ - 0.32586 ഡോളര്‍ (2.47 ശതമാനം നേട്ടം)
  • എക്സ്ആര്‍പി - 1.2560 ഡോളര്‍ (1.59 ശതമാനം നേട്ടം)
  • പോള്‍ക്കഡോട്ട് - 28.801 ഡോളര്‍ (8.52 ശതമാനം നേട്ടം)
  • യുഎസ്ഡി കോയിന്‍ - 0.9995 ഡോളര്‍ (0.08 ശതമാനം ഇടിവ്)
  • യുണിസ്വാപ്പ് - 29.670 ഡോളര്‍ (7.06 ശതമാനം നേട്ടം)

ഓസ്ട്രിയന്‍ ക്രിപ്‌റ്റോകറന്‍സി ബ്രോക്കറായ ബിറ്റ്പാണ്ട 263 മില്യണ്‍ ഡോളര്‍ ധനസമാഹരണം നടത്തിയതാണ് ഈ വാരം ക്രിപ്‌റ്റോ വിപണി കണ്ട പ്രധാന സംഭവവികാസം. ശതകോടീശ്വരനായ പീറ്റര്‍ തിയലിന്റെ വലാര്‍ വെഞ്ച്വേഴ്‌സ് നേതൃത്വം നല്‍കിയ ഫണ്ടിങ് റൗണ്ടില്‍ 4.1 ബില്യണ്‍ ഡോളറിന്റെ വാല്യുവേഷനാണ് ബിറ്റ്പാണ്ട കുറിച്ചത്. മാര്‍ച്ചില്‍ നടന്ന ഫണ്ടിങ് റൗണ്ടില്‍ 1.2 ബില്യണ്‍ ഡോളര്‍ വാല്യുവേഷന്‍ അടിസ്ഥാനപ്പെടുത്തി 170 മില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ കമ്പനിക്ക് കഴിഞ്ഞിരുന്നു. ഏറ്റവും പുതിയ റൗണ്ടില്‍ ബ്രിട്ടീഷ് ഹെഡ്ജ് ഫണ്ട് മാനേജര്‍ അലന്‍ ഹവാര്‍ഡ്, റെഡോ വെഞ്ച്വേഴ്‌സ്, ലീഡ്‌ബ്ലോക്ക് പാര്‍ട്‌ണേഴ്‌സ്, ജംപ് ക്യാപിറ്റല്‍ തുടങ്ങിയവര്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. നിലവില്‍ എട്ടു യൂറോപ്യന്‍ രാജ്യങ്ങളിലായി 3 മില്യണ്‍ ഉപയോക്താക്കളുണ്ട് ബിറ്റ്പാണ്ടയ്ക്ക്. ഈ വര്‍ഷം മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

ചരിത്രത്തില്‍ ആദ്യമായി ക്രിപ്‌റ്റോകറന്‍സികളുടെ ലയനത്തിനും ഈ വാരം നിക്ഷേപകര്‍ സാക്ഷിയായിട്ടുണ്ട്. ഹെര്‍മിസ് നെറ്റ്‌വര്‍ക്കിനെ എഥീറിയം പ്രോജക്ടായ പോളിഗണ്‍ (മാറ്റിക് നെറ്റ്‌വര്‍ക്ക്) വാങ്ങിയ പശ്ചാത്തലത്തില്‍ മാറ്റിക്, ഹെസ് കോയിനുകള്‍ ഒന്നായി ലയിക്കും. പോളിഗണ്‍ ഹെര്‍മിസ് എന്ന പേരിലായിരിക്കും ഇനി കമ്പനി അറിയപ്പെടുക.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X