ദില്ലി: ക്രിപ്റ്റോ വിപണി നഷ്ടത്തില്‍ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ക്രിപ്റ്റോ കറന്‍സികളുടെ മൊത്തം വിപണി മൂല്യം 6.46 ശതമാനം ഇടിഞ്ഞ് 1.83 ലക്ഷം കോടി ഡോളറിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 116.56 ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയ്ക്കാണ് വിപണി സാക്ഷിയായത്. (2.60 ശതമാനം വര്‍ധനവ്). മൊത്തം വില്‍പ്പനയുടെ 79.49 ശതമാനം സ്ഥിരതയാര്‍ന്ന കോയിനുകളുടെ സംഭാവനയാണ്. 92.65 ബില്യണ്‍ ഡോളര്‍ വരുമിത്.

വെള്ളിയാഴ്ച്ച 41,000 ഡോളര്‍ നിലവാരത്തിലാണ് ബിറ്റ്കോയിന് ചുവടുവെയ്ക്കുന്നത്. നിലവില്‍ ക്രിപ്റ്റോ വിപണിയില്‍ 42.46 ശതമാനം ആധിക്യം ബിറ്റ്കോയിനുണ്ട്. ലോകത്തെ പ്രചാരമേറിയ ക്രിപ്റ്റോ കറന്‍സികളുടെ പട്ടികയില്‍ കാര്‍ഡാനോ മാത്രമാണ് വലിയ നേട്ടം കാഴ്ച്ചവെക്കുന്നത്. 4 ശതമാനം നേട്ടം പോള്ക്കഡോട്ടില് കാണാം. ബിറ്റ്കോയിന് 4 ശതമാനവും ഈഥര്‍ 8 ശതമാനവും തകര്‍ച്ചയോടെയാണ് ഇന്ന് വ്യാപാരം നടത്തുന്നത്. ബൈനാന്‍സ് കോയിന്, യുണിസ്വാപ്പ്, എക്സ്ആര്പ്പി, ഡോജ്കോയിന് തുടങ്ങിയവരും പട്ടികയില്‍ ഏറ്റവും പിന്നിലുണ്ട്. 8 ശതമാനം വരെ തകര്‍ച്ച ഇവരില്‍ ദൃശ്യമാണ്. ഈ അവസരത്തില്‍ ലോകത്തെ പ്രചാരമേറിയ ആദ്യ 10 ക്രിപ്റ്റോ കറന്‍സികളുടെ വില നിലവാരം ചുവടെ കാണാം (വെള്ളി, വൈകീട്ട് 5.30 മണി സമയം).
- ബിറ്റ്കോയിന് - 41,431.06 ഡോളര്‍ (5.11 ശതമാനം ഇടിവ്)
- എഥീറിയം - 2,814.51 ഡോളര്‍ (8.08 ശതമാനം ഇടിവ്)
- ബൈനാന്‍സ് കോയിന് - 343.3 ഡോളര്‍ (7.59 ശതമാനം ഇടിവ്)
- ടെതര്‍ - 1 ഡോളര്‍ (0.06 ശതമാനം നേട്ടം)
- കാര്‍ഡാനോ - 2.228 ഡോളര്‍ (1 ശതമാനം നേട്ടം)
- ഡോജ്കോയിന് - 0.2031 ഡോളര്‍ (7.43 ശതമാനം ഇടിവ്)
- എക്സ്ആര്‍പി - 0.9156 ഡോളര്‍ (6.37 ശതമാനം ഇടിവ്)
- പോള്‍ക്കഡോട്ട് - 29.20 ഡോളര്‍ (5.17 ശതമാനം ഇടിവ്)
- യുഎസ്ഡി കോയിന് - 0.9995 ഡോളര്‍ (0.01 ശതമാനം ഇടിവ്)
- യുണിസ്വാപ്പ് - 18.92 ഡോളര്‍ (10.02 ശതമാനം ഇടിവ്)
നിലവില്‍ ഇന്ത്യയില്‍ ക്രിപ്റ്റോ ഇടപാടുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സര്‍ക്കാര്‍. ക്രിപ്റ്റോ ഇടപാടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ള പഠനം ധനമന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ക്രിപ്റ്റോ വ്യാപാരത്തില്‍ നിന്നുള്ള വരുമാനം നികുതി പരിധിക്ക് കീഴില്‍ വരുമോയെന്ന കാര്യം പരിശോധിക്കാന്‍ പുതിയ സമിതിയെ മന്ത്രാലയം നിയോഗിച്ചതായാണ് വിവരം. അടുത്ത ശീതകാല സമ്മേളനത്തില്‍ പുതിയ ക്രിപ്റ്റോകറന്‍സി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനും കേന്ദ്രം മുന്‍കയ്യെടുക്കും.
എന്തായാലും നിലവില്‍ ക്രിപ്റ്റോ ഇടപാടുകള്‍ക്ക് യാതൊരുവിധ നിയന്ത്രങ്ങളും ഇന്ത്യയിലില്ല. ക്രിപ്റ്റോ വരുമാനം മൂലധന നേട്ടമായി കണക്കാക്കാമോ അതോ പ്രത്യേക നികുതി വിഭാഗം ഇതിനായി രൂപീകരിക്കണോ എന്ന കാര്യം വിശദമായി പഠിക്കാന്‍ നാലാഴ്ച്ചത്തെ സാവകാശമാണ് ധനമന്ത്രാലയം പുതിയ സമിതി നല്‍കിയിരിക്കുന്നത്. ഈ സമിതി സമര്‍പ്പിക്കുന്ന നികുതി സംബന്ധമായ വിവരങ്ങള്‍ കരട് ക്രിപ്റ്റോകറന്‍സി ബില്ലിലും കേന്ദ്രം ഉള്‍പ്പെടുത്തും. നിലവില്‍ ക്രിപ്റ്റോകറന്‍സി വ്യാപാരത്തിന് ഇന്ത്യയില്‍ വന്‍പ്രചാരമാണ് ലഭിക്കുന്നത്. ഇന്ത്യ, പാകിസ്താന്, ഉക്രൈന്, വിയറ്റ്നാം പോലുള്ള രാജ്യങ്ങളില്‍ ക്രിപ്റ്റോകറന്‍സി വ്യാപാരം 880 ശതമാനം വരെ ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.
ടെക്ക് സ്റ്റോറി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടു പ്രകാരം 70 ലക്ഷം ഇന്ത്യക്കാര്‍ ക്രിപ്റ്റോകറന്‍സി വ്യാപാരം നടത്തുന്നുണ്ട്. 1 ബില്യണ്‍ ഡോളറിലേറെയാണ് ഇന്ത്യന്‍ നിക്ഷേപകരുടെ സംയുക്ത നിക്ഷേപവും (ഏകദേശം 7,380 കോടി രൂപ). രാജ്യത്ത് ക്രിപ്റ്റോകറന്‍സികള്‍ക്ക് വലിയ പ്രചാരം ലഭിക്കവെ ഇടപാടുകള്‍ക്ക് നിയന്ത്രണം വേണമെന്ന ഉറച്ച നിലപാടിലാണ് ധനമന്ത്രി നിര്‍മല സീതാരാമന്. ഇതിനിടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും പ്രഥമ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി ചട്ടം പാലിച്ച് ഈ വര്‍ഷം അവസാനത്തോടെത്തന്നെ റിസര്‍വ് ബാങ്ക് പുതിയ ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
