ക്രിപ്‌റ്റോ വിപണി ഇന്ന്; ബിറ്റ്‌കോയിന്‍ 0.72% ഇടിഞ്ഞു

കഴിഞ്ഞ 24 മണിക്കൂറില്‍ ക്രിപ്‌റ്റോ വിപണിയില്‍ സമ്മിശ്ര പ്രകടനമാണ് കോയിനുകള്‍ കാഴ്ച വച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മുകളിലേക്കുയര്‍ന്ന ബിറ്റ്‌കോയിന്‍ മൂല്യമുള്‍പ്പെടെ പിന്നിട്ട 24 മണിക്കൂറില്‍ താഴേക്ക് പോകുന്ന കാഴ്ചയാണ് ദ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ 24 മണിക്കൂറില്‍ ക്രിപ്‌റ്റോ വിപണിയില്‍ സമ്മിശ്ര പ്രകടനമാണ് കോയിനുകള്‍ കാഴ്ച വച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മുകളിലേക്കുയര്‍ന്ന ബിറ്റ്‌കോയിന്‍ മൂല്യമുള്‍പ്പെടെ പിന്നിട്ട 24 മണിക്കൂറില്‍ താഴേക്ക് പോകുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി തുടര്‍ച്ചയായി മൂല്യമിടിഞ്ഞു കൊണ്ടിരുന്ന ഡോജി കോയിനുകളുടെ മൂല്യം മുകളിലേക്ക് ഉയര്‍ന്നു. ക്രിപ്‌റ്റോ വിപണിയിലെ മാറ്റങ്ങള്‍ പ്രവചനാതീതമാണെന്ന് നിക്ഷേപകര്‍ക്കെല്ലാം അറിയാമല്ലോ.

ക്രിപ്റ്റോ വിപണി

ക്രിപ്റ്റോ വിപണി

എറ്റവും വേഗത്തില്‍ നേട്ടത്തില്‍ നിന്ന് നഷ്ടത്തിലേക്കും നഷ്ടത്തില്‍ നിന്ന് നേട്ടത്തിലേക്കുമുള്ള മാറ്റങ്ങളാണ് ക്രിപ്റ്റോ വിപണിയുടെ സവിശേഷത. അതിനാല്‍ തന്നെ ഓരേ നിമിഷവും വിപണിയെ അതിസുക്ഷ്മമായി നിരീക്ഷിച്ച് നിക്ഷേപം നടത്തുവാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമാണ് ക്രിപ്റ്റോ വിപണിയില്‍ നിന്നും നേട്ടം സ്വന്തമാക്കുവാന്‍ സാധിക്കുക. അനുനിമിഷം മൂല്യം മാറി മറിയുന്ന ക്രിപ്റ്റോ വിപണിയില്‍ കഴിഞ്ഞ 24 മണിക്കൂര്‍ സമയത്തെ കോയിനുകളുടെ വിലയിലുണ്ടായിരിക്കുന്ന മാറ്റങ്ങള്‍ നമുക്കിവിടെ പരിശോധിക്കാം.

ബിറ്റ്‌കോയിന്‍

ബിറ്റ്‌കോയിന്‍

കഴിഞ്ഞ 24 മണിക്കൂറില്‍ ബിറ്റ്‌കോയിന്‍ മൂല്യത്തില്‍ 0.72 ശതമാനം താഴേക്ക് പോയി. നിലവില്‍ 38,15,475 രൂപയക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 68.6 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്. എഥിരിയം കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1.09 ശതമാനമാണ് താഴേക്ക് പോയിരിക്കുന്നത്. നിലവില്‍ 2,97,234 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 33.1 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്.

കാര്‍ഡാനോ കോയിനുകള്‍

കാര്‍ഡാനോ കോയിനുകള്‍

കഴിഞ്ഞ 24 മണിക്കൂറില്‍ കാര്‍ഡാനോ കോയിനുകള്‍ 2.87 ശതമാനമാണ് താഴേക്ക് പോയിരിക്കുന്നത്. നിലവില്‍ 218.90 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 6.7 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്. റിപ്പിള്‍ കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 2.44 ശതമാനമാണ് ഇടിഞ്ഞത്. നിലവില്‍ 95.85 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്.

ടെതര്‍ കോയിനുകള്‍

ടെതര്‍ കോയിനുകള്‍

അതേ സമയം ടെതര്‍ കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 0.25 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്. നിലവില്‍ 76.97 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 4.9 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്. ഡോജി കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 0.96 ശതമാനം ഉയര്‍ന്നു. നിലവില്‍ 22.97 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 2.9 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്.

ക്രിപ്റ്റോ കറന്‍സി നിക്ഷേപം

ക്രിപ്റ്റോ കറന്‍സി നിക്ഷേപം

ക്രിപ്റ്റോ കറന്‍സി നിക്ഷേപം അതി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണെന്ന് എപ്പോഴും ഓര്‍ക്കുക. കോയിനുകളുടെ വില ഘടന അനു നിമിഷം മാറിക്കൊണ്ടിരിക്കുമെന്നതിനാല്‍ ക്രിപ്റ്റോ കറന്‍സികളിലെ റിസ്‌ക് സാധ്യതകളും ഏറെയാണ്. യുവാക്കളായ പല നിക്ഷേപകരും ഇപ്പോള്‍ ക്രിപ്റ്റോ കറന്‍സി നിക്ഷേപത്തില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നുണ്ട്. സമീപ കാലത്ത് കോയിനുകള്‍ നേടുന്ന വളര്‍ച്ച തന്നെയാണ് അതിന് കാരണം.

ക്രിപ്റ്റോ കറന്‍സി നിക്ഷേപങ്ങളില്‍ രണ്ടാം സ്ഥാനം ഇന്ത്യയ്ക്ക്

ക്രിപ്റ്റോ കറന്‍സി നിക്ഷേപങ്ങളില്‍ രണ്ടാം സ്ഥാനം ഇന്ത്യയ്ക്ക്

അതേസമയം ആഗോള തലത്തില്‍ ക്രിപ്റ്റോ കറന്‍സി നിക്ഷേപങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ക്രിപ്റ്റോ കറന്‍സികളില്‍ നിക്ഷേപം നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായിട്ടുളളത്. വിയറ്റ്നാം മാത്രമാണ് നിലവില്‍ ഇന്ത്യയ്ക്കു മുന്നിലുള്ളത്. യു.എസ്, യു.കെ, ചൈന തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യയുടെ മുന്നേറ്റം. ബ്ലോക്‌ചെയിന്‍ ഡേറ്റ പ്ലാറ്റ്‌ഫോമായ ചെയിന്‍ലാസിസിന്റെ 2021 ഗ്ലോബല്‍ ക്രിപ്ര്റ്റോ അഡോപ്ഷന്‍ സൂചികയിലാണ് ഇന്ത്യന്‍ നിക്ഷേപം മുന്നിലെത്തിയത്.

നിക്ഷേപങ്ങളിലുണ്ടായ വര്‍ധന 880 ശതമാനം

നിക്ഷേപങ്ങളിലുണ്ടായ വര്‍ധന 880 ശതമാനം

ക്രിപ്റ്റോ കറന്‍സി നിക്ഷേപങ്ങള്‍ക്ക് രാജ്യത്ത് പൂര്‍ണമായും ഔദ്യോഗിക പിന്തുണ നിലിവില്‍ ഇല്ല. ആര്‍.ബി.ഐ. ഡിജിറ്റല്‍ കറന്‍സി ഒഴികേ മറ്റു ക്രിപ്റ്റോ കറന്‍സികളുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ വിലക്കുന്നതിനായി ക്രിപ്റ്റോ കറന്‍സി ബില്ല് ഉടന്‍ ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. ഇതിനിടയിലാണ് ഇന്ത്യന്‍ നിക്ഷേപകരുടെ എണ്ണം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. നിലവിലെ സാഹചര്യത്തില്‍ ബില്ലില്‍ സര്‍ക്കാര്‍ ഇളവുകള്‍ നല്‍കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. 2019 മൂന്നാം പാദത്തിനു ശേഷം ക്രിപ്റ്റോ കറന്‍സികളിലെ ആഗോള നിക്ഷേപം 2,300 ശതമാനം വര്‍ധിച്ചെന്നാണു കണക്ക്. ഒരു വര്‍ഷത്തിനിടെ നിക്ഷേപങ്ങളിലുണ്ടായ വര്‍ധന 880 ശതമാനമാണ്.

Read more about: cryptocurrency
English summary

Cryptocurrency Prices in India Today 05/09/2021; Bitcoin decreased by 0.72 percentage | ക്രിപ്‌റ്റോ വിപണി ഇന്ന്; ബിറ്റ്‌കോയിന്‍ 0.72% ഇടിഞ്ഞു

Cryptocurrency Prices in India Today 05/09/2021; Bitcoin decreased by 0.72 percentage
Story first published: Sunday, September 5, 2021, 13:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X