കഴിഞ്ഞ 24 മണിക്കൂറില്‍ ക്രിപ്റ്റോ വിപണി മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. മുന്‍നിര കോയിനുകളെല്ലാം മൂല്യത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. ബിറ്റ് കോയിന്, എഥിരിയം, കാര്‍ഡാനോ, റിപ്പിള്, ഡോജി കോയിന് തുടങ്ങിയ കോയിനുക
കഴിഞ്ഞ 24 മണിക്കൂറില്‍ ക്രിപ്റ്റോ വിപണി മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. മുന്‍നിര കോയിനുകളെല്ലാം മൂല്യത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. ബിറ്റ് കോയിന്, എഥിരിയം, കാര്‍ഡാനോ, റിപ്പിള്, ഡോജി കോയിന് തുടങ്ങിയ കോയിനുകളെല്ലാം നേട്ടം കൊയ്തപ്പോള്‍ ടെതര്‍ കോയിന്, ഐയോട്ട കോയിന് തുടങ്ങിയവയുടെ മൂല്യം താഴേക്ക് പോവുകയും ചെയ്തു.
ക്രിപ്റ്റോ വിപണി
എറ്റവും വേഗത്തില്‍ നേട്ടത്തില്‍ നിന്ന് നഷ്ടത്തിലേക്കും നഷ്ടത്തില്‍ നിന്ന് നേട്ടത്തിലേക്കുമുള്ള മാറ്റങ്ങളാണ് ക്രിപ്റ്റോ വിപണിയുടെ സവിശേഷത. അതിനാല്‍ തന്നെ ഓരേ നിമിഷവും വിപണിയെ അതിസുക്ഷ്മമായി നിരീക്ഷിച്ച് നിക്ഷേപം നടത്തുവാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമാണ് ക്രിപ്റ്റോ വിപണിയില്‍ നിന്നും നേട്ടം സ്വന്തമാക്കുവാന്‍ സാധിക്കുക. അനുനിമിഷം മൂല്യം മാറി മറിയുന്ന ക്രിപ്റ്റോ വിപണിയില്‍ കഴിഞ്ഞ 24 മണിക്കൂര്‍ സമയത്തെ കോയിനുകളുടെ വിലയിലുണ്ടായിരിക്കുന്ന മാറ്റങ്ങള്‍ നമുക്കിവിടെ പരിശോധിക്കാം.
ബിറ്റ്കോയിന്
ബിറ്റ്കോയിന് കഴിഞ്ഞ 24 മണിക്കൂറില്‍ 3.46 ശതമാനമാണ് മുകളിലേക്കുയര്‍ന്നത്. നിലവില്‍ 39,38,621 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 69.2 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്. എഫിരിയം കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 0.93 ശതമാനമാണ് വളര്‍ന്നിരിക്കുന്നത്. നിലവില്‍ 2,99,201 രൂപയ്ക്കാണ് കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 33.6 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്.
കാര്‍ഡാനോ കോയിനുകള്‍
കഴിഞ്ഞ 24 മണിക്കൂറില്‍ കാര്‍ഡാനോ കോയിനുകള്‍ 0.48 ശതമാനമാണ് ഉയര്‍ന്നത്. നിലവില്‍ 220.80 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 6.8 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. റിപ്പിള് കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 5.15 ശതമാനം നേട്ടം സ്വന്തമാക്കി. നിലവില്‍ 100.84 രൂപയ്ക്കാണ് കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 4.4 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്.
ഡോജി കോയിന്
ഡോജി കോയിന് കഴിഞ്ഞ 24 മണിക്കൂറില്‍ 3.80 ശതമാനത്തിന്റെ നേട്ടം സ്വന്തമാക്കി. 23.87 രൂപയ്ക്കാണ് നിലവില്‍ കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 2.9 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. പോള്‍ക്കഡോട്ട് കോയിന് കഴിഞ്ഞ 24 മണിക്കൂറില്‍ 5.82 ശതമാനമാണ് വളര്‍ന്നിരിക്കുന്നത്. 2,618.58 രൂപയ്ക്കാണ് നിലവില്‍ കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 2.4 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.
യുനിസ്വാപ് കോയിന്
കഴിഞ്ഞ 24 മണിക്കൂറില്‍ യുനിസ്വാപ് കോയിന് 3.85 ശതമാനത്തിന്റെ നേട്ടം കൈവരിച്ചു. നിലവില്‍ 2,282.66 രൂപയ്ക്കാണ് കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 1.3 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്. സ്റ്റെല്ലര്‍ കോയിന് കഴിഞ്ഞ 24 മണിക്കൂറില്‍ 4.72 ശതമാനം വളര്‍ച്ച നേടി. 30.3 രൂപയാണ് നിലവിലെ വിനിമയ നിരക്ക്. 60.4 ബില്യണാണ് മാര്‍ക്കറ്റ് ക്യാപ്.
ടെതര്‍ കോയിന്
അതേ സമയം ടെതര്‍ കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 0.62 ശതമാനം താഴേക്ക് പോയി. നിലവില്‍ 76.41 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 5.6 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. ഐയോട്ട കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 2.17 ശതമാനം താഴേക്ക് പോയി. നിലവില്‍ 130.75 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 19.8 ബില്യണാണ് മാര്‍ക്കറ്റ് ക്യാപ്. കഴിഞ്ഞ 24 മണിക്കൂറില്‍ 2.78 ശതമാനം വളര്‍ച്ചയാണ് ഡാഷ് കോയിനുകള്‍ നേടിയിരിക്കുന്നത്. 19,828 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 200.1 ബില്യണാണ് മാര്‍ക്കറ്റ് ക്യാപ്.
ക്രിപ്റ്റോ കറന്‍സി നിക്ഷേപം
ക്രിപ്റ്റോ കറന്‍സി നിക്ഷേപം അതി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണെന്ന് എപ്പോഴും ഓര്‍ക്കുക. കോയിനുകളുടെ വില ഘടന അനു നിമിഷം മാറിക്കൊണ്ടിരിക്കുമെന്നതിനാല്‍ ക്രിപ്റ്റോ കറന്‍സികളിലെ റിസ്ക് സാധ്യതകളും ഏറെയാണ്. യുവാക്കളായ പല നിക്ഷേപകരും ഇപ്പോള്‍ ക്രിപ്റ്റോ കറന്‍സി നിക്ഷേപത്തില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നുണ്ട്. സമീപ കാലത്ത് കോയിനുകള്‍ നേടുന്ന വളര്‍ച്ച തന്നെയാണ് അതിന് കാരണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
