ക്രിപ്‌റ്റോ വിപണി ഇന്ന്; റിപ്പിള്‍, പോള്‍ക്കഡോട്ട് കോയിനുകള്‍ക്ക് കുതിച്ചു ചാട്ടം

കഴിഞ്ഞ 24 മണിക്കൂറില്‍ ക്രിപ്‌റ്റോ വിപണിയില്‍ സമ്മിശ്ര പ്രകടനമാണ് കോയിനുകള്‍ കാഴ്ച വച്ചിരിക്കുന്നത്. മുന്‍നിര കോയിനുകളെല്ലാം മൂല്യത്തില്‍ നേട്ടം കൊയ്തത് നിക്ഷേപകര്‍ക്ക് ആഹ്ലാദം പകര്‍ന്നപ്പോള്‍ അതേ സമയം തന്നെ കഴിഞ്ഞ ദിവസം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ 24 മണിക്കൂറില്‍ ക്രിപ്‌റ്റോ വിപണിയില്‍ സമ്മിശ്ര പ്രകടനമാണ് കോയിനുകള്‍ കാഴ്ച വച്ചിരിക്കുന്നത്. മുന്‍നിര കോയിനുകളെല്ലാം മൂല്യത്തില്‍ നേട്ടം കൊയ്തത് നിക്ഷേപകര്‍ക്ക് ആഹ്ലാദം പകര്‍ന്നപ്പോള്‍ അതേ സമയം തന്നെ കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസം മൂല്യത്തില്‍ വര്‍ധനവുണ്ടാക്കിയ ഡോജ് കോയിന്‍ ഉള്‍പ്പെടെയുള്ളവ വീണ്ടും താഴേക്ക് പോവുകയും ചെയ്തു. ക്രിപ്റ്റോ വിപണിയിലെ മാറ്റങ്ങള്‍ പ്രവചനാതീതമാണെന്ന് നിക്ഷേപകര്‍ക്കെല്ലാം അറിയാമല്ലോ.

Also Read : ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ആശ്വാസം; പ്രതിസന്ധി ഘട്ടത്തില്‍ ലഭിക്കുന്നത് 5 ലക്ഷം രൂപAlso Read : ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ആശ്വാസം; പ്രതിസന്ധി ഘട്ടത്തില്‍ ലഭിക്കുന്നത് 5 ലക്ഷം രൂപ

ക്രിപ്‌റ്റോ വിപണി

ക്രിപ്‌റ്റോ വിപണി

എറ്റവും വേഗത്തില്‍ നേട്ടത്തില്‍ നിന്ന് നഷ്ടത്തിലേക്കും നഷ്ടത്തില്‍ നിന്ന് നേട്ടത്തിലേക്കുമുള്ള മാറ്റങ്ങളാണ് ക്രിപ്‌റ്റോ വിപണിയുടെ സവിശേഷത. അതിനാല്‍ തന്നെ ഓരേ നിമിഷവും വിപണിയെ അതിസുക്ഷ്മമായി നിരീക്ഷിച്ച് നിക്ഷേപം നടത്തുവാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമാണ് ക്രിപ്‌റ്റോ വിപണിയില്‍ നിന്നും നേട്ടം സ്വന്തമാക്കുവാന്‍ സാധിക്കുക. അനുനിമിഷം മൂല്യം മാറി മറിയുന്ന ക്രിപ്‌റ്റോ വിപണിയില്‍ കഴിഞ്ഞ 24 മണിക്കൂര്‍ സമയത്തെ കോയിനുകളുടെ വിലയിലുണ്ടായിരിക്കുന്ന മാറ്റങ്ങള്‍ നമുക്കിവിടെ പരിശോധിക്കാം.

Also Read : പോസ്റ്റ് ഓഫീസ് ഇടപാട് നിയമങ്ങളില്‍ മാറ്റം; എത്ര തുക പിന്‍വലിക്കുവാന്‍ സാധിക്കുമെന്നറിയാംAlso Read : പോസ്റ്റ് ഓഫീസ് ഇടപാട് നിയമങ്ങളില്‍ മാറ്റം; എത്ര തുക പിന്‍വലിക്കുവാന്‍ സാധിക്കുമെന്നറിയാം

ബിറ്റ്‌കോയിന്‍

ബിറ്റ്‌കോയിന്‍

കഴിഞ്ഞ 24 മണിക്കൂറില്‍ ബിറ്റ്‌കോയിന്‍ 2.91 ശതമാനമാണ് മുകളിലേക്കുയര്‍ന്നത്. നിലവില്‍ 40,58,569 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 71.1 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. എഥിരിയം കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1.20 ശതമാനം നേട്ടം സ്വന്തമാക്കി. നിലവില്‍ 3,02,955 രൂപയ്ക്കാണ് എഥിരിയം കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 33.8 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്.

Also Read : എല്‍ഐസി ജീവന്‍ ശാന്തി പോളിസി; പെന്‍ഷന്‍ തുക നേടാം ജീവിത കാലം മുഴുവന്‍!Also Read : എല്‍ഐസി ജീവന്‍ ശാന്തി പോളിസി; പെന്‍ഷന്‍ തുക നേടാം ജീവിത കാലം മുഴുവന്‍!

കാര്‍ഡാനോ കോയിന്‍

കാര്‍ഡാനോ കോയിന്‍

അതേ സമയം കാര്‍ഡാനോ കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1.41 ശതമാനം താഴേക്ക് പോയി. നിലവില്‍ 218.53 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 6.7 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. ടെതര്‍ കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1.21 ശതമാനം ഉയര്‍ന്നു. 77.51 രൂപയ്ക്കാണ് നിലവില്‍ കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്.

Also Read : പോസ്റ്റ് ഓഫീസില്‍ സ്ഥിര നിക്ഷേപം ആരംഭിക്കൂ; ബാങ്കുകളേക്കാള്‍ ഉയര്‍ന്ന ആദായം 1 വര്‍ഷത്തില്‍ നേടാം!Also Read : പോസ്റ്റ് ഓഫീസില്‍ സ്ഥിര നിക്ഷേപം ആരംഭിക്കൂ; ബാങ്കുകളേക്കാള്‍ ഉയര്‍ന്ന ആദായം 1 വര്‍ഷത്തില്‍ നേടാം!

റിപ്പിള്‍ കോയിന്‍

റിപ്പിള്‍ കോയിന്‍

റിപ്പിള്‍ കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 5.32 ശതമാനത്തിന്റെ വര്‍ധനവാണ് സ്വന്തമാക്കിയത്. 106.72 രൂപയ്ക്കാണ് നിലവില്‍ കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 4.7 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. ഡോജി കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 0.51 ശതമാനം താഴേക്ക് പോയി. നിലവില്‍ 23.70 രൂപയ്ക്കാണ് ഡോജി കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 2.9 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.

Also Read : സ്ഥിര നിക്ഷേപം ഇനി വീട്ടിലിരുന്ന് ആരംഭിക്കാം; പുതിയ സേവനവുമായി ജിപേAlso Read : സ്ഥിര നിക്ഷേപം ഇനി വീട്ടിലിരുന്ന് ആരംഭിക്കാം; പുതിയ സേവനവുമായി ജിപേ

പോള്‍ക്കഡോട്ട് കോയിന്‍

പോള്‍ക്കഡോട്ട് കോയിന്‍

കഴിഞ്ഞ 24 മണിക്കൂറില്‍ പോള്‍ക്കഡോട്ട് കോയിന്‍ 5.32 ശതമാനത്തിന്റെ നേട്ടമാണ് സ്വന്തമാക്കിയത്. നിലവില്‍ 2,753.29 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 2.5 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. യുഎസ്ഡി കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1.30 ശതമാനത്തിന്റെ വര്‍ധനവ് നേടി. 77.52 രൂപയ്ക്കാണ് നിലവില്‍ കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 2.0 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.

Also Read : 65 വയസ്സിന് ശേഷം എന്‍പിഎസ് ഉപയോക്താക്കളാകുന്ന വ്യക്തികള്‍ക്ക് ഫണ്ടിന്റെ 50% ഇക്വിറ്റികളില്‍ നിക്ഷേപിക്കാംAlso Read : 65 വയസ്സിന് ശേഷം എന്‍പിഎസ് ഉപയോക്താക്കളാകുന്ന വ്യക്തികള്‍ക്ക് ഫണ്ടിന്റെ 50% ഇക്വിറ്റികളില്‍ നിക്ഷേപിക്കാം

യുനിസ്വാപ് കോയിന്‍

യുനിസ്വാപ് കോയിന്‍

കഴിഞ്ഞ 24 മണിക്കൂറില്‍ യുനിസ്വാപ് കോയിന്‍ 2.45 ശതമാനമാണ് താഴേക്ക് പോയിരിക്കുന്നത്. 2,224.37 രൂപയ്ക്കാണ് നിലവില്‍ കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 1. ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. സ്റ്റെല്ലര്‍ കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 7.52 ശതമാനം ഉയര്‍ന്നു. നിലവില്‍ 32.25 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 734.8 ബില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.

Also Read : ബാങ്ക് അക്കൗണ്ട് കാലിയാണോ? 10,000 രൂപ ഓവര്‍ഡ്രാഫ്റ്റായി ലഭിക്കുമല്ലോ!Also Read : ബാങ്ക് അക്കൗണ്ട് കാലിയാണോ? 10,000 രൂപ ഓവര്‍ഡ്രാഫ്റ്റായി ലഭിക്കുമല്ലോ!

കോസ്‌മോസ് കോയിനുകള്‍

കോസ്‌മോസ് കോയിനുകള്‍

കഴിഞ്ഞ 24 മണിക്കൂറില്‍ 2.17 ശതമാനത്തിന്റെ നേട്ടമാണ് കോസ്‌മോസ് കോയിനുകള്‍ സ്വന്തമാക്കിയത്. നിലവില്‍ 2,035.85 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 407.4 ബില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. ഐയോട്ട കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 2.35 ശതമാനം ഉയര്‍ന്നു. നിലവില്‍ 134.13 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്.

Also Read : 1 ലക്ഷം രൂപ പെന്‍ഷന്‍ ലഭിക്കുവാന്‍ പ്രതിമാസം എന്‍പിഎസില്‍ എത്ര തുക നിക്ഷേപിക്കണം?Also Read : 1 ലക്ഷം രൂപ പെന്‍ഷന്‍ ലഭിക്കുവാന്‍ പ്രതിമാസം എന്‍പിഎസില്‍ എത്ര തുക നിക്ഷേപിക്കണം?

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപം

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപം

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപം അതി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണെന്ന് എപ്പോഴും ഓര്‍ക്കുക. കോയിനുകളുടെ വില ഘടന അനു നിമിഷം മാറിക്കൊണ്ടിരിക്കുമെന്നതിനാല്‍ ക്രിപ്‌റ്റോ കറന്‍സികളിലെ റിസ്‌ക് സാധ്യതകളും ഏറെയാണ്. യുവാക്കളായ പല നിക്ഷേപകരും ഇപ്പോള്‍ ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നുണ്ട്. സമീപ കാലത്ത് കോയിനുകള്‍ നേടുന്ന വളര്‍ച്ച തന്നെയാണ് അതിന് കാരണം.

Also Read : കോടിപതിയാകുവാന്‍ ദിവസം മാറ്റി വയ്‌ക്കേണ്ടത് വെറും 95 രൂപ; ഈ നിക്ഷേപ രീതി നിങ്ങള്‍ക്കറിയാമോ?Also Read : കോടിപതിയാകുവാന്‍ ദിവസം മാറ്റി വയ്‌ക്കേണ്ടത് വെറും 95 രൂപ; ഈ നിക്ഷേപ രീതി നിങ്ങള്‍ക്കറിയാമോ?

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപങ്ങളില്‍ രണ്ടാം സ്ഥാനം ഇന്ത്യയ്ക്ക്

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപങ്ങളില്‍ രണ്ടാം സ്ഥാനം ഇന്ത്യയ്ക്ക്

അതേസമയം ആഗോള തലത്തില്‍ ക്രിപ്‌റ്റോ കറന്‍സി നിക്ഷേപങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപം നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായിട്ടുളളത്. വിയറ്റ്‌നാം മാത്രമാണ് നിലവില്‍ ഇന്ത്യയ്ക്കു മുന്നിലുള്ളത്. യു.എസ്, യു.കെ, ചൈന തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യയുടെ മുന്നേറ്റം. ബ്ലോക്ചെയിന്‍ ഡേറ്റ പ്ലാറ്റ്ഫോമായ ചെയിന്‍ലാസിസിന്റെ 2021 ഗ്ലോബല്‍ ക്രിപ്ര്‌റ്റോ അഡോപ്ഷന്‍ സൂചികയിലാണ് ഇന്ത്യന്‍ നിക്ഷേപം മുന്നിലെത്തിയത്.

Also Read : എന്താണ് നിയോ ബാങ്കുകള്‍ ? എങ്ങനെയാണ് ഇവയിലൂടെ ബാങ്കിംഗ് ഇടപാടുകള്‍ നടത്തുന്നത്? അറിയാംAlso Read : എന്താണ് നിയോ ബാങ്കുകള്‍ ? എങ്ങനെയാണ് ഇവയിലൂടെ ബാങ്കിംഗ് ഇടപാടുകള്‍ നടത്തുന്നത്? അറിയാം

നിക്ഷേപങ്ങളിലുണ്ടായ വര്‍ധന 880 ശതമാനം

നിക്ഷേപങ്ങളിലുണ്ടായ വര്‍ധന 880 ശതമാനം

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപങ്ങള്‍ക്ക് രാജ്യത്ത് പൂര്‍ണമായും ഔദ്യോഗിക പിന്തുണ നിലിവില്‍ ഇല്ല. ആര്‍.ബി.ഐ. ഡിജിറ്റല്‍ കറന്‍സി ഒഴികേ മറ്റു ക്രിപ്‌റ്റോ കറന്‍സികളുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ വിലക്കുന്നതിനായി ക്രിപ്‌റ്റോ കറന്‍സി ബില്ല് ഉടന്‍ ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. ഇതിനിടയിലാണ് ഇന്ത്യന്‍ നിക്ഷേപകരുടെ എണ്ണം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. നിലവിലെ സാഹചര്യത്തില്‍ ബില്ലില്‍ സര്‍ക്കാര്‍ ഇളവുകള്‍ നല്‍കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. 2019 മൂന്നാം പാദത്തിനു ശേഷം ക്രിപ്‌റ്റോ കറന്‍സികളിലെ ആഗോള നിക്ഷേപം 2,300 ശതമാനം വര്‍ധിച്ചെന്നാണു കണക്ക്. ഒരു വര്‍ഷത്തിനിടെ നിക്ഷേപങ്ങളിലുണ്ടായ വര്‍ധന 880 ശതമാനമാണ്.

Also Read : പിഎം-എസ്‌വൈഎം യോജന; 55 രൂപ മാസ നിക്ഷേപത്തില്‍ തൊഴിലാളികള്‍ക്ക് ലഭിക്കും 3,000 രൂപ പെന്‍ഷന്‍Also Read : പിഎം-എസ്‌വൈഎം യോജന; 55 രൂപ മാസ നിക്ഷേപത്തില്‍ തൊഴിലാളികള്‍ക്ക് ലഭിക്കും 3,000 രൂപ പെന്‍ഷന്‍

പുതിയ ക്രിപ്റ്റോ കറന്‍സി നിയമം

പുതിയ ക്രിപ്റ്റോ കറന്‍സി നിയമം

നിലവില്‍ പുതിയ ക്രിപ്റ്റോ കറന്‍സി നിയമം ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി കരട് ബില്‍ സര്‍ക്കാര്‍ തയ്യാറാക്കിക്കഴിഞ്ഞു. ഉപയോഗം അടിസ്ഥാനപ്പെടുത്തി ക്രിപ്റ്റോ കറന്‍സികളെ തരംതിരിക്കാന്‍ ബില്ലില്‍ നിര്‍ദേശമുണ്ടെന്നാണ് സൂചന. സ്വര്‍ണം, വെള്ളി പോലെ അസറ്റ്/കമ്മോഡിറ്റി ഗണത്തിലായിരിക്കും ക്രിപ്റ്റോകറന്‍സികളെ കേന്ദ്രം പരിഗണിക്കുക. ക്രിപ്റ്റോ ഇടപാടുകളില്‍ കൃത്യമായ നികുതി ഘടന കൊണ്ടുവരാനും കേന്ദ്രത്തിന് ആലോചനയുണ്ട്.

Read more about: cryptocurrency
English summary

Cryptocurrency Prices in India Today 07/09/2021; major coins are on green, bitcoin surges by 2.91 percentage | ക്രിപ്‌റ്റോ വിപണി ഇന്ന്; റിപ്പിള്‍, പോള്‍ക്കഡോട്ട് കോയിനുകള്‍ക്ക് കുതിച്ചു ചാട്ടം

Cryptocurrency Prices in India Today 07/09/2021; major coins are on green, bitcoin surges by 2.91 percentage
Story first published: Tuesday, September 7, 2021, 11:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X