ക്രിപ്‌റ്റോ വിപണി ഇന്ന്; ബിറ്റ്‌കോയിന്‍,എഥിരിയം, ടെതര്‍ കോയിനുകള്‍ താഴേക്ക്

മുന്‍നിര കോയിനുകളെല്ലാം മൂല്യത്തില്‍ താഴേക്ക് പോകുന്ന കാഴ്ചയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ക്രിപ്‌റ്റോ വിപണിയില്‍ ദൃശ്യമാകുന്നത്. ബിറ്റ്‌കോയിന്‍, എഥിരിയം, ടെതര്‍, കാര്‍ഡാനോ, റിപ്പോള്‍ തുടങ്ങിയ കോയിനുകളെല്ലാം മൂല്യത്തില്‍ ഇടി

മുന്‍നിര കോയിനുകളെല്ലാം മൂല്യത്തില്‍ താഴേക്ക് പോകുന്ന കാഴ്ചയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ക്രിപ്‌റ്റോ വിപണിയില്‍ ദൃശ്യമാകുന്നത്. ബിറ്റ്‌കോയിന്‍, എഥിരിയം, ടെതര്‍, കാര്‍ഡാനോ, റിപ്പോള്‍ തുടങ്ങിയ കോയിനുകളെല്ലാം മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ പോള്‍ക്കഡോട്ട് കോയിന്‍, ഷിബ ഇനു, ഡോജി കോയിന്‍ തുടങ്ങിയ കോയിനുകള്‍ മൂല്യത്തില്‍ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ക്രിപ്റ്റോ വിപണിയിലെ മാറ്റങ്ങള്‍ പ്രവചനാതീതമാണെന്ന് നിക്ഷേപകര്‍ക്കെല്ലാം അറിയാമല്ലോ.

ക്രിപ്‌റ്റോ വിപണി

ക്രിപ്‌റ്റോ വിപണി

ഏറ്റവും വേഗത്തില്‍ നേട്ടത്തില്‍ നിന്ന് നഷ്ടത്തിലേക്കും നഷ്ടത്തില്‍ നിന്ന് നേട്ടത്തിലേക്കുമുള്ള മാറ്റങ്ങളാണ് ക്രിപ്‌റ്റോ വിപണിയുടെ സവിശേഷത. ക്രിപ്‌റ്റോ വിപണി അതിനാല്‍ തന്നെ ഓരേ നിമിഷവും വിപണിയെ അതിസുക്ഷ്മമായി നിരീക്ഷിച്ച് നിക്ഷേപം നടത്തുവാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമാണ് ക്രിപ്‌റ്റോ വിപണിയില്‍ നിന്നും നേട്ടം സ്വന്തമാക്കുവാന്‍ സാധിക്കുക. അനുനിമിഷം മൂല്യം മാറി മറിയുന്ന ക്രിപ്‌റ്റോ വിപണിയില്‍ കഴിഞ്ഞ 24 മണിക്കൂര്‍ സമയത്തെ കോയിനുകളുടെ വിലയിലുണ്ടായിരിക്കുന്ന മാറ്റങ്ങള്‍ നമുക്കിവിടെ പരിശോധിക്കാം.

ബിറ്റ്കോയിന്‍

ബിറ്റ്കോയിന്‍

കഴിഞ്ഞ 24 മണിക്കൂറില്‍ ബിറ്റ്കോയിന്‍ 1.40 ശതമാനം താഴ്ന്നു. നിലവില്‍ 48,58,724 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 85.3 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. എഥിരിയം കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 2.31 ശതമാനം ഇടിഞ്ഞു. നിലവില്‍ 3,39,294 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 37.2 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.

കാര്‍ഡാനോ കോയിന്‍

കാര്‍ഡാനോ കോയിന്‍

കാര്‍ഡാനോ കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1.99 ശതമാനം ഇടിഞ്ഞു. നിലവില്‍ 155.96 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 4.8 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. ടെതര്‍ കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 0.47 ശതമാനം താഴ്ന്നു. നിലവില്‍ 80.28 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 5.3 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.

റിപ്പിള്‍ കോയിന്‍

റിപ്പിള്‍ കോയിന്‍

റിപ്പിള്‍ കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 3.61 ശതമാനം താഴ്ന്നു. നിലവില്‍ 87.31 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 3.8 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. യുഎസ്ഡി കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 0.47 ശതമാനം താഴ്ന്നു. നിലവില്‍ 80.25 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 2.5 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.

പോള്‍ക്കഡോട്ട് കോയിന്‍

പോള്‍ക്കഡോട്ട് കോയിന്‍

പോള്‍ക്കഡോട്ട് കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 2.06 ശതമാനം ഉയര്‍ന്നു. നിലവില്‍ 3,430.19 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 3.1 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. കഴിഞ്ഞ 24 മണിക്കൂറില്‍ ഡോജി കോയിന്‍ 0.63 ശതമാനം നേട്ടം സ്വന്തമാക്കി. നിലവില്‍ 21.74 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 2.5 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. യുനിസ്വാപ് കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 0.34 ശതമാനം താഴ്ന്നു. നിലവില്‍ 1,993.47 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 1.2 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപം

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപം

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപം അതി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണെന്ന് എപ്പോഴും ഓര്‍ക്കുക. കോയിനുകളുടെ വില ഘടന അനു നിമിഷം മാറിക്കൊണ്ടിരിക്കുമെന്നതിനാല്‍ ക്രിപ്‌റ്റോ കറന്‍സികളിലെ റിസ്‌ക് സാധ്യതകളും ഏറെയാണ്. യുവാക്കളായ പല നിക്ഷേപകരും ഇപ്പോള്‍ ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നുണ്ട്. സമീപ കാലത്ത് കോയിനുകള്‍ നേടുന്ന വളര്‍ച്ച തന്നെയാണ് അതിന് കാരണം.

പുതിയ ക്രിപ്റ്റോ കറന്‍സി നിയമം

പുതിയ ക്രിപ്റ്റോ കറന്‍സി നിയമം

നിലവില്‍ പുതിയ ക്രിപ്റ്റോ കറന്‍സി നിയമം ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി കരട് ബില്‍ സര്‍ക്കാര്‍ തയ്യാറാക്കിക്കഴിഞ്ഞു. ഉപയോഗം അടിസ്ഥാനപ്പെടുത്തി ക്രിപ്റ്റോ കറന്‍സികളെ തരംതിരിക്കാന്‍ ബില്ലില്‍ നിര്‍ദേശമുണ്ടെന്നാണ് സൂചന. സ്വര്‍ണം, വെള്ളി പോലെ അസറ്റ്/കമ്മോഡിറ്റി ഗണത്തിലായിരിക്കും ക്രിപ്റ്റോകറന്‍സികളെ കേന്ദ്രം പരിഗണിക്കുക. ക്രിപ്റ്റോ ഇടപാടുകളില്‍ കൃത്യമായ നികുതി ഘടന കൊണ്ടുവരാനും കേന്ദ്രത്തിന് ആലോചനയുണ്ട്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X