ക്രിപ്റ്റോ കറന്‍സി വിപണിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുവാന്‍ കോയിനുകള്‍ക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മികച്ച വളര്‍ച്ച രേഖപ്പെടുത്തിയ കോയിനുളില് പലതും ഇന്ന് താഴേക്ക് പതിക്കുന്ന കാഴ്ചയാണ് ദൃ
ക്രിപ്റ്റോ കറന്‍സി വിപണിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുവാന്‍ കോയിനുകള്‍ക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മികച്ച വളര്‍ച്ച രേഖപ്പെടുത്തിയ കോയിനുകളില്‍ പലതും ഇന്ന് താഴേക്ക് പതിക്കുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. ക്രിപ്റ്റോ കറന്‍സികളില്‍ നിക്ഷേപം നടത്തി ഉയര്‍ന്ന ആദായം സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്കായി ഇന്നത്തെ ക്രിപ്റ്റോ വിപണി നിരക്കുകള്‍ നമുക്കിവിടെ പരിശോധിക്കാം.
നേട്ടം കൊയ്തിരിക്കുന്നത് റിപ്പിള് കോയിനുകള്‍
ഇന്ന് വിപണിയില്‍ ഏറ്റവും നേട്ടം കൊയ്തിരിക്കുന്നത് റിപ്പിള് കോയിനുകളാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 12.24 ശതമാനത്തിന്റെ വളര്‍ച്ചയാണ് റിപ്പിള് കോയിനുകള്‍ സ്വന്തമാക്കിയിരിക്കുന്നത്. നിലവില്‍ 75.97 രൂപയ്ക്കാണ് റിപ്പിള് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 3.1T രൂപയാണ് ആകെ മാര്‍ക്കറ്റ് ക്യാപ്.
ഇന്നലെ വിപണിയില്‍ മുന്നിട്ടു നിന്ന കാര്‍ഡാനോ കോയിനുകള്‍ക്ക് ഇന്ന് 0.97 ശതമാനം വളര്‍ച്ചയാണ് നേടുവാന്‍ സാധിച്ചത്. 136.3 രൂപയ്ക്കാണ് കാര്‍ഡാനോ കോയിനുകള്‍ നിലവില്‍ വിനിമയം ചെയ്യപ്പെടുന്നത്. 4.4T രൂപയാണ് മാര്‍ക്കറ്റ് ക്യാപ്. ടെതര്‍ കോയിനുകളും വിപണിയില്‍ താരതമ്യേന മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 3.44 ശതമാനത്തിന്റെ നേട്ടമാണ് ടെതര്‍ കോയിനുകള്‍ സ്വന്തമാക്കിയിരിക്കുന്നത്. 77.82 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 4.6T രൂപയാണ് മാര്‍ക്കറ്റ് ക്യാപ്.
ബിറ്റ് കോയിന്
ഏറ്റവും പഴക്കമേറിയതും നിക്ഷേപകര്‍ക്കെല്ലാം സുപരിചിതവുമായ ക്രിപ്റ്റോ കറന്‍സിയായ ബിറ്റ് കോയിന് കഴിഞ്ഞ 24 മണിക്കൂറില്‍ 0.77 ശതമാനത്തിന്റെ ഉയര്‍ച്ച നേടി. നിലവില്‍ 34,81,015 രൂപയ്ക്കാണ് ബിറ്റ് കോയിന് വിനിമയം നടത്തപ്പെടുന്നത്. 64.6T രൂപയാണ് ആകെ മാര്‍ക്കറ്റ് ക്യാപ്. എഥിരിയം കോയിന് കഴിഞ്ഞ 24 മണിക്കൂറില്‍ ആകെ 0.08 ശതമാനത്തിന്റെ വളര്‍ച്ചയാണ് നേടിയത്. നിലവില്‍ 2,41,207 രൂപയ്ക്കാണ് എഥിരിയം വിനിമയം ചെയ്യപ്പെടുന്നത്. 28.2T രൂപയാണ് ആകെ മാര്‍ക്കറ്റ് ക്യാപ്.
ഡോജ് കോയിന്
അടുത്തിടെ നിക്ഷേപകര്‍ക്ക് ഏറ്റവും പ്രിയങ്കരമായി മാറിയ ക്രിപ്റ്റോ കറന്‍സിയായ ഡോജ് കോയിന് കഴിഞ്ഞ 24 മണിക്കൂറില്‍ ആകെ 1.52 ശതമാനത്തിന്റെ വളര്‍ച്ചയാണ് നേടിയിരിക്കുന്നത്. നിലവില്‍ ഡോജ് കോയിന് വിനിമയം നടത്തപ്പെടുന്നത് 20.86 രൂപയ്ക്കാണ്. 2.6Tയാണ് ആകെ മാര്‍ക്കറ്റ് ക്യാപ്. പോള്‍ക്കഡോട്ട് കോയിന് കഴിഞ്ഞ 24 മണിക്കൂറില്‍ 0.06 ശതമാനം താഴേക്ക് പോയി. നിലവില്‍ 1,617.21 രൂപയ്ക്കാണ് കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 1.6T രൂപയാണ് ആകെ മാര്‍ക്കറ്റ് ക്യാപ്.
യുനിസ്വാപ് കോയിന്
യുനിസ്വാപ് കോയിന് ഒരു ദിവസം പിന്നിടുമ്പോള്‍ 3.13 ശതമാനം ഇടിവ് നേരിട്ടിരിക്കുകയാണ്. നിലവില്‍ 2,184.22 രൂപയ്ക്കാണ് യുനിസ്വാപ് കോയിന് വിനിമയം നടത്തപ്പെടുന്നത്. 1.3T രൂപയാണ് ആകെ മാര്‍ക്കറ്റ് ക്യാപ്. ലിറ്റ്കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 0.81 ശതമാനത്തിന്റെ വളര്‍ച്ച നേടി. നിലവില്‍ 13,097 രൂപയ്ക്കാണ് വിനിമയം നടത്തപ്പെടുന്നത്. 852.8B രൂപയാണ് മാര്‍ക്കറ്റ് ക്യാപ്.
ക്രിപ്റ്റോ കറന്‍സി നിക്ഷേപം
ക്രിപ്റ്റോ കറന്‍സി നിക്ഷേപം അതി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണെന്ന് എപ്പോഴും ഓര്‍ക്കുക. കോയിനുകളുടെ വില ഘടന അനു നിമിഷം മാറിക്കൊണ്ടിരിക്കുമെന്നതിനാല്‍ ക്രിപ്റ്റോ കറന്‍സികളിലെ റിസ്ക് സാധ്യതകളും ഏറെയാണ്. യുവാക്കളായ പല നിക്ഷേപകരും ഇപ്പോള്‍ ക്രിപ്റ്റോ കറന്‍സി നിക്ഷേപത്തില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നുണ്ട്. സമീപ കാലത്ത് കോയിനുകള്‍ നേടുന്ന വളര്‍ച്ച തന്നെയാണ് അതിന് കാരണം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications