ക്രിപ്‌റ്റോ വിപണി ഇന്ന്; കാര്‍ഡാനോ കോയിനുകള്‍ക്ക് 4.45% നേട്ടം

കഴിഞ്ഞ 24 മണിക്കൂറില്‍ സമ്മിശ്ര പ്രകടനമാണ് ക്രിപ്‌റ്റോ വിപണിയില്‍ ദൃശ്യമായത്. മുന്‍നിര കോയിനുകളായ ബിറ്റ്‌കോയിനും ടെതര്‍ കോയിനും താഴേക്ക് പോയപ്പോള്‍ എഥിരിയം കോയിന്‍, കാര്‍ഡനോ എന്നിവ മൂല്യത്തില്‍ നേട്ടം സ്വന്തമാക്കി. കിപ്റ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ 24 മണിക്കൂറില്‍ സമ്മിശ്ര പ്രകടനമാണ് ക്രിപ്‌റ്റോ വിപണിയില്‍ ദൃശ്യമായത്. മുന്‍നിര കോയിനുകളായ ബിറ്റ്‌കോയിനും ടെതര്‍ കോയിനും താഴേക്ക് പോയപ്പോള്‍ എഥിരിയം കോയിന്‍, കാര്‍ഡനോ എന്നിവ മൂല്യത്തില്‍ നേട്ടം സ്വന്തമാക്കി. കിപ്റ്റോ വിപണിയിലെ മാറ്റങ്ങള്‍ പ്രവചനാതീതമാണെന്ന് നിക്ഷേപകര്‍ക്കെല്ലാം അറിയാമല്ലോ. എറ്റവും വേഗത്തില്‍ നേട്ടത്തില്‍ നിന്ന് നഷ്ടത്തിലേക്കും നഷ്ടത്തില്‍ നിന്ന് നേട്ടത്തിലേക്കുമുള്ള മാറ്റങ്ങളാണ് ക്രിപ്‌റ്റോ വിപണിയുടെ സവിശേഷത.

 

Also Read : പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ നിന്നും മികച്ച ആദായം സ്വന്തമാക്കാം; ഈ 5 സ്‌കീമുകള്‍ അറിഞ്ഞിരിക്കൂAlso Read : പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ നിന്നും മികച്ച ആദായം സ്വന്തമാക്കാം; ഈ 5 സ്‌കീമുകള്‍ അറിഞ്ഞിരിക്കൂ

ക്രിപ്‌റ്റോ വിപണി

ക്രിപ്‌റ്റോ വിപണി

അതിനാല്‍ തന്നെ ഓരേ നിമിഷവും വിപണിയെ അതിസുക്ഷ്മമായി നിരീക്ഷിച്ച് നിക്ഷേപം നടത്തുവാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമാണ് ക്രിപ്‌റ്റോ വിപണിയില്‍ നിന്നും നേട്ടം സ്വന്തമാക്കുവാന്‍ സാധിക്കുക. അനുനിമിഷം മൂല്യം മാറി മറിയുന്ന ക്രിപ്‌റ്റോ വിപണിയില്‍ കഴിഞ്ഞ 24 മണിക്കൂര്‍ സമയത്തെ കോയിനുകളുടെ വിലയിലുണ്ടായിരിക്കുന്ന മാറ്റങ്ങള്‍ നമുക്കിവിടെ പരിശോധിക്കാം.

Also Read : 1 കോടി രൂപ സമ്പാദിക്കണോ? ദിവസം വെറും 50 രൂപ മാറ്റി വച്ച് ഈ നിക്ഷേപം ആരംഭിക്കാംAlso Read : 1 കോടി രൂപ സമ്പാദിക്കണോ? ദിവസം വെറും 50 രൂപ മാറ്റി വച്ച് ഈ നിക്ഷേപം ആരംഭിക്കാം

ബിറ്റ്‌കോയിന്‍

ബിറ്റ്‌കോയിന്‍

കഴിഞ്ഞ 24 മണിക്കൂറില്‍ ബിറ്റ്‌കോയിന്‍ 0.83 ശതമാനമാണ് താഴേക്ക് പോയത്. നിലവില്‍ 35,87,268 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 63.1 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. എഥിരിയം കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 0.91 ശതമാനം മുകളിലേക്കുയര്‍ന്നു. നിലവില്‍ 2,63,743 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 28.6 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.

Also Read : മ്യൂച്വല്‍ഫണ്ട് നിക്ഷേപത്തില്‍ നിന്നും മികച്ച ആദായം നേടാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കൂAlso Read : മ്യൂച്വല്‍ഫണ്ട് നിക്ഷേപത്തില്‍ നിന്നും മികച്ച ആദായം നേടാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കൂ

കാര്‍ഡാനോ കോയിന്‍

കാര്‍ഡാനോ കോയിന്‍

കാര്‍ഡാനോ കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 4.45 ശതമാനത്തിന്റെ നേട്ടമാണ് സ്വന്തമാക്കിയത്. നിലവില്‍ 203.37 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 6.4 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. ടെതര്‍ കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1.04 ശതമാനം താഴേക്ക് പോയി. നിലവില്‍ 79.33 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത. 5.0 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.

Also Read : എല്‍ഐസി പോളിസിയിലൂടെയും വ്യക്തിഗത വായ്പ നേടാം; എങ്ങനെയെന്ന് അറിയേണ്ടേ?Also Read : എല്‍ഐസി പോളിസിയിലൂടെയും വ്യക്തിഗത വായ്പ നേടാം; എങ്ങനെയെന്ന് അറിയേണ്ടേ?

ഡോജി കോയിന്‍

ഡോജി കോയിന്‍

കഴിഞ്ഞ 24 മണിക്കൂറില്‍ ഡോജി കോയിന്‍ 0.67 ശതമാനമാണ് താഴേക്ക് പോയിരിക്കുന്നത. നിലവില്‍ 19.25 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 2.4 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. അതേ സമയം റിപ്പിള്‍ കോയിനുകള്‍ 0.03 ശതമാനം നേട്ടം സ്വന്തമാക്കി. നിലവില്‍ 85.87 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 3.8 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്.

Also Read : മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലൂടെ നേടാം റിട്ടയര്‍മെന്റ് പ്രായമാകുമ്പോള്‍ 23 കോടി രൂപAlso Read : മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലൂടെ നേടാം റിട്ടയര്‍മെന്റ് പ്രായമാകുമ്പോള്‍ 23 കോടി രൂപ

പോള്‍ക്കഡോട്ട് കോയിന്‍

പോള്‍ക്കഡോട്ട് കോയിന്‍

പോള്‍ക്കഡോട്ട് കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 7.93 ശതമാനം ഉയര്‍ന്നു. നിലവില്‍ 2,517.41 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 2.3 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. യുനിസ്വാപ് കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 0.21 ശതമാനമാണ് താഴേക്ക് പോയിരിക്കുന്നത്. നിലവില്‍ 1,833.63 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത. 1.1 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്.

Also Read : വിദേശത്ത് പഠിക്കണോ? എസ്ബിഐയുടെ ഈ പുതിയ വിദ്യാഭ്യാസ വായ്പയെക്കുറിച്ച് അറിയൂAlso Read : വിദേശത്ത് പഠിക്കണോ? എസ്ബിഐയുടെ ഈ പുതിയ വിദ്യാഭ്യാസ വായ്പയെക്കുറിച്ച് അറിയൂ

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപം

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപം

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപം അതി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണെന്ന് എപ്പോഴും ഓര്‍ക്കുക. കോയിനുകളുടെ വില ഘടന അനു നിമിഷം മാറിക്കൊണ്ടിരിക്കുമെന്നതിനാല്‍ ക്രിപ്‌റ്റോ കറന്‍സികളിലെ റിസ്‌ക് സാധ്യതകളും ഏറെയാണ്. യുവാക്കളായ പല നിക്ഷേപകരും ഇപ്പോള്‍ ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നുണ്ട്. സമീപ കാലത്ത് കോയിനുകള്‍ നേടുന്ന വളര്‍ച്ച തന്നെയാണ് അതിന് കാരണം.

Also Read : കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി എല്‍ഐസി ജീവന്‍ തരുണ്‍ പോളിസി; ദിവസം 70 രൂപ മാറ്റിവയ്ക്കൂ, നേടാം 9 ലക്ഷംAlso Read : കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി എല്‍ഐസി ജീവന്‍ തരുണ്‍ പോളിസി; ദിവസം 70 രൂപ മാറ്റിവയ്ക്കൂ, നേടാം 9 ലക്ഷം

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപങ്ങളില്‍ രണ്ടാം സ്ഥാനം ഇന്ത്യയ്ക്ക്

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപങ്ങളില്‍ രണ്ടാം സ്ഥാനം ഇന്ത്യയ്ക്ക്

അതേസമയം ആഗോള തലത്തില്‍ ക്രിപ്‌റ്റോ കറന്‍സി നിക്ഷേപങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപം നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായിട്ടുളളത്. വിയറ്റ്‌നാം മാത്രമാണ് നിലവില്‍ ഇന്ത്യയ്ക്കു മുന്നിലുള്ളത്. യു.എസ്, യു.കെ, ചൈന തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യയുടെ മുന്നേറ്റം. ബ്ലോക്ചെയിന്‍ ഡേറ്റ പ്ലാറ്റ്ഫോമായ ചെയിന്‍ലാസിസിന്റെ 2021 ഗ്ലോബല്‍ ക്രിപ്ര്‌റ്റോ അഡോപ്ഷന്‍ സൂചികയിലാണ് ഇന്ത്യന്‍ നിക്ഷേപം മുന്നിലെത്തിയത്.

Also Read : എന്താണ് ടോപ് അപ്പ് വായ്പകള്‍? അവ വ്യക്തിഗത വായ്പകള്‍ക്ക് സമാനമാണോ? അറിയാംAlso Read : എന്താണ് ടോപ് അപ്പ് വായ്പകള്‍? അവ വ്യക്തിഗത വായ്പകള്‍ക്ക് സമാനമാണോ? അറിയാം

നിക്ഷേപങ്ങളിലുണ്ടായ വര്‍ധന 880 ശതമാനം

നിക്ഷേപങ്ങളിലുണ്ടായ വര്‍ധന 880 ശതമാനം

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപങ്ങള്‍ക്ക് രാജ്യത്ത് പൂര്‍ണമായും ഔദ്യോഗിക പിന്തുണ നിലിവില്‍ ഇല്ല. ആര്‍.ബി.ഐ. ഡിജിറ്റല്‍ കറന്‍സി ഒഴികേ മറ്റു ക്രിപ്‌റ്റോ കറന്‍സികളുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ വിലക്കുന്നതിനായി ക്രിപ്‌റ്റോ കറന്‍സി ബില്ല് ഉടന്‍ ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. ഇതിനിടയിലാണ് ഇന്ത്യന്‍ നിക്ഷേപകരുടെ എണ്ണം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. നിലവിലെ സാഹചര്യത്തില്‍ ബില്ലില്‍ സര്‍ക്കാര്‍ ഇളവുകള്‍ നല്‍കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. 2019 മൂന്നാം പാദത്തിനു ശേഷം ക്രിപ്‌റ്റോ കറന്‍സികളിലെ ആഗോള നിക്ഷേപം 2,300 ശതമാനം വര്‍ധിച്ചെന്നാണു കണക്ക്. ഒരു വര്‍ഷത്തിനിടെ നിക്ഷേപങ്ങളിലുണ്ടായ വര്‍ധന 880 ശതമാനമാണ്.

Read more about: cryptocurrency
English summary

Cryptocurrency Prices in India Today 12/09/2021; cardano coin gains by 4.45 percentage | ക്രിപ്‌റ്റോ വിപണി ഇന്ന്; കാര്‍ഡാനോ കോയിനുകള്‍ക്ക് 4.45% നേട്ടം

Cryptocurrency Prices in India Today 12/09/2021; cardano coin gains by 4.45 percentage
Story first published: Sunday, September 12, 2021, 12:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X