കഴിഞ്ഞ 24 മണിക്കൂറില്‍ അത്രയേറെ ശുഭകരമായ വാര്‍ത്തകളല്ല നിക്ഷേപകര്‍ക്ക് ക്രിപ്റ്റോ വിപണിയില്‍ നിന്നും ലഭിച്ചത്. ബിറ്റ്കോയിന്, എഫിരിയം, കാര്‍ഡാനോ ഉള്‍പ്പെടെയുള്ള മുന്‍നിര കോയിനുകള്‍ മൂല്യത്തില്‍ താഴേക്ക് പതിക്കുന്ന കാഴ്
കഴിഞ്ഞ 24 മണിക്കൂറില്‍ അത്രയേറെ ശുഭകരമായ വാര്‍ത്തകളല്ല നിക്ഷേപകര്‍ക്ക് ക്രിപ്റ്റോ വിപണിയില്‍ നിന്നും ലഭിച്ചത്. ബിറ്റ്കോയിന്, എഫിരിയം, കാര്‍ഡാനോ ഉള്‍പ്പെടെയുള്ള മുന്‍നിര കോയിനുകള്‍ മൂല്യത്തില്‍ താഴേക്ക് പതിക്കുന്ന കാഴ്ചയാണ് ക്രിപ്റ്റോ വിപണിയില്‍ കഴിഞ്ഞ ദിവസം ദൃശ്യമായത്. എന്നാല്‍ അതേ സമയം ടെതര്‍ കോയിനുകള്‍, പോള്‍ക്കഡോട്ട് കോയിനുകള്‍ തുടങ്ങിയവ നേട്ടം സ്വന്തമാക്കുകയും ചെയ്തു. കിപ്റ്റോ വിപണിയിലെ മാറ്റങ്ങള്‍ പ്രവചനാതീതമാണെന്ന് നിക്ഷേപകര്‍ക്കെല്ലാം അറിയാമല്ലോ.
ക്രിപ്റ്റോ വിപണി
എറ്റവും വേഗത്തില്‍ നേട്ടത്തില്‍ നിന്ന് നഷ്ടത്തിലേക്കും നഷ്ടത്തില്‍ നിന്ന് നേട്ടത്തിലേക്കുമുള്ള മാറ്റങ്ങളാണ് ക്രിപ്റ്റോ വിപണിയുടെ സവിശേഷത. ക്രിപ്റ്റോ വിപണി അതിനാല്‍ തന്നെ ഓരേ നിമിഷവും വിപണിയെ അതിസുക്ഷ്മമായി നിരീക്ഷിച്ച് നിക്ഷേപം നടത്തുവാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമാണ് ക്രിപ്റ്റോ വിപണിയില്‍ നിന്നും നേട്ടം സ്വന്തമാക്കുവാന്‍ സാധിക്കുക. അനുനിമിഷം മൂല്യം മാറി മറിയുന്ന ക്രിപ്റ്റോ വിപണിയില്‍ കഴിഞ്ഞ 24 മണിക്കൂര്‍ സമയത്തെ കോയിനുകളുടെ വിലയിലുണ്ടായിരിക്കുന്ന മാറ്റങ്ങള്‍ നമുക്കിവിടെ പരിശോധിക്കാം.
ബിറ്റ്കോയിന്
കഴിഞ്ഞ 24 മണിക്കൂറില്‍ ബിറ്റ്കോയിന് 0.61 ശതമാനമാണ താഴേക്ക് പോയിരിക്കുന്നത്. നിലവില്‍ 35,65,290 രൂപയ്ക്കാണ് കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 63.6 ട്രില്യണാണ് ബിറ്റ്കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. എഥിരിയം കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 0.95 ശതമാനം ഇടിഞ്ഞു. നിലവില്‍ 2,61,188 രൂപയ്ക്കാണ് കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 29.6 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.
കാര്‍ഡാനോ കോയിന്
കാര്‍ഡാനോ കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 4.01 ശതമാനമാണ് ഇടിഞ്ഞിരിക്കുന്നത്. നിലവില്‍ 194.51 രൂപയ്ക്കാണ് കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 6.4 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. അതേ സമയം ടെതര്‍ കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1.09 ശതമാനം മൂല്യത്തില്‍ വര്‍ധനവ് നേടി. നിലവില്‍ 80.10 രൂപയക്കാണ് കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 5.0 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.
റിപ്പിള് കോയിന്
കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പിള് കോയിന് 0.27 ശതമാനമാണ് താഴേക്ക് പോയത്. നിലവില്‍ 85.56 രൂപയ്ക്കാണ് കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 3.8 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. പോള്‍ക്കഡോട്ട് കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 12.34 ശതമാനത്തിന്റെ വളര്‍ച്ചയാണ് സ്വന്തമാക്കിയത്. നിലവില്‍ 2,821.40 രൂപയ്ക്കാണ് കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 2.5 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.
ഡോജി കോയിന്
ഡോജി കോയിന് കഴിഞ്ഞ 24 മണിക്കൂറില്‍ 0.42 ശതമാനം താഴേക്ക് പോയി. നിലവില്‍ 19.17 രൂപയ്ക്കാണ് കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 2.4 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. യുഎസ്ഡി കോയിന് കഴിഞ്ഞ 24 മണിക്കൂറില്‍ 1.06 ശതമാനമാണ് മുകളിലേക്ക് ഉയര്‍ന്നത്. നിലവില്‍ 80.8 രൂപയ്ക്കാണ് കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 2.1 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.
ക്രിപ്റ്റോ കറന്‍സി നിക്ഷേപം
ക്രിപ്റ്റോ കറന്‍സി നിക്ഷേപം അതി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണെന്ന് എപ്പോഴും ഓര്‍ക്കുക. കോയിനുകളുടെ വില ഘടന അനു നിമിഷം മാറിക്കൊണ്ടിരിക്കുമെന്നതിനാല്‍ ക്രിപ്റ്റോ കറന്‍സികളിലെ റിസ്ക് സാധ്യതകളും ഏറെയാണ്. യുവാക്കളായ പല നിക്ഷേപകരും ഇപ്പോള്‍ ക്രിപ്റ്റോ കറന്‍സി നിക്ഷേപത്തില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നുണ്ട്. സമീപ കാലത്ത് കോയിനുകള്‍ നേടുന്ന വളര്‍ച്ച തന്നെയാണ് അതിന് കാരണം.
ക്രിപ്റ്റോ കറന്‍സി നിക്ഷേപങ്ങളില്‍ രണ്ടാം സ്ഥാനം ഇന്ത്യയ്ക്ക്
അതേസമയം ആഗോള തലത്തില്‍ ക്രിപ്റ്റോ കറന്‍സി നിക്ഷേപങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ക്രിപ്റ്റോ കറന്‍സികളില്‍ നിക്ഷേപം നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായിട്ടുളളത്. വിയറ്റ്നാം മാത്രമാണ് നിലവില്‍ ഇന്ത്യയ്ക്കു മുന്നിലുള്ളത്. യു.എസ്, യു.കെ, ചൈന തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യയുടെ മുന്നേറ്റം. ബ്ലോക്ചെയിന്‍ ഡേറ്റ പ്ലാറ്റ്ഫോമായ ചെയിന്‍ലാസിസിന്റെ 2021 ഗ്ലോബല്‍ ക്രിപ്ര്റ്റോ അഡോപ്ഷന്‍ സൂചികയിലാണ് ഇന്ത്യന്‍ നിക്ഷേപം മുന്നിലെത്തിയത്.
നിക്ഷേപങ്ങളിലുണ്ടായ വര്‍ധന 880 ശതമാനം
ക്രിപ്റ്റോ കറന്‍സി നിക്ഷേപങ്ങള്‍ക്ക് രാജ്യത്ത് പൂര്‍ണമായും ഔദ്യോഗിക പിന്തുണ നിലിവില്‍ ഇല്ല. ആര്.ബി.ഐ. ഡിജിറ്റല്‍ കറന്‍സി ഒഴികേ മറ്റു ക്രിപ്റ്റോ കറന്‍സികളുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ വിലക്കുന്നതിനായി ക്രിപ്റ്റോ കറന്‍സി ബില്ല് ഉടന്‍ ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. ഇതിനിടയിലാണ് ഇന്ത്യന്‍ നിക്ഷേപകരുടെ എണ്ണം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. നിലവിലെ സാഹചര്യത്തില്‍ ബില്ലില്‍ സര്‍ക്കാര്‍ ഇളവുകള്‍ നല്‍കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. 2019 മൂന്നാം പാദത്തിനു ശേഷം ക്രിപ്റ്റോ കറന്‍സികളിലെ ആഗോള നിക്ഷേപം 2,300 ശതമാനം വര്‍ധിച്ചെന്നാണു കണക്ക്. ഒരു വര്‍ഷത്തിനിടെ നിക്ഷേപങ്ങളിലുണ്ടായ വര്‍ധന 880 ശതമാനമാണ്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications