കഴിഞ്ഞ 24 മണിക്കൂറില്‍ മികച്ച പ്രകടനമാണ് ക്രിപ്റ്റോ കോയിനുകള്‍ കാഴ്ച വയ്ക്കുന്നത്. മിക്ക കോയിനുകളും മുന്നേറ്റത്തിലായിരിക്കുമ്പോള് അവയില്‍ ഏറ്റവും ഉയര്‍ന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നത് ഡോജി കോയിനാണ്. അടുത്തിടെ നിക്
കഴിഞ്ഞ 24 മണിക്കൂറില്‍ മികച്ച പ്രകടനമാണ് ക്രിപ്റ്റോ കോയിനുകള്‍ കാഴ്ച വയ്ക്കുന്നത്. മിക്ക കോയിനുകളും മുന്നേറ്റത്തിലായിരിക്കുമ്പോള് അവയില്‍ ഏറ്റവും ഉയര്‍ന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നത് ഡോജി കോയിനാണ്. അടുത്തിടെ നിക്ഷേപകര്‍ക്ക് ഏറെ പ്രിയങ്കരമായി മാറിയ ഡോജി കോയിന് കുറഞ്ഞ നാളുകളില്‍ തന്നെ മികച്ച നേട്ടമാണ് നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്നത്.
ഡോജി കോയിന്
കഴിഞ്ഞ 24 മണിക്കൂറില്‍ 9.75 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഡോജി കോയിന് കൈവരിച്ചിരിക്കുന്നത്. നിലവില്‍ 25.73 രൂപയ്ക്കാണ് ഡോജി കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 2.9T രൂപയാണ് മാര്‍ക്കറ്റ് ക്യാപ്. പോള്‍ക്കഡോട്ട് കോയിനും മികച്ച പ്രകടനമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ കാഴ്ച വച്ചിരിക്കുന്നത്. 6.28 ശതമാനത്തിന്റെ വളര്‍ച്ചയാണ് പോള്‍ക്കഡോട്ട് കോയിന് നേടിയിരിക്കുന്നത്. 1,853.67 രൂപയ്ക്കാണ് നിലവില്‍ കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 1.6Tയാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.
യുനിസ്വാപ് കോയിന്
കഴിഞ്ഞ 24 മണിക്കൂറില്‍ 3.07 ശതമാനത്തിന്റെ വളര്‍ച്ചയാണ് യുനിസ്വാപ് കോയിന് സ്വന്തമാക്കിയിരിക്കുന്നത്. നിലവില്‍ 2,354.21 രൂപയ്ക്കാണ് യുനിസ്വാപ് കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 1.3Tയാണ് മാര്‍ക്കറ്റ് ക്യാപ്. ചെയിന്‍ ലിങ്ക് കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 6.45 ശതമാനത്തിന്റെ വളര്‍ച്ച നേടി. 2,234.60 രൂപയ്ക്കാണ് നിലവില്‍ കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 872.6Bയാണ് മാര്‍ക്കറ്റ് ക്യാപ്. ഡാഷ് കോയിനുകള്‍ 6.13 ശതമാനം നേട്ടമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ സ്വന്തമാക്കിയിരിക്കുന്നത്. 16,197 രൂപയ്ക്കാണ് നിലവില്‍ കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്.
ബിറ്റ് കോയിന്
ഏറ്റവും പഴക്കമേറിയതും ഏറ്റവും ജനകീയവുമായ ക്രിപ്റ്റോ കറന്‍സിയായ ബിറ്റ് കോയിന് 0.80 ശതമാനത്തിന്റെ വളര്‍ച്ചയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ നേടിയിരിക്കുന്നത്. 36,27,149 രൂപയ്ക്കാണ് നിലവില്‍ കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 64.2Tയാണ് മാര്‍ക്കറ്റ് ക്യാപ്. എഥിരിയം കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 0.26 ശതമാനത്തിന്റെ വളര്‍ച്ച നേടി. 2,50,765 രൂപയ്ക്കാണ് നിലവില്‍ കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 27.5Tയാണ് മാര്‍ക്കറ്റ് ക്യാപ്.
കാര്‍ഡാനോ കോയിനുകള്‍
കഴിഞ്ഞ 24 മണിക്കൂറിലെ ക്രിപ്റ്റോ വിപണിയുടെ പ്രകടനം വിലയിരുത്തുമ്പോള്‍ കാര്‍ഡാനോ കോയിനുകള്‍ 0.70 ശതമാനം താഴേക്ക് പതിച്ചിരിക്കുകയാണ്. നിലവില്‍ 165.6 രൂപയ്ക്കാണ് കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 5.0Tയാണ് മാര്‍ക്കറ്റ് ക്യാപ്. ടെതര്‍ കോയിനുകളും 1.15 ശതമാനം ഇടിവ് രേഖപ്പെടുത്തി. നിലവില്‍ 76.87 രൂപയ്ക്കാണ് കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 5.5tയാണ് മാര്‍ക്കറ്റ് ക്യാപ്. റിപ്പിള് കോയിനുകള്‍ 1.97 ശതമാനമാണ് ഇടിഞ്ഞിരിക്കുന്നത്. നിലവില്‍ 99.31 രൂപയ്ക്കാണ് റിപ്പിള് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 994.7Bയാണ് മാര്‍ക്കറ്റ് ക്യാപ്.
ലിറ്റ് കോയിന്
ലിറ്റ് കോയിന് 2.02 ശതമാനത്തിന്റെ വളര്‍ച്ചയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ നേടിയിരിക്കുന്നത്. 14,294 രൂപയ്ക്കാണ് നിലവില്‍ കോയിന് വിനിമയം ചെയ്യപ്പെടുന്നത്. സ്റ്റെല്ലര്‍ കോയിനുകള്‍ 2.29 ശതമാനത്തിന്റെ ഉയര്‍ച്ച നേടി. നിലവില്‍ 30.82 രൂപയ്ക്കാണ് സ്റ്റെല്ലര്‍ കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്.
ക്രിപ്റ്റോ കറന്‍സി നിക്ഷേപം
ക്രിപ്റ്റോ കറന്‍സി നിക്ഷേപം അതി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണെന്ന് എപ്പോഴും ഓര്‍ക്കുക. കോയിനുകളുടെ വില ഘടന അനു നിമിഷം മാറിക്കൊണ്ടിരിക്കുമെന്നതിനാല്‍ ക്രിപ്റ്റോ കറന്‍സികളിലെ റിസ്ക് സാധ്യതകളും ഏറെയാണ്. യുവാക്കളായ പല നിക്ഷേപകരും ഇപ്പോള്‍ ക്രിപ്റ്റോ കറന്‍സി നിക്ഷേപത്തില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നുണ്ട്. സമീപ കാലത്ത് കോയിനുകള്‍ നേടുന്ന വളര്‍ച്ച തന്നെയാണ് അതിന് കാരണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
