നിരാശാജനകമായ പ്രകടനമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ക്രിപ്റ്റോ വിപണിയില്‍ ദൃശ്യമാകുന്നത്. കഴിഞ്ഞ ദിവസം മികച്ച പ്രകടനം കാഴ്ച വച്ച കോയിനുകളെല്ലാം താഴേക്ക് പതിച്ചു. വളരെ ചുരുക്കം ചില കോയിനുകള്‍ക്ക് മാത്രമാണ് നേട്ടം സ്വന്തമാക്കാ
നിരാശാജനകമായ പ്രകടനമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ക്രിപ്റ്റോ വിപണിയില്‍ ദൃശ്യമാകുന്നത്. കഴിഞ്ഞ ദിവസം മികച്ച പ്രകടനം കാഴ്ച വച്ച കോയിനുകളെല്ലാം താഴേക്ക് പതിച്ചു. വളരെ ചുരുക്കം ചില കോയിനുകള്‍ക്ക് മാത്രമാണ് നേട്ടം സ്വന്തമാക്കാന്‍ സാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുന്നത് എല്‍റോണ്ട് കോയിനുകളാണ്. 10.38 ശതമാനത്തിന്റെ വളര്‍ച്ച എല്‍റോണ്ട് കോയിനുകള്‍ സ്വന്തമാക്കി. നിലവില്‍ 11,692 രൂപയ്ക്കാണ് എല്‍റോണ്ട് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 196.3Bയാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.
പോള്‍ക്കഡോട്ട് കോയിനുകള്‍
ക്രിപ്റ്റോ വിപണിയില്‍ നേട്ടമുണ്ടാക്കിയിരിക്കുന്ന മറ്റൊരു കോയിന് പോള്‍ക്കഡോട്ട് കോയിനുകളാണ്. 24 മണിക്കൂറില്‍ 9.98 ശതമാനത്തിന്റെ വളര്‍ച്ചയാണ് പോള്‍ക്കഡോട്ട് കോയിനുകള്‍ സ്വന്തമാക്കിയിരിക്കുന്നത്. നിലവില്‍ 2.048.20 രൂപയ്ക്കാണ് പോള്‍ക്കഡോട്ട് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 1.8Tയാണ് മാര്‍ക്കറ്റ് ക്യാപ്.
ടെതര്‍ കോയിനുകള്‍
കഴിഞ്ഞ 24 മണിക്കൂറില്‍ 1.90 ശതമാനത്തിന്റെ വളര്‍ച്ചയാണ് ടെതര്‍ കോയിനുകള്‍ നേടിയിരിക്കുന്നത്. നിലവില്‍ 78.27 രൂപയാണ് ടെതര്‍ കോയിനുകളുടെ വിനിമയ നിരക്ക്. 4.7Tയാണ് മാര്‍ക്കറ്റ് ക്യാപ്. ബിറ്റ് കോയിന്, എഥിരിയം, കാര്‍ഡാനോ, റിപ്പിള്, ഡോജി കോയിന് തുടങ്ങിയ നിക്ഷേപക പ്രിയ കോയിനുകളെല്ലാം മൂല്യത്തില്‍ താഴേക്ക് പതിച്ചിരിക്കുകയാണ്.
ബിറ്റ്കോയിന്
ഏറ്റവും പഴക്കമേറിയതും കൂടുതല്‍ ജനപ്രീതിയുള്ളതുമായ ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്കോയിന് കഴിഞ്ഞ 24 മണിക്കൂറില്‍ 1.32 ശതമാനം താഴേക്ക് പോയി. നിലവില്‍ 35,77,913 രൂപയ്ക്കാണ് ബിറ്റ് കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 64.9Tയാണ് മാര്‍ക്കറ്റ് ക്യാപ്. എഥിരിയം കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1.83 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ കോയിന് വിനിമയം ചെയ്യപ്പെടുന്നത് 2,46,532 രൂപയ്ക്കാണ്. 28.1Tയാണ് മാര്‍ക്കറ്റ് ക്യാപ്. കാര്‍ഡാനോ കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1.79 ശതമാനം താഴേക്ക് പോയി. നിലവില്‍ 161.67 രൂപയ്ക്കാണ് കാര്‍ഡാനോ കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 5.0Tയാണ് മാര്‍ക്കറ്റ് ക്യാപ്.
റിപ്പിള് കോയിനുകള്‍
റിപ്പിള് കോയിനുകള്‍ നിക്ഷേപകരെ വളരെയധികം നിരാശപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ 8.10 ശതമാനം കുറവാണ് റിപ്പിള് കോയിനുകളുടെ മ്യൂല്യത്തില്‍ ഉണ്ടായിരിക്കുന്നത്. 91.23 രൂപയ്ക്കാണ് നിലവില്‍ റിപ്പിള് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 4.3Tയാണ് മാര്‍ക്കറ്റ് ക്യാപ്. കഴിഞ്ഞ 24 മണിക്കൂറില്‍ 1.85 ശതമാനമാണ് ഡോജി കോയിനുകളില്‍ ഇടിവുണ്ടായിരിക്കുന്നത്. നിലവില്‍ 25.28ന രൂപയ്ക്കാണ് ഡോജി കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 3.2Tയാണ് മാര്‍ക്കറ്റ് ക്യാപ്. യുനിസ്വാപ് കോയിനുകള്‍ 3.09 ശതമാനം താഴേക്ക് പോയിരിക്കുകയാണ്. നിലവില്‍ കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 2,285.50 രൂപയ്ക്കാണ്. 1.3Tയാണ് മാര്‍ക്കറ്റ് ക്യാപ്.
ക്രിപ്റ്റോ കറന്‍സി നിക്ഷേപം
ക്രിപ്റ്റോ കറന്‍സി നിക്ഷേപം അതി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണെന്ന് എപ്പോഴും ഓര്‍ക്കുക. കോയിനുകളുടെ വില ഘടന അനു നിമിഷം മാറിക്കൊണ്ടിരിക്കുമെന്നതിനാല്‍ ക്രിപ്റ്റോ കറന്‍സികളിലെ റിസ്ക് സാധ്യതകളും ഏറെയാണ്. യുവാക്കളായ പല നിക്ഷേപകരും ഇപ്പോള്‍ ക്രിപ്റ്റോ കറന്‍സി നിക്ഷേപത്തില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നുണ്ട്. സമീപ കാലത്ത് കോയിനുകള്‍ നേടുന്ന വളര്‍ച്ച തന്നെയാണ് അതിന് കാരണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
