ഏറ്റവും നിക്ഷേപക പ്രീതിയുള്ള ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്കോയിന് ഉള്‍പ്പെടെയുള്ള മുന്‍നിര കോയിനുകളുടെ മൂല്യം താഴേക്ക് പോകുന്ന കാഴ്ചയാണ് ക്രിപ്റ്റോ വിപണിയില്‍ ദൃശ്യമാകുന്നത്. ബിറ്റ്കോയിനൊപ്പം കാര്‍ഡാനോ, പോള്‍ക്കഡോട്ട്
ഏറ്റവും നിക്ഷേപക പ്രീതിയുള്ള ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്കോയിന് ഉള്‍പ്പെടെയുള്ള മുന്‍നിര കോയിനുകളുടെ മൂല്യം താഴേക്ക് പോകുന്ന കാഴ്ചയാണ് ക്രിപ്റ്റോ വിപണിയില്‍ ദൃശ്യമാകുന്നത്. ബിറ്റ്കോയിനൊപ്പം കാര്‍ഡാനോ, പോള്‍ക്കഡോട്ട് കോയിനുകളുടെയും മൂല്യം ഇടിഞ്ഞു. അതേ സമയം എഥിരിയം, ടെതര്‍, റിപ്പിള്ഡസ ഡോജി കോയിന്, യുഎസ്ഡി കോയിന് തുടങ്ങിയവ മൂല്യത്തില്‍ നേട്ടം സ്വന്തമാക്കി. ക്രിപ്റ്റോ വിപണിയിലെ മാറ്റങ്ങള്‍ പ്രവചനാതീതമാണെന്ന് നിക്ഷേപകര്‍ക്കെല്ലാം അറിയാമല്ലോ.
ക്രിപ്റ്റോ വിപണി
ഏറ്റവും വേഗത്തില്‍ നേട്ടത്തില്‍ നിന്ന് നഷ്ടത്തിലേക്കും നഷ്ടത്തില്‍ നിന്ന് നേട്ടത്തിലേക്കുമുള്ള മാറ്റങ്ങളാണ് ക്രിപ്റ്റോ വിപണിയുടെ സവിശേഷത. ക്രിപ്റ്റോ വിപണി അതിനാല്‍ തന്നെ ഓരേ നിമിഷവും വിപണിയെ അതിസുക്ഷ്മമായി നിരീക്ഷിച്ച് നിക്ഷേപം നടത്തുവാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമാണ് ക്രിപ്റ്റോ വിപണിയില്‍ നിന്നും നേട്ടം സ്വന്തമാക്കുവാന്‍ സാധിക്കുക. അനുനിമിഷം മൂല്യം മാറി മറിയുന്ന ക്രിപ്റ്റോ വിപണിയില്‍ കഴിഞ്ഞ 24 മണിക്കൂര്‍ സമയത്തെ കോയിനുകളുടെ വിലയിലുണ്ടായിരിക്കുന്ന മാറ്റങ്ങള്‍ നമുക്കിവിടെ പരിശോധിക്കാം.
ബിറ്റ്കോയിന്
കഴിഞ്ഞ 24 മണിക്കൂറില്‍ ബിറ്റ്കോയിന് 1.16 ശതമാനം താഴേക്ക് പോയി. നിലവില്‍ 47,55,657 രൂപയ്ക്കാണ് കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 86.3 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. എഥിരിയം കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1.89 ശതമാനത്തിന്റെ നേട്ടം സ്വന്തമാക്കി. നിലവില്‍ 3,05,708 രൂപയ്ക്കാണ് കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 33.6 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.
കാര്‍ഡാനോ കോയിന്
കാര്‍ഡാനോ കോയിന് കഴിഞ്ഞ 24 മണിക്കൂറില്‍ 0.55 ശതമാനം ഇടിഞ്ഞു. നിലവില്‍ 171.42 രൂപയ്ക്കാണ് കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 5.5 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. അതേ സമയം ടെതര്‍ കോയിന് കഴിഞ്ഞ 24 മണിക്കൂറില്‍ 0.61 ശതമാനം ഉയര്‍ന്നു. നിലവില്‍ 78.67 രൂപയ്ക്കാണ് കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 5.2 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.
റിപ്പിള് കോയിന്
റിപ്പിള് കോയിന് കഴിഞ്ഞ 24 മണിക്കൂറില്‍ 0.15 ശതമാനം ഉയര്‍ന്നു. നിലവില്‍ 89.10 രൂപയ്ക്കാണ് കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 4.1 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. യുഎസ്ഡി കോയിന് കഴിഞ്ഞ 24 മണിക്കൂറില്‍ 0.65 ശതമാനം ഉയര്‍ന്നു. നിലവില്‍ 78.73 രൂപയ്ക്കാണ് കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 2.5 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.
പോള്‍ക്കഡോട്ട് കോയിന്
പോള്‍ക്കഡോട്ട് കോയിന് കഴിഞ്ഞ 24 മണിക്കൂറില്‍ 0.85 ശതമാനം താഴ്ന്നു. നിലവില്‍ 3,351.51 രൂപയ്ക്കാണ് കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 3.1 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. കഴിഞ്ഞ 24 മണിക്കൂറില്‍ ഡോജി കോയിന് 0.35 ശതമാനം ഉയര്‍ന്നു. നിലവില്‍ 18.66 രൂപയ്ക്കാണ് കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 2.4 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. യുനിസ്വാപ് കോയിന് കഴിഞ്ഞ 24 മണിക്കൂറില്‍ 4.21 ശതമാനം നേട്ടം സ്വന്തമാക്കി. നിലവില്‍ 2,125.42 രൂപയ്ക്കാണ് കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 1.2 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.
ക്രിപ്റ്റോ കറന്‍സി നിക്ഷേപം
ക്രിപ്റ്റോ കറന്‍സി നിക്ഷേപം അതി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണെന്ന് എപ്പോഴും ഓര്‍ക്കുക. കോയിനുകളുടെ വില ഘടന അനു നിമിഷം മാറിക്കൊണ്ടിരിക്കുമെന്നതിനാല്‍ ക്രിപ്റ്റോ കറന്‍സികളിലെ റിസ്ക് സാധ്യതകളും ഏറെയാണ്. യുവാക്കളായ പല നിക്ഷേപകരും ഇപ്പോള്‍ ക്രിപ്റ്റോ കറന്‍സി നിക്ഷേപത്തില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നുണ്ട്. സമീപ കാലത്ത് കോയിനുകള്‍ നേടുന്ന വളര്‍ച്ച തന്നെയാണ് അതിന് കാരണം.
പുതിയ ക്രിപ്റ്റോ കറന്‍സി നിയമം
നിലവില്‍ പുതിയ ക്രിപ്റ്റോ കറന്‍സി നിയമം ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി കരട് ബില്‍ സര്‍ക്കാര്‍ തയ്യാറാക്കിക്കഴിഞ്ഞു. ഉപയോഗം അടിസ്ഥാനപ്പെടുത്തി ക്രിപ്റ്റോ കറന്‍സികളെ തരംതിരിക്കാന്‍ ബില്ലില്‍ നിര്‍ദേശമുണ്ടെന്നാണ് സൂചന. സ്വര്‍ണം, വെള്ളി പോലെ അസറ്റ്/കമ്മോഡിറ്റി ഗണത്തിലായിരിക്കും ക്രിപ്റ്റോകറന്‍സികളെ കേന്ദ്രം പരിഗണിക്കുക. ക്രിപ്റ്റോ ഇടപാടുകളില്‍ കൃത്യമായ നികുതി ഘടന കൊണ്ടുവരാനും കേന്ദ്രത്തിന് ആലോചനയുണ്ട്.
ക്രിപ്റ്റോ കറന്‍സികള്‍ക്ക് നിയമ സാധുത
സുരക്ഷ മാനിച്ച് ക്രിപ്റ്റോ കറന്‍സികള്‍ക്ക് നിയമ സാധുത നല്കാന് ഇന്ത്യ തയ്യാറായേക്കും. എന്നാല്‍ ആഗോള മാനദണ്ഡങ്ങള്‍ വിലയിരുത്തിയ ശേഷം സ്വന്തം നിലയ്ക്കായിരിക്കും ഇന്ത്യ നിയന്ത്രണങ്ങള്‍ കൊണ്ടുവരിക, ബ്ലോക്ക് ചെയിന്‍ ആന്‍ഡ് ക്രിപ്റ്റോ അസറ്റ് കൗണ്‍സില്‍ ഓഫ് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന് ഓഫ് ഇന്ത്യ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ ജയന്ത് സിന്‍ഹ സൂചിപ്പിച്ചു. നേരത്തെ, ഇന്ത്യയില്‍ ക്രിപ്റ്റോകറന്‍സികള്‍ പൂര്‍ണമായും വിലക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നു.
ഇന്ത്യന്‍ നിക്ഷേപകര്‍
ടെക്ക് സ്റ്റോറി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടു പ്രകാരം 70 ലക്ഷം ഇന്ത്യക്കാര്‍ ക്രിപ്റ്റോകറന്‍സി വ്യാപാരം നടത്തുന്നുണ്ട്. 1 ബില്യണ്‍ ഡോളറിലേറെയാണ് ഇന്ത്യന്‍ നിക്ഷേപകരുടെ സംയുക്ത നിക്ഷേപവും (ഏകദേശം 7,380 കോടി രൂപ). രാജ്യത്ത് ക്രിപ്റ്റോകറന്‍സികള്‍ക്ക് വലിയ പ്രചാരം ലഭിക്കവെ ഇടപാടുകള്‍ക്ക് നിയന്ത്രണം വേണമെന്ന ഉറച്ച നിലപാടിലാണ് ധനമന്ത്രി നിര്‍മല സീതാരാമന്. ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തി പുതിയ ഡിജിറ്റല്‍ കറന്‍സി പകരം അവതരിപ്പിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമുണ്ട്. റിസര്‍വ് ബാങ്കിനാണ് പുതിയ ഡിജിറ്റല്‍ കറന്‍സിയുടെ ചുമതല.
സുരക്ഷ ഉറപ്പാക്കുന്നു
ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ വഴി കള്ളപ്പണം വെളുപ്പിക്കപ്പെടുന്നുവെന്ന സര്‍ക്കാര്‍ ഏജന്‍സികളുടെ മുന്നറിയിപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍ സംശയാസ്പദമായ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആദായ നികുതി വകുപ്പും ക്രിപ്റ്റോ എക്സ്ചേഞ്ചുകളെ ഇക്കാര്യവുമായി ബന്ധപ്പെട്ട് സമീപിച്ചിരുന്നു. വിദേശ അന്വേഷണ ഏജന്‍സികളും ഇന്ത്യന്‍ ക്രിപ്റ്റോ എക്സ്ചേഞ്ചുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതായാണ് വിവരം.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications