ക്രിപ്റ്റോ വിപണിയിലെ നിരാശ ഇന്നും തുടരുകയാണ്. ഭൂരിഭാഗം കോയിനുകളും നഷ്ടത്തില്‍ തന്നെ തുടരുമ്പോള്‍ നിക്ഷേപകര്‍ക്ക് ചെറിയൊരു ആശ്വാസം നല്‍കിയിരിക്കുന്നത് കോസ്മോസ് കോയിനുകളും കാര്‍ഡാനോ കോയിനുകളും മാത്രമാണ്. ക്രിപ്റ്റോ വിപണ
ക്രിപ്റ്റോ വിപണിയിലെ നിരാശ ഇന്നും തുടരുകയാണ്. ഭൂരിഭാഗം കോയിനുകളും നഷ്ടത്തില്‍ തന്നെ തുടരുമ്പോള്‍ നിക്ഷേപകര്‍ക്ക് ചെറിയൊരു ആശ്വാസം നല്‍കിയിരിക്കുന്നത് കോസ്മോസ് കോയിനുകളും കാര്‍ഡാനോ കോയിനുകളും മാത്രമാണ്. ക്രിപ്റ്റോ വിപണിയിലെ മാറ്റങ്ങള്‍ പ്രവചനാതീതമാണ്. നേട്ടങ്ങളും നഷ്ടങ്ങളും അനുനിമിഷമെന്നോണം മാറി മറിഞ്ഞു കൊണ്ടിരിക്കുന്ന ക്രിപ്റ്റോ വിപണിയില്‍ നിന്നും നേട്ടം സ്വന്തമാക്കണമെങ്കില്‍ തുടര്‍ച്ചയായി വിപണിയെ കൃത്യമായി നിരീക്ഷിച്ചു കൊണ്ടിരിക്കണം. കഴിഞ്ഞ 24 മണിക്കൂറില്‍ ക്രിപ്റ്റോ വിപണിയില്‍ കറന്‍സി നിരക്കുകളിലുണ്ടായ മാറ്റങ്ങള്‍ ഇവിടെ അറിയാം.
കോസ്മോസ് കോയിനുകള്‍
കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും ഉയര്‍ന്ന നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്നത് കോസ്മോസ് കോയിനുകളാണ്. 18.81 ശതമാനത്തിന്റെ വര്‍ധനവാണ് കോസ്മോസ് കോയിനുകളില്‍ ഉണ്ടായിരിക്കുന്നത്. 1,489.71 രൂപയ്ക്കാണ് കോയിനുകള്‍ നിലവില്‍ വിനിമയം ചെയ്യപ്പെടുന്നത്. 252.1 ബില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. കഴിഞ്ഞ 24 മണിക്കൂറില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു കോയിന് കാര്‍ഡാനോ കോയിനുകളാണ്. 4.29 ശതമാനത്തിന്റെ വളര്‍ച്ചയാണ് കാര്‍ഡോനോ കോയിനുകള്‍ക്ക് ഉണ്ടായിരിക്കുന്നത്. 165.17 രൂപയ്ക്കാണ് നിലവില്‍ കാര്‍ഡാനോ കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 4.7 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.
ഡാഷ് കോയിനുകള്‍
ഡാഷ് കോയിനുകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു കോയിന്. 2.10 ശതമാനത്തിന്റെ വര്‍ധനമാണ് കോയിന്റെ മൂല്യത്തില്‍ ഉണ്ടായിരിക്കുന്നത്. നിലവില്‍ 15, 880 രൂപയ്ക്കാണ് ഡാഷ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 150.4 ബില്യണാണ് മാര്‍ക്കറ്റ് ക്യാപ്. ഏറ്റവും പഴക്കമുള്ളതും ജനപ്രീതിയുള്ളതുമായ ക്രിപ്റ്റോ കറന്‍സി ബിറ്റ്കോയിന് കഴിഞ്ഞ 24 മണിക്കൂറില്‍ 2.37 ശതമാനമാണ് താഴേക്ക് പോയിരിക്കുന്നത്. നിലവില്‍ 34,47,702 രൂപയ്ക്കാണ് ബിറ്റ്കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 63.2 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്.
എഥിരിയം കോയിനുകള്‍
എഥിരിയം കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 2.10 ശതമാനം ഇടിവാണ് നേരിട്ടിരിക്കുന്നത്. നിലവില്‍ 2,33,157 രൂപയ്ക്കാണ് നിലവില്‍ കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 26.6 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. ടെതര്‍ കോയിനുകളും കഴിഞ്ഞ 24 മണിക്കൂറില്‍ മൂല്യത്തില്‍ താഴേക്ക് പോയിരിക്കുകയാണ്. 0.21 ശതമാനത്തിന്റെ വ്യത്യാസമാണ് വിലയില്‍ ഉണ്ടായിരിക്കുന്നത്. നിലവില്‍ 78.8 രൂപയ്ക്കാണ് ടെതര്‍ കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 4.8 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്.
റിപ്പിള് കോയിനുകള്‍
0.75 ശതമാനത്തിന്റെ ഇടിവാണ് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പിള് കോയിനുകള്‍ക്ക് ഉണ്ടായിരിക്കുന്നത്. നിലവില്‍ 87.31 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 3.8 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്. അടുത്തിടെ നിക്ഷേപക പ്രീതി സ്വന്തമാക്കിയ ഡോജി കോയിന് കഴിഞ്ഞ 24 മണിക്കൂറില്‍ 1.30 ശതമാനം താഴേക്ക് പോയി. നിലവില്‍ 23.39 രൂപയ്ക്കാണ് കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 2.8 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്.
പോള്‍ക്കഡോട്ട് കോയിനുകള്‍
പോള്‍ക്കഡോട്ട് കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1.39 ശതമാനം ഇടിവ് നേരിട്ടു. നിലവില്‍ 1,865.71 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. യുനിസ്വാപ് കോയിനുകള്‍ 3.75 ശതമാനത്തിന്റെ ഇടിവാണ് കഴിഞ്ഞ 24 മണിക്കൂറില്‍ നേരിട്ടിരിക്കുന്നത്. നിലവില്‍ 2,021.60 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്.
ക്രിപ്റ്റോ കറന്‍സി നിക്ഷേപം
ക്രിപ്റ്റോ കറന്‍സി നിക്ഷേപം അതി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണെന്ന് എപ്പോഴും ഓര്‍ക്കുക. കോയിനുകളുടെ വില ഘടന അനു നിമിഷം മാറിക്കൊണ്ടിരിക്കുമെന്നതിനാല്‍ ക്രിപ്റ്റോ കറന്‍സികളിലെ റിസ്ക് സാധ്യതകളും ഏറെയാണ്. യുവാക്കളായ പല നിക്ഷേപകരും ഇപ്പോള്‍ ക്രിപ്റ്റോ കറന്‍സി നിക്ഷേപത്തില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നുണ്ട്. സമീപ കാലത്ത് കോയിനുകള്‍ നേടുന്ന വളര്‍ച്ച തന്നെയാണ് അതിന് കാരണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
