ക്രിപ്‌റ്റോ വിപണി ഇന്ന്; എഥിരിയം കോയിനുകള്‍ 1.54% താഴ്ന്നു

ക്രിപ്‌റ്റോ വിപണി നിക്ഷേപകരെ നിരാശപ്പെടുത്തുന്നത് തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ മുന്‍നിര കോയിനുകള്‍ക്കൊന്നും തന്നെ വിപണിയില്‍ മുന്നേറ്റം കാഴ്ച വയ്ക്കുവാന്‍ സാധിച്ചില്ല. നേരിയ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് ടെതര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിപ്‌റ്റോ വിപണി നിക്ഷേപകരെ നിരാശപ്പെടുത്തുന്നത് തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ മുന്‍നിര കോയിനുകള്‍ക്കൊന്നും തന്നെ വിപണിയില്‍ മുന്നേറ്റം കാഴ്ച വയ്ക്കുവാന്‍ സാധിച്ചില്ല. നേരിയ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് ടെതര്‍ കോയിനുകള്‍ മാത്രമാണ്. ഒപ്പം യുഎസ്ഡി കോയിനുകളും മൂല്യത്തില്‍ നേരിയ വര്‍ധനവുണ്ടാക്കി. എന്നാല്‍ ബിറ്റ്‌കോയിന്‍, എഥിരിയം, കാര്‍ഡോനോ തുടങ്ങിയ മുന്‍നിര കോയിനുകളെല്ലാം തന്നെ നഷ്ടത്തിലാണ്. ക്രിപ്‌റ്റോ വിപണിയിലെ മാറ്റങ്ങള്‍ പ്രവചനാതീതമാണെന്ന് നിക്ഷേപകര്‍ക്കെല്ലാം അറിയാമല്ലോ.

Also Read : ഈ പോസ്റ്റ് ഓഫീസ് സ്‌കീമില്‍ മാസം 1300 രൂപ നിക്ഷേപിച്ചുകൊണ്ട് നേടാം 13 ലക്ഷം രൂപ!Also Read : ഈ പോസ്റ്റ് ഓഫീസ് സ്‌കീമില്‍ മാസം 1300 രൂപ നിക്ഷേപിച്ചുകൊണ്ട് നേടാം 13 ലക്ഷം രൂപ!

ക്രിപ്റ്റോ വിപണി

ക്രിപ്റ്റോ വിപണി

എറ്റവും വേഗത്തില്‍ നേട്ടത്തില്‍ നിന്ന് നഷ്ടത്തിലേക്കും നഷ്ടത്തില്‍ നിന്ന് നേട്ടത്തിലേക്കുമുള്ള മാറ്റങ്ങളാണ് ക്രിപ്റ്റോ വിപണിയുടെ സവിശേഷത. ക്രിപ്റ്റോ വിപണി അതിനാല്‍ തന്നെ ഓരേ നിമിഷവും വിപണിയെ അതിസുക്ഷ്മമായി നിരീക്ഷിച്ച് നിക്ഷേപം നടത്തുവാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമാണ് ക്രിപ്റ്റോ വിപണിയില്‍ നിന്നും നേട്ടം സ്വന്തമാക്കുവാന്‍ സാധിക്കുക. അനുനിമിഷം മൂല്യം മാറി മറിയുന്ന ക്രിപ്റ്റോ വിപണിയില്‍ കഴിഞ്ഞ 24 മണിക്കൂര്‍ സമയത്തെ കോയിനുകളുടെ വിലയിലുണ്ടായിരിക്കുന്ന മാറ്റങ്ങള്‍ നമുക്കിവിടെ പരിശോധിക്കാം.

Also Read : സ്ഥിര നിക്ഷേപത്തിലെ പുതിയ നിയമങ്ങള്‍; ഇതറിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്ക് നഷ്ടം സംഭവിച്ചേക്കാംAlso Read : സ്ഥിര നിക്ഷേപത്തിലെ പുതിയ നിയമങ്ങള്‍; ഇതറിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്ക് നഷ്ടം സംഭവിച്ചേക്കാം

ബിറ്റ്‌കോയിന്‍

ബിറ്റ്‌കോയിന്‍

കഴിഞ്ഞ 24 മണിക്കൂറില്‍ ബിറ്റ്‌കോയിന്‍ 0.74 ശതമാനം താഴേക്ക് പോയി. നിലവില്‍ 37,78,790 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 66.6 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. എഥിരിയം കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1.54 ശതമാനമാണ് ഇടിഞ്ഞിരിക്കുന്നത്. നിലവില്‍ 2,69,648 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 29.7 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.

Also Read : ഭവന വായ്പാ കുടിശ്ശിക കൈമാറ്റത്തിന് തയ്യാറെടുക്കുകയാണോ? ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാംAlso Read : ഭവന വായ്പാ കുടിശ്ശിക കൈമാറ്റത്തിന് തയ്യാറെടുക്കുകയാണോ? ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

ടെതര്‍ കോയിന്‍

ടെതര്‍ കോയിന്‍

ടെതര്‍ കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 0.37 ശതമാനം ഉയര്‍ന്നു. നിലവില്‍ 79 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 5.0 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. അതേ സമയം കാര്‍ഡാനോ കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 0.78 ശതമാനം താഴേക്ക് പോയി. നിലവില്‍ 186.97 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 5.6 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.

Also Read : 2 രൂപയുടെ പഴയ കോയിന്‍ കയ്യിലുണ്ടോ? നേടാം 5 ലക്ഷം രൂപ വരെ!Also Read : 2 രൂപയുടെ പഴയ കോയിന്‍ കയ്യിലുണ്ടോ? നേടാം 5 ലക്ഷം രൂപ വരെ!

പോള്‍ക്കഡോട്ട് കോയിന്‍

പോള്‍ക്കഡോട്ട് കോയിന്‍

കഴിഞ്ഞ 24 മണിക്കൂറില്‍ പോള്‍ക്കഡോട്ട് കോയിന്‍ 2.26 ശതമാനമാണ് താഴേക്ക് പോയിരിക്കുന്നത്. നിലവില്‍ 2,686.31 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 2.5 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. റിപ്പിള്‍ കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 0.83 ശതമാനമാണ് താഴേക്ക് പോയത്. 84.92 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 3.7 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.

Also Read : ഈ പോസ്റ്റ് ഓഫീസ് പദ്ധതിയില്‍ ഒറ്റത്തവണ നിക്ഷേപം നടത്തുന്നതിലൂടെ നേടാം ഉറപ്പുള്ള പ്രതിമാസ വരുമാനം!Also Read : ഈ പോസ്റ്റ് ഓഫീസ് പദ്ധതിയില്‍ ഒറ്റത്തവണ നിക്ഷേപം നടത്തുന്നതിലൂടെ നേടാം ഉറപ്പുള്ള പ്രതിമാസ വരുമാനം!

ഡോജി കോയിന്‍

ഡോജി കോയിന്‍

ഡോജി കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1.53 ശതമാനം ഇടിഞ്ഞു. നിലവില്‍ 18.99 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 2.3 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. അതേ സമയം യുഎസ്ഡി കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 0.35 ശതമാനം നേട്ടം സ്വന്തമാക്കി. 79 രൂപയ്ക്കാണ് നിലവില്‍ കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 2.2 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.

Also Read: കുറഞ്ഞ സമയത്തില്‍ ധനം സമ്പാദിക്കുവാനുള്ള ഏറ്റവും മികച്ച 5 ഹ്രസ്വകാല നിക്ഷേപങ്ങളിതാAlso Read: കുറഞ്ഞ സമയത്തില്‍ ധനം സമ്പാദിക്കുവാനുള്ള ഏറ്റവും മികച്ച 5 ഹ്രസ്വകാല നിക്ഷേപങ്ങളിതാ

കോസ്‌മോസ് കോയിന്‍

കോസ്‌മോസ് കോയിന്‍

കോസ്‌മോസ് കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 10.75 ശതമാനം ഉയര്‍ന്നു. നിലവില്‍ 3,086.65 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 639.8 ബില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. യുനിസ്വാപ് കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 2.27 ശതമാനമാണ് താഴേക്ക് പോയത്. നിലവില്‍ 1,921.29 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 1.1 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.

Also Read : ഭവന വായ്പാ ഇഎംഐയുണ്ടോ? ചെലവ് ചുരുക്കാന്‍ ഈ വഴികള്‍ അറിഞ്ഞിരിക്കാംAlso Read : ഭവന വായ്പാ ഇഎംഐയുണ്ടോ? ചെലവ് ചുരുക്കാന്‍ ഈ വഴികള്‍ അറിഞ്ഞിരിക്കാം

ക്രിപ്റ്റോ കറന്‍സി നിക്ഷേപം

ക്രിപ്റ്റോ കറന്‍സി നിക്ഷേപം

ക്രിപ്റ്റോ കറന്‍സി നിക്ഷേപം അതി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണെന്ന് എപ്പോഴും ഓര്‍ക്കുക. കോയിനുകളുടെ വില ഘടന അനു നിമിഷം മാറിക്കൊണ്ടിരിക്കുമെന്നതിനാല്‍ ക്രിപ്റ്റോ കറന്‍സികളിലെ റിസ്‌ക് സാധ്യതകളും ഏറെയാണ്. യുവാക്കളായ പല നിക്ഷേപകരും ഇപ്പോള്‍ ക്രിപ്റ്റോ കറന്‍സി നിക്ഷേപത്തില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നുണ്ട്. സമീപ കാലത്ത് കോയിനുകള്‍ നേടുന്ന വളര്‍ച്ച തന്നെയാണ് അതിന് കാരണം.

Also Read : എന്താണ് കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങള്‍? ബാങ്ക് നിക്ഷേപങ്ങളെക്കാള്‍ ഇരട്ടി നേട്ടം ഇവ നല്‍കുമോ? അറിയാംAlso Read : എന്താണ് കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങള്‍? ബാങ്ക് നിക്ഷേപങ്ങളെക്കാള്‍ ഇരട്ടി നേട്ടം ഇവ നല്‍കുമോ? അറിയാം

പുതിയ ക്രിപ്‌റ്റോ കറന്‍സി നിയമം

പുതിയ ക്രിപ്‌റ്റോ കറന്‍സി നിയമം

പുതിയ ക്രിപ്‌റ്റോ കറന്‍സി നിയമം ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി കരട് ബില്‍ സര്‍ക്കാര്‍ തയ്യാറാക്കിക്കഴിഞ്ഞു. ഉപയോഗം അടിസ്ഥാനപ്പെടുത്തി ക്രിപ്‌റ്റോ കറന്‍സികളെ തരംതിരിക്കാന്‍ ബില്ലില്‍ നിര്‍ദേശമുണ്ടെന്നാണ് സൂചന. സ്വര്‍ണം, വെള്ളി പോലെ അസറ്റ്/കമ്മോഡിറ്റി ഗണത്തിലായിരിക്കും ക്രിപ്‌റ്റോകറന്‍സികളെ കേന്ദ്രം പരിഗണിക്കുക. ക്രിപ്‌റ്റോ ഇടപാടുകളില്‍ കൃത്യമായ നികുതി ഘടന കൊണ്ടുവരാനും കേന്ദ്രത്തിന് ആലോചനയുണ്ട്.

Also Read : വീട്ടില്‍ വെറുതേ ഇരുന്ന് മാസം 5,000 രൂപ നേടാന്‍ താത്പര്യമുണ്ടോ? ഈ പദ്ധതിയില്‍ നിക്ഷേപിക്കൂ!Also Read : വീട്ടില്‍ വെറുതേ ഇരുന്ന് മാസം 5,000 രൂപ നേടാന്‍ താത്പര്യമുണ്ടോ? ഈ പദ്ധതിയില്‍ നിക്ഷേപിക്കൂ!

ക്രിപ്റ്റോ കറന്‍സികള്‍ക്ക് നിയമ സാധുത

ക്രിപ്റ്റോ കറന്‍സികള്‍ക്ക് നിയമ സാധുത

സുരക്ഷ മാനിച്ച് ക്രിപ്റ്റോ കറന്‍സികള്‍ക്ക് നിയമ സാധുത നല്‍കാന്‍ ഇന്ത്യ തയ്യാറായേക്കും. എന്നാല്‍ ആഗോള മാനദണ്ഡങ്ങള്‍ വിലയിരുത്തിയ ശേഷം സ്വന്തം നിലയ്ക്കായിരിക്കും ഇന്ത്യ നിയന്ത്രണങ്ങള്‍ കൊണ്ടുവരിക, ബ്ലോക്ക് ചെയിന്‍ ആന്‍ഡ് ക്രിപ്റ്റോ അസറ്റ് കൗണ്‍സില്‍ ഓഫ് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ ജയന്ത് സിന്‍ഹ സൂചിപ്പിച്ചു. നേരത്തെ, ഇന്ത്യയില്‍ ക്രിപ്റ്റോകറന്‍സികള്‍ പൂര്‍ണമായും വിലക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നു. ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തി പുതിയ ഡിജിറ്റല്‍ കറന്‍സി പകരം അവതരിപ്പിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമുണ്ട്. റിസര്‍വ് ബാങ്കിനാണ് പുതിയ ഡിജിറ്റല്‍ കറന്‍സിയുടെ ചുമതല.

Read more about: cryptocurrency
English summary

Cryptocurrency Prices in India Today: 19/09/2021; Ethereum coin decreased by 1.54 percentage | ക്രിപ്‌റ്റോ വിപണി ഇന്ന്; എഥിരിയം കോയിനുകള്‍ 1.54% താഴ്ന്നു

Cryptocurrency Prices in India Today: 19/09/2021; Ethereum coin decreased by 1.54 percentage
Story first published: Sunday, September 19, 2021, 12:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X