ഇന്നും നിക്ഷേപകര്‍ക്ക് സന്തോഷകരമായ വാര്‍ത്തകളല്ല ക്രിപ്റ്റോ വിപണിയില്‍ നിന്നും വരുന്നത്. ബിറ്റ്കോയിന്, എഥിരിയം, കാര്‍ഡാനോ തുടങ്ങിയ മുന്‍നിര കോയിനുകളെല്ലാം തന്നെ മൂല്യത്തില്‍ താഴേക്ക് പോയി. ഡോജി കോയിനുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവയ്ക്കിടയില്‍ നിക്ഷേപകര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കിയിരിക്കുന്നത് ടെതര്‍ കോയിനുകളും യുഎസ്ഡി കോയിനുകളുമാണ്. ക്രിപ്റ്റോ വിപണിയിലെ മാറ്റങ്ങള്‍ പ്രവചനാതീതമാണെന്ന് നിക്ഷേപകര്‍ക്കെല്ലാം അറിയാമല്ലോ.
Also Read : ലക്ഷാധിപതിയായി മാറാന്‍ ഈ പോസ്റ്റ് ഓഫീസ് പദ്ധതികളില്‍ നിക്ഷേപിക്കാം!
ക്രിപ്റ്റോ വിപണി
എറ്റവും വേഗത്തില്‍ നേട്ടത്തില്‍ നിന്ന് നഷ്ടത്തിലേക്കും നഷ്ടത്തില്‍ നിന്ന് നേട്ടത്തിലേക്കുമുള്ള മാറ്റങ്ങളാണ് ക്രിപ്റ്റോ വിപണിയുടെ സവിശേഷത. ക്രിപ്റ്റോ വിപണി അതിനാല്‍ തന്നെ ഓരേ നിമിഷവും വിപണിയെ അതിസുക്ഷ്മമായി നിരീക്ഷിച്ച് നിക്ഷേപം നടത്തുവാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമാണ് ക്രിപ്റ്റോ വിപണിയില്‍ നിന്നും നേട്ടം സ്വന്തമാക്കുവാന്‍ സാധിക്കുക. അനുനിമിഷം മൂല്യം മാറി മറിയുന്ന ക്രിപ്റ്റോ വിപണിയില്‍ കഴിഞ്ഞ 24 മണിക്കൂര്‍ സമയത്തെ കോയിനുകളുടെ വിലയിലുണ്ടായിരിക്കുന്ന മാറ്റങ്ങള്‍ നമുക്കിവിടെ പരിശോധിക്കാം.
Also Read : മാസം 90,000 രൂപ വരെ നേടാം; എസ്ബിഐയുടെ ഈ പുതിയ സംവിധാനത്തെക്കുറിച്ച് അറിയാമോ?
ബിറ്റ്കോയിന്
കഴിഞ്ഞ 24 മണിക്കൂറില്‍ ബിറ്റ്കോയിന് 4.12 ശതമാനമാണ് താഴേക്ക് പോയത്. നിലവില്‍ 36,22,967 രൂപയ്ക്കാണ് കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 66.6 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. എഥിരിയം കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 5.95 ശതമാനമാണ് ഇടിഞ്ഞിരിക്കുന്നത്. നിലവില്‍ 2,53,884 രൂപയ്ക്കാണ് കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 29.5 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.
Also Read : ദിവസം 233 രൂപ നിക്ഷേപത്തില്‍ ഈ എല്‍ഐസി പോളിസി തരും 17 ലക്ഷം രൂപ!
ടെതര്‍ കോയിന്
ടെതര്‍ കോയിന് കഴിഞ്ഞ 24 മണിക്കൂറില്‍ 0.53 ശതമാനം ഉയര്‍ന്നു. നിലവില്‍ 79.45 രൂപയ്ക്കാണ് കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 5.0 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. അതേ സമയം കാര്‍ഡാനോ കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 7.22 ശതമാനം താഴേക്ക് പോയി. നിലവില്‍ 173.15 രൂപയ്ക്കാണ് കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 5.6 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.
പോള്‍ക്കഡോട്ട് കോയിന്
കഴിഞ്ഞ 24 മണിക്കൂറില്‍ പോള്‍ക്കഡോട്ട് കോയിന് 6.73 ശതമാനമാണ് താഴേക്ക് പോയിരിക്കുന്നത്. നിലവില്‍ 2,510.99 രൂപയ്ക്കാണ് കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 2.5 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. റിപ്പിള് കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 7.66 ശതമാനമാണ് താഴേക്ക് പോയത്. 78.48 രൂപയ്ക്കാണ് കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 3.7 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.
Also Read : ഭവന വായ്പാ മുന്‍കൂര്‍ തിരിച്ചടവില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം
ഡോജി കോയിന്
ഡോജി കോയിന് കഴിഞ്ഞ 24 മണിക്കൂറില്‍ 6.60 ശതമാനം ഇടിഞ്ഞു. നിലവില്‍ 17.74 രൂപയ്ക്കാണ് കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 2.3 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. അതേ സമയം യുഎസ്ഡി കോയിന് കഴിഞ്ഞ 24 മണിക്കൂറില്‍ 0.56 ശതമാനം നേട്ടം സ്വന്തമാക്കി. 79.48 രൂപയ്ക്കാണ് നിലവില്‍ കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 2.2 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.
Also Read : പിപിഎഫോ എന്‍പിഎസോ? കൂടുതല്‍ നികുതി ഇളവ് ലഭിക്കുന്നത് എവിടെ നിക്ഷേപിച്ചാല്‍?
കോസ്മോസ് കോയിന്
കോസ്മോസ് കോയിന് കഴിഞ്ഞ 24 മണിക്കൂറില്‍ 7.23 ശതമാനം ഉയര്‍ന്നു. നിലവില്‍ 3,337.20 രൂപയ്ക്കാണ് കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 637.58 ബില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. യുനിസ്വാപ് കോയിന് കഴിഞ്ഞ 24 മണിക്കൂറില്‍ 5.78 ശതമാനമാണ് താഴേക്ക് പോയത്. നിലവില്‍ 1,811.63 രൂപയ്ക്കാണ് കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 1.1 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.
Also Read : വെറും 4 ശതമാനം പലിശ നിരക്കില്‍ 3 ലക്ഷം രൂപ വരെ വായ്പ; കെസിസിയെപ്പറ്റി കൂടുതല്‍ അറിയൂ
ക്രിപ്റ്റോ കറന്‍സി നിക്ഷേപം
ക്രിപ്റ്റോ കറന്‍സി നിക്ഷേപം അതി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണെന്ന് എപ്പോഴും ഓര്‍ക്കുക. കോയിനുകളുടെ വില ഘടന അനു നിമിഷം മാറിക്കൊണ്ടിരിക്കുമെന്നതിനാല്‍ ക്രിപ്റ്റോ കറന്‍സികളിലെ റിസ്ക് സാധ്യതകളും ഏറെയാണ്. യുവാക്കളായ പല നിക്ഷേപകരും ഇപ്പോള്‍ ക്രിപ്റ്റോ കറന്‍സി നിക്ഷേപത്തില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നുണ്ട്. സമീപ കാലത്ത് കോയിനുകള്‍ നേടുന്ന വളര്‍ച്ച തന്നെയാണ് അതിന് കാരണം.
Also Read : പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഈ അക്കൗണ്ട് വഴി നേടാം 20 ലക്ഷം രൂപയുടെ നേട്ടം!
പുതിയ ക്രിപ്റ്റോ കറന്‍സി നിയമം
നിലവില്‍ പുതിയ ക്രിപ്റ്റോ കറന്‍സി നിയമം ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി കരട് ബില്‍ സര്‍ക്കാര്‍ തയ്യാറാക്കിക്കഴിഞ്ഞു. ഉപയോഗം അടിസ്ഥാനപ്പെടുത്തി ക്രിപ്റ്റോ കറന്‍സികളെ തരംതിരിക്കാന്‍ ബില്ലില്‍ നിര്‍ദേശമുണ്ടെന്നാണ് സൂചന. സ്വര്‍ണം, വെള്ളി പോലെ അസറ്റ്/കമ്മോഡിറ്റി ഗണത്തിലായിരിക്കും ക്രിപ്റ്റോകറന്‍സികളെ കേന്ദ്രം പരിഗണിക്കുക. ക്രിപ്റ്റോ ഇടപാടുകളില്‍ കൃത്യമായ നികുതി ഘടന കൊണ്ടുവരാനും കേന്ദ്രത്തിന് ആലോചനയുണ്ട്.
Also Read : സ്ഥിര വരുമാനം വേണോ? ഈ പോസ്റ്റ് ഓഫീസ് സ്കീമിലൂടെ ലഭിക്കും മാസം 5,000 രൂപ
ക്രിപ്റ്റോ കറന്‍സികള്‍ക്ക് നിയമ സാധുത
സുരക്ഷ മാനിച്ച് ക്രിപ്റ്റോ കറന്‍സികള്‍ക്ക് നിയമ സാധുത നല്കാന് ഇന്ത്യ തയ്യാറായേക്കും. എന്നാല്‍ ആഗോള മാനദണ്ഡങ്ങള്‍ വിലയിരുത്തിയ ശേഷം സ്വന്തം നിലയ്ക്കായിരിക്കും ഇന്ത്യ നിയന്ത്രണങ്ങള്‍ കൊണ്ടുവരിക, ബ്ലോക്ക് ചെയിന്‍ ആന്‍ഡ് ക്രിപ്റ്റോ അസറ്റ് കൗണ്‍സില്‍ ഓഫ് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന് ഓഫ് ഇന്ത്യ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ ജയന്ത് സിന്‍ഹ സൂചിപ്പിച്ചു. നേരത്തെ, ഇന്ത്യയില്‍ ക്രിപ്റ്റോകറന്‍സികള്‍ പൂര്‍ണമായും വിലക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നു. ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തി പുതിയ ഡിജിറ്റല്‍ കറന്‍സി പകരം അവതരിപ്പിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമുണ്ട്. റിസര്‍വ് ബാങ്കിനാണ് പുതിയ ഡിജിറ്റല്‍ കറന്‍സിയുടെ ചുമതല.