ക്രിപ്റ്റോ വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ പ്രവചനാതീതമാണ്. അത് നമ്മുടെ പ്രതീക്ഷകള്‍ക്ക് വിപരീതമായി നേട്ടത്തില്‍ നിന്ന് നഷ്ടത്തിലേക്കും നഷ്ടത്തില്‍ നിന്ന് നേട്ടത്തിലേക്കും നിമിഷ നേരത്തിനുള്ളില്‍ മാറി മറിഞ്ഞുകൊണ്ടിരിക്കും.
ക്രിപ്റ്റോ വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ പ്രവചനാതീതമാണ്. അത് നമ്മുടെ പ്രതീക്ഷകള്‍ക്ക് വിപരീതമായി നേട്ടത്തില്‍ നിന്ന് നഷ്ടത്തിലേക്കും നഷ്ടത്തില്‍ നിന്ന് നേട്ടത്തിലേക്കും നിമിഷ നേരത്തിനുള്ളില്‍ മാറി മറിഞ്ഞുകൊണ്ടിരിക്കും. അതിനാല്‍ തന്നെ ഓരേ നിമിഷവും വിപണിയെ അതിസുക്ഷ്മമായി നിരീക്ഷിച്ച് നിക്ഷേപം നടത്തുവാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമാണ് ക്രിപ്റ്റോ വിപണിയില്‍ നിന്നും നേട്ടം സ്വന്തമാക്കുവാന്‍ സാധിക്കുക. കഴിഞ്ഞ 24 മണിക്കൂറില്‍ കോയിനുകളുടെ പ്രകടനം നമുക്കൊന്ന് പരിശോധിക്കാം.
ഡാഷ് കോയിനുകള്‍
കഴിഞ്ഞ 24 മണിക്കൂറില്‍ ക്രിപ്റ്റോ വിപണിയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുന്നത് മൊനേറോ കോയിനുകളും ഡാഷ് കോയിനുകളുമാണ്. മൊനേറോ കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 19.26 ശതമാനത്തിന്റെ വളര്‍ച്ചയാണ് നേടിയിരിക്കുന്നത്. 24,101 രൂപയ്ക്കാണ് നിലവില്‍ കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 434.9 ബില്യണാണ് മാര്‍ക്കറ്റ് ക്യാപ്. ഡാഷ് കോയിനുകളാകട്ടെ കഴിഞ്ഞ 24 മണിക്കൂറില്‍ 16.75 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. നിലവില്‍ 21,439 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 181.4 ബില്യണാണ് മാര്‍ക്കറ്റ് ക്യാപ്.
ബിറ്റ്കോയിന്
ഏറ്റവും പഴക്കമുള്ളതും അതേ സമയം ഏറ്റവും പ്രചാരമുള്ളതുമായ ക്രിപ്റ്റോ കറന്‍സി ബിറ്റ്കോയിന് കഴിഞ്ഞ 24 മണിക്കൂറില്‍ 1.33 ശതമാനത്തിന്റെ വളര്‍ച്ചയാണ് നേടിയിരിക്കുന്നത്. നിലവില്‍ 38,40,482 രൂപയ്ക്കാണ് കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 68.5 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്. അതേ സമയം, എഥിരിയം കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1.84 ശതമാനത്തിന്റെ വര്‍ധനവ് സ്വന്തമാക്കി. 2,55,292 രൂപയ്ക്കാണ് നിലവില്‍ കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 28.3 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്.
കാര്‍ഡാനോ കോയിനുകള്‍
കാര്‍ഡാനോ കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ മികച്ച പ്രകടനം കാഴച വച്ചു. 8.39 ശതമാനത്തിന്റെ വര്‍ധനവാണ് കാര്‍ഡാനോ കോയിനുകളുടെ മൂല്യത്തില്‍ ഉണ്ടായിരിക്കുന്നത്. നിലവില്‍ 215.24 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 6.2 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്. എന്നാല്‍ ടെതര്‍ കോയിനുകളുടെ മൂല്യം കഴിഞ്ഞ 24 മണിക്കൂറില്‍ 0.46 ശതമാനം താഴേക്ക് പോയി. 76.91 രൂപയ്ക്കാണ് നിലവില്‍ കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 4.8 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്.
റിപ്പിള് കോയിനുകള്‍
കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പിള് കോയിനുകള്‍ 0.80 ശതമാനം താഴേക്ക് പോയി. നിലവില്‍ 95.10 രൂപയ്ക്കാണ് റിപ്പിള് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 4.3 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്. ഡോജി കോയിനുകളുടെ മൂല്യം കഴിഞ്ഞ 24 മണിക്കൂറില്‍ 1.00 ശതമാനമാണ് താഴേക്ക് പോയിരിക്കുന്നത്. 24.55 രൂപയ്ക്കാണ് നിലവില്‍ കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 3.1 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്.
പോള്‍ക്കഡോട്ട് കോയിനുകള്‍
പോള്‍ക്കഡോട്ട് കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1.05 ശതമാനത്തിന്റെ വര്‍ധനവ് നേടി. നിലവില്‍ 2,175.18 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 2.0 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. യുനിസ്വാപ് കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 0.83 ശതമാനത്തിന്റെ വര്‍ധനവ് സ്വന്തമാക്കി. നിലവില്‍ 2,249.12 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 1.2 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്.
ക്രിപ്റ്റോ കറന്‍സി നിക്ഷേപം
ക്രിപ്റ്റോ കറന്‍സി നിക്ഷേപം അതി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണെന്ന് എപ്പോഴും ഓര്‍ക്കുക. കോയിനുകളുടെ വില ഘടന അനു നിമിഷം മാറിക്കൊണ്ടിരിക്കുമെന്നതിനാല്‍ ക്രിപ്റ്റോ കറന്‍സികളിലെ റിസ്ക് സാധ്യതകളും ഏറെയാണ്. യുവാക്കളായ പല നിക്ഷേപകരും ഇപ്പോള്‍ ക്രിപ്റ്റോ കറന്‍സി നിക്ഷേപത്തില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നുണ്ട്. സമീപ കാലത്ത് കോയിനുകള്‍ നേടുന്ന വളര്‍ച്ച തന്നെയാണ് അതിന് കാരണം.
ക്രിപ്റ്റോ കറന്‍സി നിക്ഷേപങ്ങളില്‍ രണ്ടാംസ്ഥാനം ഇന്ത്യയ്ക്ക്
അതേസമയം ആഗോള തലത്തില്‍ ക്രിപ്റ്റോ കറന്‍സി നിക്ഷേപങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ക്രിപ്റ്റോ കറന്‍സികളില്‍ നിക്ഷേപം നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായിട്ടുളളത്. വിയറ്റ്നാം മാത്രമാണ് നിലവില്‍ ഇന്ത്യയ്ക്കു മുന്നിലുള്ളത്. യു.എസ്, യു.കെ, ചൈന തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യയുടെ മുന്നേറ്റം. ബ്ലോക്ചെയിന്‍ ഡേറ്റ പ്ലാറ്റ്ഫോമായ ചെയിന്‍ലാസിസിന്റെ 2021 ഗ്ലോബല്‍ ക്രിപ്ര്റ്റോ അഡോപ്ഷന്‍ സൂചികയിലാണ് ഇന്ത്യന്‍ നിക്ഷേപം മുന്നിലെത്തിയത്.
നിക്ഷേപങ്ങളിലുണ്ടായ വര്‍ധന 880 ശതമാനം
ക്രിപ്റ്റോ കറന്‍സി നിക്ഷേപങ്ങള്‍ക്ക് രാജ്യത്ത് പൂര്‍ണമായും ഔദ്യോഗിക പിന്തുണ നിലിവില്‍ ഇല്ല. ആര്.ബി.ഐ. ഡിജിറ്റല്‍ കറന്‍സി ഒഴികേ മറ്റു ക്രിപ്റ്റോ കറന്‍സികളുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ വിലക്കുന്നതിനായി ക്രിപ്റ്റോ കറന്‍സി ബില്ല് ഉടന്‍ ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. ഇതിനിടയിലാണ് ഇന്ത്യന്‍ നിക്ഷേപകരുടെ എണ്ണം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.
നിലവിലെ സാഹചര്യത്തില്‍ ബില്ലില്‍ സര്‍ക്കാര്‍ ഇളവുകള്‍ നല്‍കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. 2019 മൂന്നാം പാദത്തിനു ശേഷം ക്രിപ്റ്റോ കറന്‍സികളിലെ ആഗോള നിക്ഷേപം 2,300 ശതമാനം വര്‍ധിച്ചെന്നാണു കണക്ക്. ഒരു വര്‍ഷത്തിനിടെ നിക്ഷേപങ്ങളിലുണ്ടായ വര്‍ധന 880 ശതമാനമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
