ക്രിപ്‌റ്റോ വിപണി ഇന്ന് ; ടെതര്‍ കോയിനുകള്‍ 0.55% ഉയര്‍ന്നു

കഴിഞ്ഞ 24 മണിക്കൂറില്‍ ക്രിപ്‌റ്റോ വിപണി നിക്ഷേപകര്‍ക്ക് നിരാശയാണ് നല്‍കിയത്. കോയിനുകളെല്ലാം മൂല്യത്തില്‍ താഴേക്ക് പതിക്കുന്ന കാഴ്ചയാണ് ക്രിപ്‌റ്റോ വിപണിയില്‍ ദൃശ്യമാകുന്നത്. എന്നാല്‍ ടെതര്‍ കോയിനുകള്‍ മാത്രം നിക്ഷേപകര്‍

കഴിഞ്ഞ 24 മണിക്കൂറില്‍ ക്രിപ്‌റ്റോ വിപണി നിക്ഷേപകര്‍ക്ക് നിരാശയാണ് നല്‍കിയത്. കോയിനുകളെല്ലാം മൂല്യത്തില്‍ താഴേക്ക് പതിക്കുന്ന കാഴ്ചയാണ് ക്രിപ്‌റ്റോ വിപണിയില്‍ ദൃശ്യമാകുന്നത്. എന്നാല്‍ ടെതര്‍ കോയിനുകള്‍ മാത്രം നിക്ഷേപകര്‍ക്ക് ആശ്വാസമായി. കഴിഞ്ഞ കുറച്ചുകാലമായി ബിറ്റ്‌കോയിനും എഥിരിയം കോയിനുകള്‍ക്കും ശേഷം മൂന്നാമത്തെ സ്ഥാനത്തേക്കുള്ള വളര്‍ച്ചയിലാണ് ടെതര്‍ കോയിനുകള്‍. കഴിഞ്ഞ 24 മണിക്കൂറില്‍ ക്രിപ്‌റ്റോ വിപണിയിലുണ്ടായ മാറ്റങ്ങള്‍ നമുക്ക് പരിശോധിക്കാം.

ടെതര്‍ കോയിനുകള്‍

ടെതര്‍ കോയിനുകള്‍

കഴിഞ്ഞ 24 മണിക്കൂറില്‍ മൂല്യത്തില്‍ നേട്ടം കൈവരിച്ചത് ടെതര്‍ കോയിനുകള്‍ മാത്രമാണ്. 0.55 ശതമാനത്തിന്റെ വര്‍ധനവാണ് കോയിനുകള്‍ നേടിയത്. 78.80 രൂപയ്ക്കാണ് നിലവില്‍ കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 6.3 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്. ഏറ്റവും വലിയ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 3.21 ശതമാനം താഴേക്ക് പോയി. 36,64,716 രൂപയ്ക്കാണ് നിലവില്‍ കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 66.0 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്.

എഥിരിയം കോയിനുകള്‍

എഥിരിയം കോയിനുകള്‍

എഥിരിയം കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 3.66 ശതമാനം ഇടിവ് നേരിട്ടു. നിലവില്‍ 2,41,560 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 27.0 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. കാര്‍ഡാനോ കോയിനുകല്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 7.79 ശതമാനം താഴേക്ക് പോയി. നിലവില്‍ 200.56 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 6.3 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്.

റിപ്പിള്‍ കോയിനുകള്‍

റിപ്പിള്‍ കോയിനുകള്‍

കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പിള്‍ കോയിനുകള്‍ 4.69 ശതമാനമാണ് താഴേക്ക് പോയിരിക്കുന്നത്. നിലവില്‍ 87.47 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 3.9 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്. കുറച്ചു നാളുകള്‍ക്ക് മുമ്പ് നിക്ഷേപകര്‍ ഏറെ താത്പര്യം കാണിച്ച ഡോജി കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 7.02 ശതമാനമാണ് താഴേക്ക് പോയിരിക്കുന്നത്. നിലവില്‍ 21.51 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്.

പോള്‍ക്കഡോട്ട് കോയിനുകള്‍

പോള്‍ക്കഡോട്ട് കോയിനുകള്‍

പോള്‍ക്കഡോട്ട് കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 6.51 ശതമാനമാണ് താഴേക്ക് പോയിരിക്കുന്നത്. നിലവില്‍ 1928.96 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 1.8 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്. കഴിഞ്ഞ 24 മണിക്കൂറില്‍ യുനിസ്വാപ് കോയിനുകള്‍ 4.99 ശതമാനമാണ് ഇടിഞ്ഞിരിക്കുന്നത്. 2024.31 രൂപയ്ക്കാണ് നിലവില്‍ കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്.

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപം

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപം

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപം അതി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണെന്ന് എപ്പോഴും ഓര്‍ക്കുക. കോയിനുകളുടെ വില ഘടന അനു നിമിഷം മാറിക്കൊണ്ടിരിക്കുമെന്നതിനാല്‍ ക്രിപ്‌റ്റോ കറന്‍സികളിലെ റിസ്‌ക് സാധ്യതകളും ഏറെയാണ്. യുവാക്കളായ പല നിക്ഷേപകരും ഇപ്പോള്‍ ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നുണ്ട്. സമീപ കാലത്ത് കോയിനുകള്‍ നേടുന്ന വളര്‍ച്ച തന്നെയാണ് അതിന് കാരണം.

ക്രിപ്റ്റോ കറന്‍സി നിക്ഷേപങ്ങളില്‍ രണ്ടാം സ്ഥാനം ഇന്ത്യയ്ക്ക്

ക്രിപ്റ്റോ കറന്‍സി നിക്ഷേപങ്ങളില്‍ രണ്ടാം സ്ഥാനം ഇന്ത്യയ്ക്ക്

അതേസമയം ആഗോള തലത്തില്‍ ക്രിപ്റ്റോ കറന്‍സി നിക്ഷേപങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ക്രിപ്റ്റോ കറന്‍സികളില്‍ നിക്ഷേപം നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായിട്ടുളളത്. വിയറ്റ്നാം മാത്രമാണ് നിലവില്‍ ഇന്ത്യയ്ക്കു മുന്നിലുള്ളത്. യു.എസ്, യു.കെ, ചൈന തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യയുടെ മുന്നേറ്റം. ബ്ലോക്‌ചെയിന്‍ ഡേറ്റ പ്ലാറ്റ്‌ഫോമായ ചെയിന്‍ലാസിസിന്റെ 2021 ഗ്ലോബല്‍ ക്രിപ്ര്റ്റോ അഡോപ്ഷന്‍ സൂചികയിലാണ് ഇന്ത്യന്‍ നിക്ഷേപം മുന്നിലെത്തിയത്.

നിക്ഷേപങ്ങളിലുണ്ടായ വര്‍ധന 880 ശതമാനം

നിക്ഷേപങ്ങളിലുണ്ടായ വര്‍ധന 880 ശതമാനം

ക്രിപ്റ്റോ കറന്‍സി നിക്ഷേപങ്ങള്‍ക്ക് രാജ്യത്ത് പൂര്‍ണമായും ഔദ്യോഗിക പിന്തുണ നിലിവില്‍ ഇല്ല. ആര്‍.ബി.ഐ. ഡിജിറ്റല്‍ കറന്‍സി ഒഴികേ മറ്റു ക്രിപ്റ്റോ കറന്‍സികളുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ വിലക്കുന്നതിനായി ക്രിപ്റ്റോ കറന്‍സി ബില്ല് ഉടന്‍ ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. ഇതിനിടയിലാണ് ഇന്ത്യന്‍ നിക്ഷേപകരുടെ എണ്ണം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. നിലവിലെ സാഹചര്യത്തില്‍ ബില്ലില്‍ സര്‍ക്കാര്‍ ഇളവുകള്‍ നല്‍കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. 2019 മൂന്നാം പാദത്തിനു ശേഷം ക്രിപ്റ്റോ കറന്‍സികളിലെ ആഗോള നിക്ഷേപം 2,300 ശതമാനം വര്‍ധിച്ചെന്നാണു കണക്ക്. ഒരു വര്‍ഷത്തിനിടെ നിക്ഷേപങ്ങളിലുണ്ടായ വര്‍ധന 880 ശതമാനമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X