കഴിഞ്ഞ 24 മണിക്കൂറില്‍ ക്രിപ്റ്റോ വിപണിയില്‍ നേട്ടമുണ്ടാക്കിയത് ചുരുക്കം ചില കോയിനുകള്‍ മാത്രം. ഇന്നലെ താഴേക്ക് പോയ ബിറ്റ്കോയിന് മൂല്യം ഇന്ന് ഉയര്‍ന്നിട്ടുണ്ട്. ഒപ്പം പോള്‍ക്കഡോട്ട്, യുനിസ്വാപ് കോയിനുകളും നേട്ടം സ്വന്
കഴിഞ്ഞ 24 മണിക്കൂറില്‍ ക്രിപ്റ്റോ വിപണിയില്‍ നേട്ടമുണ്ടാക്കിയത് ചുരുക്കം ചില കോയിനുകള്‍ മാത്രം. ഇന്നലെ താഴേക്ക് പോയ ബിറ്റ്കോയിന് മൂല്യം ഇന്ന് ഉയര്‍ന്നിട്ടുണ്ട്. ഒപ്പം പോള്‍ക്കഡോട്ട്, യുനിസ്വാപ് കോയിനുകളും നേട്ടം സ്വന്തമാക്കി.ഡോജി കോയിനുകള്‍ ഇന്നും മൂല്യത്തില്‍ താഴേക്ക് പോയിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ ക്രിപ്റ്റോ വിപണിയിലുണ്ടായ മാറ്റങ്ങള്‍ നമുക്ക് പരിശോധിക്കാം.
ബിറ്റ്കോയിന്
കഴിഞ്ഞ 24 മണിക്കൂറില്‍ ബിറ്റ്കോയിന് 0.02 ശതമാനത്തിന്റെ വളര്‍ച്ചയാണ് നേടിയിരിക്കുന്നത്.നിലവില്‍ 37,05,590 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 65.5 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. എഥിരിയം കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 0.19 ശതമാനം താഴേക്ക് പോയി. നിലവില്‍ 2,44,540 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 26.9 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്.
കാര്‍ഡാനോ കോയിനുകള്‍
കാര്‍ഡാനോ കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1.77 ശതമാനം മൂല്യത്തില്‍ ഇടിവ് നേരിട്ടു. 202.57 രൂപയ്ക്കാണ് നിലവില്‍ കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 6.1 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്. ടെതര്‍ കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 0.30 ശതമാനാണ് താഴേക്ക് പോയത്. നിലവില്‍ 78.81 രൂപയ്ക്കാണ് കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 4.9 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്.
റിപ്പിള് കോയിനുകള്‍
കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പിള് കോയിനുകള്‍ 3.43 ശതമാനം ഇടിഞ്ഞു. നിലവില്‍ 85.80 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 3.9 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. ഡോജി കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 2.54 ശതമാനമാണ് താഴേക്ക് പോയിരിക്കുന്നത്. 21.41 രൂപയ്ക്കാണ് നിലവില്‍ കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 2.7 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്.
പോള്‍ക്കഡോട്ട് കോയിനുകള്‍
മിക്ക കോയിനുകളും കഴിഞ്ഞ 24 മണിക്കൂറില്‍ താഴേക്ക് പോയപ്പോള്‍ ബിറ്റ്കോയിനൊപ്പം നേട്ടം സ്വന്തമാക്കിയ മറ്റ് രണ്ട് കോയിനുകളാണ് പോള്‍ക്കഡോട്ട് കോയിനുകളും യുനിസ്വാപ് കോയിനുകളും. കഴിഞ്ഞ 24 മണിക്കൂറില്‍ 0.32 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് പോള്‍ക്കഡോട്ട് കോയിനുകള്‍ നേടിയത്. നിലവില്‍ 1,963.25 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 1.8 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്. അതേസമയം യുനിസ്വാപ് കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 0.18 ശതമാനത്തിന്റെ നേട്ടം സ്വന്തമാക്കി. 2,049.13 രൂപയ്ക്കാണ് നിലവില്‍ കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 1.2 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്.
ക്രിപ്റ്റോ കറന്‍സി നിക്ഷേപം
ക്രിപ്റ്റോ കറന്‍സി നിക്ഷേപം അതി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണെന്ന് എപ്പോഴും ഓര്‍ക്കുക. കോയിനുകളുടെ വില ഘടന അനു നിമിഷം മാറിക്കൊണ്ടിരിക്കുമെന്നതിനാല്‍ ക്രിപ്റ്റോ കറന്‍സികളിലെ റിസ്ക് സാധ്യതകളും ഏറെയാണ്. യുവാക്കളായ പല നിക്ഷേപകരും ഇപ്പോള്‍ ക്രിപ്റ്റോ കറന്‍സി നിക്ഷേപത്തില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നുണ്ട്. സമീപ കാലത്ത് കോയിനുകള്‍ നേടുന്ന വളര്‍ച്ച തന്നെയാണ് അതിന് കാരണം.
ക്രിപ്റ്റോ കറന്‍സി നിക്ഷേപങ്ങളില്‍ രണ്ടാം സ്ഥാനം ഇന്ത്യയ്ക്ക്
അതേസമയം ആഗോള തലത്തില്‍ ക്രിപ്റ്റോ കറന്‍സി നിക്ഷേപങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ക്രിപ്റ്റോ കറന്‍സികളില്‍ നിക്ഷേപം നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായിട്ടുളളത്. വിയറ്റ്നാം മാത്രമാണ് നിലവില്‍ ഇന്ത്യയ്ക്കു മുന്നിലുള്ളത്. യു.എസ്, യു.കെ, ചൈന തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യയുടെ മുന്നേറ്റം. ബ്ലോക്ചെയിന്‍ ഡേറ്റ പ്ലാറ്റ്ഫോമായ ചെയിന്‍ലാസിസിന്റെ 2021 ഗ്ലോബല്‍ ക്രിപ്ര്റ്റോ അഡോപ്ഷന്‍ സൂചികയിലാണ് ഇന്ത്യന്‍ നിക്ഷേപം മുന്നിലെത്തിയത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
