ക്രിപ്റ്റോ വിപണിയിലെ മാറ്റങ്ങള്‍ പ്രവചനാതീതമാണ്. എറ്റവും വേഗത്തില്‍ നേട്ടത്തില്‍ നിന്ന് നഷ്ടത്തിലേക്കും നഷ്ടത്തില്‍ നിന്ന് നേട്ടത്തിലേക്കുമുള്ള മാറ്റങ്ങളാണ് ക്രിപ്റ്റോ വിപണിയുടെ സവിശേഷത. അതിനാല്‍ തന്നെ ഓരേ നിമിഷവും വിപണ
ക്രിപ്റ്റോ വിപണിയിലെ മാറ്റങ്ങള്‍ പ്രവചനാതീതമാണ്. എറ്റവും വേഗത്തില്‍ നേട്ടത്തില്‍ നിന്ന് നഷ്ടത്തിലേക്കും നഷ്ടത്തില്‍ നിന്ന് നേട്ടത്തിലേക്കുമുള്ള മാറ്റങ്ങളാണ് ക്രിപ്റ്റോ വിപണിയുടെ സവിശേഷത. അതിനാല്‍ തന്നെ ഓരേ നിമിഷവും വിപണിയെ അതിസുക്ഷ്മമായി നിരീക്ഷിച്ച് നിക്ഷേപം നടത്തുവാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമാണ് ക്രിപ്റ്റോ വിപണിയില്‍ നിന്നും നേട്ടം സ്വന്തമാക്കുവാന്‍ സാധിക്കുക.
കിപ്റ്റോ വിപണി
അനുനിമിഷം മൂല്യം മാറി മറിയുന്ന ക്രിപ്റ്റോ വിപണിയില്‍ കഴിഞ്ഞ 24 മണിക്കൂര്‍ സമയത്തെ കോയിനുകളുടെ വിലയിലുണ്ടായിരിക്കുന്ന മാറ്റങ്ങള്‍ നമുക്കിവിടെ പരിശോധിക്കാം. കഴിഞ്ഞ 24 മണിക്കൂറില്‍ നിക്ഷേപകര്‍ക്ക് അത്രയേറെ ആശ്വാസകരമായ കാഴ്ചയല്ല ക്രിപ്റ്റോ വിപണിയില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം കോയിനുകളെല്ലാം മൂല്യത്തില്‍ മുകളിലേക്കുയര്‍ന്നപ്പോള്‍ ഈ 24 മണിക്കൂറില്‍ അവ വീണ്ടും താഴേക്ക് പതിച്ചിരിക്കുകയാണ്. മുന്‍ നിര കോയിനുകളില്‍ ചുരുക്കം ചിലവ മാത്രമാണ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
ടെതര്‍ കോയിനുകള്‍
കഴിഞ്ഞ 24 മണിക്കൂറില്‍ മൂല്യത്തില്‍ വര്‍ധനവ് നേടിയിരിക്കുന്ന കോയിനുകളിലൊന്ന് ടെതര്‍ കോയിനുകളാണ്. 1.45 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ടെതര്‍ കോയിനുകള്‍ നേടിയിരിക്കുന്നത്. നിലവില്‍ 78.38 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 4.8 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്. ലിറ്റ്കോയിനുകള് കഴിഞ്ഞ 24 മണിക്കൂറില്‍ 3.25 ശതമാനത്തിന്റെ വര്‍ധനവ് സ്വന്തമാക്കി. 13,863 രൂപയ്ക്കാണ് നിലവില്‍ കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 854.9 ബില്യണാണ് മാര്‍ക്കറ്റ് ക്യാപ്.
കോസ്മോസ് കോയിനുകള്‍
കോസ്മോസ് കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 5.23 ശതമാനമാണ് ഉയര്‍ന്നത്. 1,626.75 രൂപയ്ക്കാണ് നിലവില്‍ കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 326.5 ബില്യണാണ് മാര്‍ക്കറ്റ് ക്യാപ്. ഡാഷ് കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 0.75 ശതമാനം വളര്‍ച്ചയാണ് നേടിയത്. 18,499 രൂപയ്ക്കാണ് നിലവില്‍ കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 182.0 ബില്യണാണ് മാര്‍ക്കറ്റ് ക്യാപ്.
ബിറ്റ്കോയിന്
ഏറ്റവും വലിയ ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്കോയിന് കഴിഞ്ഞ 24 മണിക്കൂറില്‍ 0.10 ശതമാനം താഴേക്ക് പോയി. നിലവില്‍ 37,63,058 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 67.6 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്. എഥിരിയം കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 0.57 ശതമാനം ഇടിവ് രേഖപ്പെടുത്തി. നിലവില്‍ 2,48,344 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 28.0 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്.
കാര്‍ഡാനോ കോയിനുകള്‍
കഴിഞ്ഞ 24 മണിക്കൂറില്‍ കാര്‍ഡാനോ കോയിനുകള്‍ 2.00 ശതമാനമാണ് താഴേക്ക് പോയിരിക്കുന്നത്. 216.47 രൂപയ്ക്കാണ് നിലവില്‍ കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 6.7 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്. റിപ്പിള് കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 2.15 ശതമാനം താഴേക്ക് പോയി. നിലവില്‍ 88.19 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 4.0 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്.
ഡോജി കോയിനുകള്‍
അടുത്തിടെ നിക്ഷേപകര്‍ ഏറെ താത്പര്യത്തോടെ സ്വീകരിച്ച ക്രിപ്റ്റോ കറന്‍സിയാണ് ഡോജി കോയിന്. എന്നാലിപ്പോള്‍ ഡോജി കോയിനുകളുടെ പ്രകടനം താഴുന്നതായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 2.61 ശതമാനമാണ് ഡോജി കോയിനുകള്‍ താഴേക്ക് പോയത്. നിലവില്‍ 21.97 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 2.8 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്. പോള്‍ക്കഡോട്ട് കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 0.15 സതമാനം താഴേക്ക് പോയി. നിലവില്‍ 2,007.63 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 1.9 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്.
യുനിസ്വാപ് കോയിനുകള്‍
യുനിസ്വാപ് കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1.31 ശതമാനം താഴേക്ക് പോയി. നിലവില്‍ 2,063 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 1.2 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്. സ്റ്റെല്ലര്‍ കോയിനുകള്‍ 0.52 ശതമാനമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ താഴേക്ക് പോയത്. 26.92 രൂപയ്ക്കാണ് നിലവില്‍ കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 609.2 ബില്യണാണ് മാര്‍ക്കറ്റ് ക്യാപ്.
ക്രിപ്റ്റോ കറന്‍സി നിക്ഷേപം
ക്രിപ്റ്റോ കറന്‍സി നിക്ഷേപം അതി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണെന്ന് എപ്പോഴും ഓര്‍ക്കുക. കോയിനുകളുടെ വില ഘടന അനു നിമിഷം മാറിക്കൊണ്ടിരിക്കുമെന്നതിനാല്‍ ക്രിപ്റ്റോ കറന്‍സികളിലെ റിസ്ക് സാധ്യതകളും ഏറെയാണ്. യുവാക്കളായ പല നിക്ഷേപകരും ഇപ്പോള്‍ ക്രിപ്റ്റോ കറന്‍സി നിക്ഷേപത്തില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നുണ്ട്. സമീപ കാലത്ത് കോയിനുകള്‍ നേടുന്ന വളര്‍ച്ച തന്നെയാണ് അതിന് കാരണം.
ക്രിപ്റ്റോ കറന്‍സി നിക്ഷേപങ്ങളില്‍ രണ്ടാം സ്ഥാനം ഇന്ത്യയ്ക്ക്
അതേസമയം ആഗോള തലത്തില്‍ ക്രിപ്റ്റോ കറന്‍സി നിക്ഷേപങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ക്രിപ്റ്റോ കറന്‍സികളില്‍ നിക്ഷേപം നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായിട്ടുളളത്. വിയറ്റ്നാം മാത്രമാണ് നിലവില്‍ ഇന്ത്യയ്ക്കു മുന്നിലുള്ളത്. യു.എസ്, യു.കെ, ചൈന തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യയുടെ മുന്നേറ്റം. ബ്ലോക്ചെയിന്‍ ഡേറ്റ പ്ലാറ്റ്ഫോമായ ചെയിന്‍ലാസിസിന്റെ 2021 ഗ്ലോബല്‍ ക്രിപ്ര്റ്റോ അഡോപ്ഷന്‍ സൂചികയിലാണ് ഇന്ത്യന്‍ നിക്ഷേപം മുന്നിലെത്തിയത്.
നിക്ഷേപങ്ങളിലുണ്ടായ വര്‍ധന
880 ശതമാനം ക്രിപ്റ്റോ കറന്‍സി നിക്ഷേപങ്ങള്‍ക്ക് രാജ്യത്ത് പൂര്‍ണമായും ഔദ്യോഗിക പിന്തുണ നിലിവില്‍ ഇല്ല. ആര്.ബി.ഐ. ഡിജിറ്റല്‍ കറന്‍സി ഒഴികേ മറ്റു ക്രിപ്റ്റോ കറന്‍സികളുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ വിലക്കുന്നതിനായി ക്രിപ്റ്റോ കറന്‍സി ബില്ല് ഉടന്‍ ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. ഇതിനിടയിലാണ് ഇന്ത്യന്‍ നിക്ഷേപകരുടെ എണ്ണം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. നിലവിലെ സാഹചര്യത്തില്‍ ബില്ലില്‍ സര്‍ക്കാര്‍ ഇളവുകള്‍ നല്‍കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. 2019 മൂന്നാം പാദത്തിനു ശേഷം ക്രിപ്റ്റോ കറന്‍സികളിലെ ആഗോള നിക്ഷേപം 2,300 ശതമാനം വര്‍ധിച്ചെന്നാണു കണക്ക്. ഒരു വര്‍ഷത്തിനിടെ നിക്ഷേപങ്ങളിലുണ്ടായ വര്‍ധന 880 ശതമാനമാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications