ദില്ലി: ക്രിപ്റ്റോ വിപണി നേട്ടത്തിലാണ് ശനിയാഴ്ച്ച വ്യാപാരം നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ക്രിപ്റ്റോ കറന്‍സികളുടെ മൊത്തം വിപണി മൂല്യം 3.23 ശതമാനം വര്‍ധിച്ച് 1.63 ലക്ഷം കോടി ഡോളറിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 89.99 ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയ്ക്കും വിപണി സാക്ഷിയായി (19.38 ശതമാനം വര്‍ധനവ്). മൊത്തം വില്‍പ്പനയുടെ 76.93 ശതമാനം സ്ഥിരതയാര്‍ന്ന കോയിനുകളുടെ സംഭാവനയാണ്. 69.23 ബില്യണ്‍ ഡോളര്‍ വരുമിത്.

രാവിലെ 41,500 ഡോളര്‍ നിലവാരത്തിലാണ് ബിറ്റ്കോയിന് ചുവടുവെയ്ക്കുന്നത്. നിലവില്‍ ക്രിപ്റ്റോ വിപണിയില്‍ 48.36 ശതമാനം ആധിക്യം ബിറ്റ്കോയിനുണ്ട്. ലോകത്തെ പ്രചാരമേറിയ ക്രിപ്റ്റോ കറന്‍സികളുടെ പട്ടികയില്‍ ബിറ്റ്കോയിന് തന്നെയാണ് ഇന്ന് കാര്യമായ മുന്നേറ്റം നടത്തുന്നത്. 4 ശതമാനം നേട്ടം ബിടിസി കുറിക്കുന്നു. 3 ശതമാനം ഉയര്‍ച്ചയുമായി യുണിസ്വാപ്പും 2 ശതമാനം ഉയര്‍ച്ചയുമായി പോള്‍ക്കഡോട്ടും പട്ടികയില്‍ മുന്നിലുണ്ട്. മറുഭാഗത്ത് എക്സ്ആര്പിയാണ് ഏറ്റവും പിന്നില്‍. 1 ശതമാനം തകര്‍ച്ച എക്സ്ആര്‍പിയില്‍ കാണാം. ഈ അവസരത്തില്‍ ലോകത്തെ പ്രചാരമേറിയ ആദ്യ 10 ക്രിപ്റ്റോ കറന്‍സികളുടെ വില നിലവാരം ചുവടെ കാണാം (ശനി, രാവിലെ 11.15 സമയം).
ബിറ്റ്കോയിന് - 41,515.64 ഡോളര്‍ (4.59 ശതമാനം നേട്ടം)
എഥീറിയം - 2,432.73 ഡോളര്‍ (1.05 ശതമാനം നേട്ടം)
ബൈനാന്‍സ് കോയിന് - 318.98 ഡോളര്‍ (0.23 ശതമാനം ഇടിവ്)
ടെതര്‍ - 1 ഡോളര്‍ (0.03 ശതമാനം നേട്ടം)
കാര്‍ഡാനോ - 1.2925 ഡോളര്‍ (0.35 ശതമാനം ഇടിവ്)
ഡോജ്കോയിന് - 0.0548 ഡോളര്‍ (0.62 ശതമാനം ഇടിവ്)
എക്സ്ആര്‍പി - 0.7396 ഡോളര്‍ (1.43 ശതമാനം ഇടിവ്)
പോള്‍ക്കഡോട്ട് - 15.705 ഡോളര്‍ (2.43 ശതമാനം നേട്ടം)
യുഎസ്ഡി കോയിന് - 0.996 ഡോളര്‍ (0.03 ശതമാനം ഇടിവ്)
യുണിസ്വാപ്പ് - 20.967 ഡോളര്‍ (2.66 ശതമാനം നേട്ടം)
പറഞ്ഞുവരുമ്പോള്‍ ആഗോള തലത്തില്‍ ക്രിപ്റ്റോ ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ജൂണ്‍ അവസാനത്തോടെ 221 മില്യണ്‍ ഉപയോക്താക്കള്‍ ക്രിപ്റ്റോ വിപണിയില്‍ പണമിറക്കിയെന്ന് ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചായ ക്രിപ്റ്റോ ഡോട്ട് കോം പറയുന്നു. ഷിബാ ഇനു, ഡോജ്കോയിന് ഉള്‍പ്പെടെയുള്ള 'ആള്‍ട്ട് കോയിനുകളിലേക്കാണ്' ഇവരില്‍ വലിയൊരു ശതമാനം ആകൃഷ്ടരായതും. ബിറ്റ്കോയിന് ശേഷം വിപണിയില്‍ ശ്രദ്ധനേടിയ ഡിജിറ്റല്‍ കോയിനുകള്‍ 'ആള്‍ട്ട് കോയിനുകള്‍' എന്നാണ് അറിയപ്പെടുന്നത്.
ഈ വര്‍ഷമാദ്യം 45 ശതമാനം വളര്‍ച്ച ക്രിപ്റ്റോ വിപണിയില്‍ ബിറ്റ്കോയിന് രേഖപ്പെടുത്തിയപ്പോള്‍ 3,663 ശതമാനം വളര്‍ച്ചയാണ് ഡോജ്കോയിന് കുറിച്ചത്. ഷിബ ഇനു കോയിനാവട്ടെ 77,37,400 ശതമാനവും മുന്നേറി. ജനുവരി - ഏപ്രില്‍ കാലത്ത് ബിറ്റ്കോയിനാണ് വളര്‍ച്ചയില്‍ മുന്നില്‍ നിന്നത്. പെയ്പാല്‍, മൈക്രോസ്ട്രാറ്റജി, വിസ, മാസ്റ്റര്‍കാര്‍ഡ് തുടങ്ങിയ വന്‍കിട കമ്പനികള്‍ ബിറ്റ്കോയിന് ഇടപാടുകള്‍ക്ക് പിന്തുണ അറിയിച്ചതിനെ തുടര്‍ന്നാണിത്. സമാനമായി മെയ് - ജൂണ്‍ കാലത്ത് എഥീറിയം സ്ഥാപന നിക്ഷേപകരുടെ പിന്തുണയാല്‍ വലിയ വളര്‍ച്ച കണ്ടെത്തി.
ഇതേസമയം, മെയ് മാസം വിപണി തകര്‍ന്നടിഞ്ഞു. ബിറ്റ്കോയിന് മൈനിങ് പാരിസ്ഥിതിക ആഘാതത്തിന് കാരണമാകുമെന്ന് ടെസ്ല മേധാവി ഇലോണ്‍ മസ്ക് തിരിച്ചറിഞ്ഞത് ഇക്കാലത്താണ്. ഇതോടെ ടെസ്ല ബിറ്റ്കോയിന് ഇടപാടുകള്‍ താത്കാലികമായി റദ്ദു ചെയ്തു. ഇതിനൊപ്പം ക്രിപ്റ്റോ ഇടപാടുകള്‍ക്ക് ചൈന സമ്പൂര്‍ണ വിലക്ക് പ്രഖ്യാപിച്ചതോടെ ക്രിപ്റ്റോ കോയിനുകളില്‍ വലിയ തിരുത്തല്‍ സംഭവിച്ചു. നിലവില്‍ 15 മുതല്‍ 20 മില്യണ്‍ ക്രിപ്റ്റോ ഉപയോക്താക്കള്‍ ഇന്ത്യയിലുണ്ട്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications