ദില്ലി: ക്രിപ്റ്റോ വിപണിയില്‍ ഇന്ന് സമ്മിശ്ര വികാരം. കഴിഞ്ഞ 24 മണിക്കൂറിനിടെ ക്രിപ്റ്റോ കറന്‍സികളുടെ മൊത്തം വിപണി മൂല്യം 1.55 ശതമാനം ഇടിഞ്ഞ് 2.10 ലക്ഷം കോടി ഡോളറിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 135.89 ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയ്ക്കും വിപണി സാക്ഷിയായി (17.53 ശതമാനം കുറവ്). മൊത്തം വില്‍പ്പനയുടെ 76.89 ശതമാനം സ്ഥിരതയാര്‍ന്ന കോയിനുകളുടെ സംഭാവനയാണ്. 104.48 ബില്യണ്‍ ഡോളര്‍ വരുമിത്.

വെള്ളിയാഴ്ച്ച 46,000 ഡോളര്‍ നിലവാരത്തിലാണ് ബിറ്റ്കോയിന് ചുവടുവെയ്ക്കുന്നത്. നിലവില്‍ ക്രിപ്റ്റോ വിപണിയില്‍ 41.38 ശതമാനം ആധിക്യം ബിറ്റ്കോയിനുണ്ട്. ലോകത്തെ പ്രചാരമേറിയ ക്രിപ്റ്റോ കറന്‍സികളുടെ പട്ടികയില്‍ പോള്‍ക്കഡോട്ട് മാത്രമാണ് വലിയ നേട്ടം കാഴ്ച്ചവെക്കുന്നത്. 11 ശതമാനം നേട്ടം പോള്ക്കഡോട്ടില് കാണാം. ബിറ്റ്കോയിന് 0.3 ശതമാനം നേട്ടത്തിലും ഈഥര്‍ 2 ശതമാനം തകര്‍ച്ചയിലുമാണ് ഇന്ന് വ്യാപാരം നടത്തുന്നത്. കാര്‍ഡാനോ, യുണിസ്വാപ്പ്, ഡോജ്കോയിന്, എക്സ്ആര്‍പി എന്നിവരാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. 4 ശതമാനം വരെ തകര്‍ച്ച ഇവരില്‍ ദൃശ്യമാണ്. ഈ അവസരത്തില്‍ ലോകത്തെ പ്രചാരമേറിയ ആദ്യ 10 ക്രിപ്റ്റോ കറന്‍സികളുടെ വില നിലവാരം ചുവടെ കാണാം (വെള്ളി, വൈകീട്ട് 3.45 മണി സമയം).
- ബിറ്റ്കോയിന് - 46,218.67 ഡോളര്‍ (0.29 ശതമാനം നേട്ടം)
- എഥീറിയം - 3,401.52 ഡോളര്‍ (2.23 ശതമാനം ഇടിവ്)
- ബൈനാന്‍സ് കോയിന് - 414.7 ഡോളര്‍ (0.05 ശതമാനം ഇടിവ്)
- ടെതര്‍ - 1 ഡോളര്‍ (0.06 ശതമാനം നേട്ടം)
- കാര്‍ഡാനോ - 2.472 ഡോളര്‍ (3.85 ശതമാനം ഇടിവ്)
- ഡോജ്കോയിന് - 0.2490 ഡോളര്‍ (2.31 ശതമാനം ഇടിവ്)
- എക്സ്ആര്‍പി - 1.0925 ഡോളര്‍ (1.27 ശതമാനം ഇടിവ്)
- പോള്‍ക്കഡോട്ട് - 31.65 ഡോളര്‍ (9.78 ശതമാനം നേട്ടം)
- യുഎസ്ഡി കോയിന് - 1.0000 ഡോളര്‍ (0.01 ശതമാനം നേട്ടം)
- യുണിസ്വാപ്പ് - 23.29 ഡോളര്‍ (2.22 ശതമാനം ഇടിവ്)
നിലവില്‍ ഇന്ത്യയില്‍ ക്രിപ്റ്റോ ഇടപാടുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സര്‍ക്കാര്‍. ക്രിപ്റ്റോ കറന്‍സികളോടുള്ള ഇന്ത്യയുടെ സമീപനം പാശ്ചാത്ത്യ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കുമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജയന്ത് സിന്‍ഹ കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി. അമേരിക്ക, ജപ്പാന് എല്‍ സാല്‍വഡോര്‍ പോലുള്ള രാജ്യങ്ങള്‍ സ്വീകരിക്കുന്ന മാതൃകയിലുള്ള നടപടികളായിരിക്കില്ല ഇന്ത്യ ക്രിപ്റ്റോകറന്‍സികളോട് കൈക്കൊള്ളുക. ഇന്ത്യയില്‍ പ്രത്യേക സാഹചര്യമാണ് രൂപംകൊള്ളുന്നത്. അതുകൊണ്ട് രാജ്യമെടുക്കുന്ന നടപടികളും ഇതിന്പ്രകാരമായിരിക്കും, സിന്‍ഹ പറഞ്ഞു.
സുരക്ഷ മാനിച്ച് ക്രിപ്റ്റോകറന്‍സികള്‍ക്ക് നിയമസാധുത നല്കാന് ഇന്ത്യ തയ്യാറായേക്കും. എന്നാല്‍ ആഗോള മാനദണ്ഡങ്ങള്‍ വിലയിരുത്തിയ ശേഷം സ്വന്തം നിലയ്ക്കായിരിക്കും ഇന്ത്യ നിയന്ത്രണങ്ങള്‍ കൊണ്ടുവരിക, ബ്ലോക്ക് ചെയിന്‍ ആന്‍ഡ് ക്രിപ്റ്റോ അസറ്റ് കൗണ്‍സില്‍ ഓഫ് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന് ഓഫ് ഇന്ത്യ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ ജയന്ത് സിന്‍ഹ സൂചിപ്പിച്ചു. നേരത്തെ, ഇന്ത്യയില്‍ ക്രിപ്റ്റോകറന്‍സികള്‍ പൂര്‍ണമായും വിലക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നു. ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തി പുതിയ ഡിജിറ്റല്‍ കറന്‍സി പകരം അവതരിപ്പിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമുണ്ട്. റിസര്‍വ് ബാങ്കിനാണ് പുതിയ ഡിജിറ്റല്‍ കറന്‍സിയുടെ ചുമതല. ഇതിനിടെ ക്രിപ്റ്റോകറന്‍സികള്‍ക്ക് നിയമസാധുത നല്‍കില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ രാജ്യസഭയില്‍ അറിയിച്ചത് വലിയ തോതില്‍ ആശങ്ക പടര്‍ത്തി. എന്നാല്‍ ജയന്ത് സിന്‍ഹയുടെ പുതിയ പ്രസ്താവന ഇന്ത്യയിലെ ക്രിപ്റ്റോ നിക്ഷേപകര്‍ക്ക് ആശ്വാസം പകരുകയാണ്.
വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്ത് ഒന്നരക്കോടി ക്രിപ്റ്റോകറന്‍സി നിക്ഷേപകരുണ്ടെന്നാണ് കണക്ക്. ഈ സംഖ്യ ദിനംപ്രതി വര്ധിക്കുകയാണുതാനും. 2027 ഓടെ ആഗോള ക്രിപ്റ്റോ വിപണി 11.2 ശതമാനം വളര്‍ന്ന് 1,758 മില്യണ്‍ ഡോളറിലേക്ക് എത്തുമെന്ന് (ഏകദേശം 12,900 കോടി രൂപ) ഫോര്‍ച്യൂണ്‍ ബിസിനസ് ഇന്‍സൈറ്റ്സ് അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
