ദില്ലി: ക്രിപ്റ്റോ വിപണിയില്‍ ഒരിക്കല്‍ക്കൂടി നഷ്ടം പിടിമുറുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ക്രിപ്റ്റോ കറന്‍സികളുടെ മൊത്തം വിപണി മൂല്യം 1.12 ശതമാനം ഇടിഞ്ഞ് 2.06 ലക്ഷം കോടി ഡോളറിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 90.17 ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയ്ക്കും വിപണി സാക്ഷിയായി (7.95 ശതമാനം കുറവ്). മൊത്തം വില്‍പ്പനയുടെ 76.18 ശതമാനം സ്ഥിരതയാര്‍ന്ന കോയിനുകളുടെ സംഭാവനയാണ്. 68.69 ബില്യണ്‍ ഡോളര്‍ വരുമിത്.

ശനിയാഴ്ച്ച 47,900 ഡോളര്‍ നിലവാരത്തിലാണ് ബിറ്റ്കോയിന് ചുവടുവെയ്ക്കുന്നത്. നിലവില്‍ ക്രിപ്റ്റോ വിപണിയില്‍ 43.63 ശതമാനം ആധിക്യം ബിറ്റ്കോയിനുണ്ട്. ലോകത്തെ പ്രചാരമേറിയ ക്രിപ്റ്റോ കറന്‍സികളുടെ പട്ടികയില്‍ കാര്‍ഡാനോ മാത്രമാണ് നേട്ടം കൊയ്യുന്നത്. 0.8 ശതമാനം നേട്ടം കാര്‍ഡാനോ കുറിക്കുന്നു. ബിറ്റ്കോയിന്, ഈഥര്‍, പോള്‍ക്കഡോട്ട് തുടങ്ങിയ വമ്പന്മാരെല്ലാം ഇന്ന് പിന്നിലാണ്. 3 ശതമാനം തകര്‍ച്ചയുമായി പോള്ക്കഡോട്ടാണ് തിങ്കളാഴ്ച്ച നഷ്ടം നേരിടുന്നവരില്‍ പ്രധാനി. ബൈനാന്‍സ് കോയിന്, എക്സ്ആര്‍പി, ബിറ്റ്കോയിന് എന്നിവര്‍ പട്ടികയില്‍ യഥാക്രമം പിന്നിലുണ്ട്. ഈ അവസരത്തില്‍ ലോകത്തെ പ്രചാരമേറിയ ആദ്യ 10 ക്രിപ്റ്റോ കറന്‍സികളുടെ വില നിലവാരം ചുവടെ കാണാം (തിങ്കള്‍, ഉച്ചയ്ക്ക് 1 മണി സമയം).
- ബിറ്റ്കോയിന് - 47,972.59 ഡോളര്‍ (1.15 ശതമാനം ഇടിവ്)
- എഥീറിയം - 3,182.19 ഡോളര്‍ (0.76 ശതമാനം ഇടിവ്)
- ബൈനാന്‍സ് കോയിന് - 478.50 ഡോളര്‍ (1.81 ശതമാനം ഇടിവ്)
- ടെതര്‍ - 1 ഡോളര്‍ (0.06 ശതമാനം നേട്ടം)
- കാര്‍ഡാനോ - 2.8270 ഡോളര്‍ (0.43 ശതമാനം നേട്ടം)
- ഡോജ്കോയിന് - 0.28210 ഡോളര്‍ (0.11 ശതമാനം ഇടിവ്)
- എക്സ്ആര്‍പി - 1.1337 ഡോളര്‍ (0.70 ശതമാനം ഇടിവ്)
- പോള്‍ക്കഡോട്ട് - 25.070 ഡോളര്‍ (3.17 ശതമാനം ഇടിവ്)
- യുഎസ്ഡി കോയിന് - 0.9995 ഡോളര്‍ (0.01 ശതമാനം ഇടിവ്)
- യുണിസ്വാപ്പ് - 26.200 ഡോളര്‍ (1.50 ശതമാനം ഇടിവ്)
കഴിഞ്ഞവാരം 50,000 ഡോളറിലേക്ക് ഉയര്‍ന്നതിന് ശേഷമാണ് ബിറ്റ്കോയിന്റെ ഇപ്പോഴത്തെ പിന്‍വാങ്ങല്‍. വലിയ വോളിയം കയ്യടക്കിക്കൊണ്ട് 48,750 ഡോളര്‍ നിലവാരത്തിലേക്ക് വരാനും തുടര്‍ന്ന് പിന്തുണയും കണ്ടെത്താനും കഴിഞ്ഞാല്‍ ബിറ്റ്കോയിന് ഈ വാരാന്ത്യം തന്നെ 50,000 ഡോളര്‍ മാര്‍ക്കിനരികെ എത്തുമെന്നാണ് ഈ രംഗത്തുള്ള വിദഗ്ധരുടെ പ്രവചനം. ജൂണിലെ വന്‍വീഴ്ചയ്ക്ക് ശേഷമാണ് ബിറ്റ്കോയിന്റെ രണ്ടാം വരവ്. ജൂണില്‍ 28,800 ഡോളര്‍ നിലവാരത്തിലേക്ക് ബിറ്റ്കോയിന് അധഃപതിച്ചിരുന്നു. അന്നത്തെ വീഴ്ചയ്ക്ക് ശേഷം 75 ശതമാനത്തോളം ഉയരാന്‍ ബിറ്റ്കോയിന് സാധിച്ചിട്ടുണ്ട്.
യുഎസ് ഡോളര്‍ സ്പോട് മാര്‍ക്കറ്റില്‍ സംഭവിച്ച വന്വിറ്റഴിക്കലാണ് കഴിഞ്ഞവാരം ബിറ്റ്കോയിന് തുണയായത്. എന്നാല്‍ ക്രിപ്റ്റോ വിപണിയില്‍ നിക്ഷേപകര്‍ ഒന്നടങ്കം പുലര്‍ത്തിയ ജാഗ്രത 50,000 ഡോളര്‍ മാര്‍ക്കിന് മുകളിലേക്ക് ഉയരുന്നതിന് ബിറ്റ്കോയിന് വിലങ്ങുതടിയായി. കഴിഞ്ഞയാഴ്ച്ച നടന്ന ജാക്സണ് ഹോള്‍ പരിപാടിയിലെ തീരുമാനങ്ങളും ക്രിപ്റ്റോ വിപണിയില്‍ വലിയ സ്വാധീനം ചെലുത്താതിരുന്നത് ബിറ്റ്കോയിന്റെ വേഗം കുറച്ചു.
മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് ക്രിപ്റ്റോകറന്‍സികളെ കുറിച്ച് നടത്തിയ പരാമര്‍ശവും സാമ്പത്തിക ലോകത്ത് ചര്‍ച്ചയാകുന്നുണ്ട്. നിയമസാധുതയോടെ കൃത്യമായ നിയന്ത്രണം കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ ക്രിപ്റ്റോകറന്‍സികള്‍ക്ക് വലിയ ഭാവിയുണ്ടെന്നാണ് രഘുറാം രാജന്റെ പക്ഷം. ഇലോണ്‍ മസ്ക്, ജെഫ് ബെസോസ് എന്നിവര്‍ക്ക് ശേഷം രഘുറാം രാജനും ക്രിപ്റ്റോകറന്‍സികള്‍ക്ക് അനുകൂലമായ നിലപാട് അറിയിച്ച സാഹചര്യം നിക്ഷേപകരില്‍ വലിയ പ്രതീക്ഷ ഉണര്‍ത്തുന്നുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications