ദില്ലി: ക്രിപ്റ്റോ വിപണി നേട്ടത്തിലാണ് ശനിയാഴ്ച്ച വ്യാപാരം നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ക്രിപ്റ്റോ കറന്‍സികളുടെ മൊത്തം വിപണി മൂല്യം 4.94 ശതമാനം വര്‍ധിച്ച് 1.75 ലക്ഷം കോടി ഡോളറിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 99.78 ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയ്ക്കും വിപണി സാക്ഷിയായി (0.12 ശതമാനം വര്‍ധനവ്). മൊത്തം വില്‍പ്പനയുടെ 76.13 ശതമാനം സ്ഥിരതയാര്‍ന്ന കോയിനുകളുടെ സംഭാവനയാണ്. 78.95 ബില്യണ്‍ ഡോളര്‍ വരുമിത്.

ശനിയാഴ്ച്ച 43,000 ഡോളര്‍ നിലവാരത്തിലാണ് ബിറ്റ്കോയിന് ചുവടുവെയ്ക്കുന്നത്. നിലവില്‍ ക്രിപ്റ്റോ വിപണിയില്‍ 46.30 ശതമാനം ആധിക്യം ബിറ്റ്കോയിനുണ്ട്. ലോകത്തെ പ്രചാരമേറിയ ക്രിപ്റ്റോ കറന്‍സികളുടെ പട്ടികയില്‍ പോള്ക്കഡോട്ടാണ് ഇന്ന് കാര്യമായ മുന്നേറ്റം നടത്തുന്നത്. 11 ശതമാനം നേട്ടം പോള്‍ക്കഡോട്ട് കോയിനുകള്‍ കുറിക്കുന്നു. 7 ശതമാനം ഉയര്‍ച്ചയുമായി ബിറ്റ്കോയിനും ഈഥറും യുണിസ്വാപ്പും ഡോജ്കോയിനും തൊട്ടുപിന്നിലുണ്ട്.
മറുഭാഗത്ത് എക്സ്ആര്പിയാണ് ഏറ്റവും പിന്നില്‍. വിപണി ഒന്നടങ്കം മുന്നേറുമ്പോഴും 3 ശതമാനം നേട്ടം മാത്രമാണ് എക്സ്ആര്‍പിയില്‍ കാണുന്നത്. ഈ അവസരത്തില്‍ ലോകത്തെ പ്രചാരമേറിയ ആദ്യ 10 ക്രിപ്റ്റോ കറന്‍സികളുടെ വില നിലവാരം ചുവടെ കാണാം (ശനി, ഉച്ചയ്ക്ക് 1:20 സമയം).
ബിറ്റ്കോയിന് - 43,387.09 ഡോളര്‍ (6.29 ശതമാനം നേട്ടം)
എഥീറിയം - 2,963.00 ഡോളര്‍ (7.07 ശതമാനം നേട്ടം)
ബൈനാന്‍സ് കോയിന് - 348.71 ഡോളര്‍ (3.95 ശതമാനം നേട്ടം)
ടെതര്‍ - 1 ഡോളര്‍ (0.03 ശതമാനം നേട്ടം)
കാര്‍ഡാനോ - 1.4350 ഡോളര്‍ (3.87 ശതമാനം നേട്ടം)
ഡോജ്കോയിന് - 0.21317 ഡോളര്‍ (6.27 ശതമാനം നേട്ടം)
എക്സ്ആര്‍പി - 0.7613 ഡോളര്‍ (3.57 ശതമാനം നേട്ടം)
പോള്‍ക്കഡോട്ട് - 20.889 ഡോളര്‍ (10.69 ശതമാനം നേട്ടം)
യുഎസ്ഡി കോയിന് - 0.9995 ഡോളര്‍ (0.04 ശതമാനം ഇടിവ്)
യുണിസ്വാപ്പ് - 26.835 ഡോളര്‍ (8.06 ശതമാനം നേട്ടം)
ഇന്നലെ പ്രധാനപ്പെട്ട സോഫ്റ്റ്വെയര് അപ്ഗ്രേഡിന് പിന്നാലെയാണ് എഥീറിയം കോയിനുകളുടെ വില ഉയരാന്‍ തുടങ്ങിയത്. പുതിയ അപ്ഗ്രേഡ് ഈഥര്‍ ടോക്കണുകളുടെ വിതരണം കുറയ്ക്കും; ട്രാന്സാക്ഷന് നിരക്കിലും കൂടുതല്‍ സ്ഥിരതയും കൊണ്ടുവരും. എഥീറിയം ഇംപ്രൂവ്മെന്റ് പ്രൊപ്പോസല്‍ (EIP) 1559 എന്നാണ് പുതിയ സോഫ്റ്റ്വെയര് അപ്ഗ്രേഡ് അറിയപ്പെടുന്നത്.
പുതിയ മാറ്റത്തോടെ എഥീറിയം നെറ്റ്വര്ക്കിലെ ഇടപാടുകള്‍ കൂടുതല്‍ സുതാര്യമാവും. ടോക്കണുകളുടെ വിതരണം നിയന്ത്രിക്കുന്ന സാഹചര്യത്തില്‍ ഈഥര്‍ കോയിനുകള്‍ താരതമ്യേന അസുലഭമാവും. ഇതുവഴി എഥീറിയത്തിന്റെ മൂല്യവും വര്‍ധിക്കും. ഇതേസമയം, ക്രിപ്റ്റോ വിപണിയില്‍ ഈഥറിനൊപ്പം എക്സ്ആര്‍പി, കാര്‍ഡാനോ, സ്റ്റെല്ലാര്‍, ഡോജ്കോയിന്, യുണിസ്വാപ്പ് തുടങ്ങിയ ആള്‍ട്ട് കോയിനുകളും ഭേദപ്പെട്ട മുന്നേറ്റം കാഴ്ച്ചവെക്കുന്നുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications