ദില്ലി: ചൊവാഴ്ച്ച നേരിയ നേട്ടത്തില്‍ ക്രിപ്റ്റോ വിപണി വ്യാപാരം നടത്തുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്തെ പ്രചാരമേറിയ പത്ത് ഡിജിറ്റല്‍ കറന്‍സികളില്‍ ഒന്‍പതും നേട്ടത്തില്‍ മുന്നേറുന്നു. രാവിലെ പോള്ക്കഡോട്ടാണ് ഏറ്റവും മുന്നില്‍. 8 ശതമാനം ഉയര്‍ന്ന് 16 ഡോളര്‍ നിലവാരത്തിലാണ് പോള്ക്കഡോട്ടിന്റെ ഇന്നത്തെ പ്രയാണം. മറുഭാഗത്ത് ഡോജ്കോയിന് മാത്രം ചുവപ്പില്‍ ദിനം ആരംഭിച്ചു. 0.2 ശതമാനം തകര്‍ച്ച ഡോജ്കോയിനില്‍ കാണാം.
എന്തായാലും പ്രമുഖ കറന്‍സികളുടെ മുന്നേറ്റം അടിസ്ഥാനപ്പെടുത്തി കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോള ക്രിപ്റ്റോ വിപണിയുടെ മൊത്തം മൂല്യം (മാര്‍ക്കറ്റ് ക്യാപ്) 2.07 ശതമാനം വര്‍ധിച്ച് 1.40 ലക്ഷം കോടി ഡോളറിലെത്തി.
81.79 ബില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വിപണി സാക്ഷിയായത്. മുന്‍ ദിവസത്തെ അപേക്ഷിച്ച് 11.34 ശതമാനം വര്‍ധനവ്. ഇതില്‍ 64.36 ബില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍ സ്ഥിരതയാര്‍ന്ന കറന്‍സികളില്‍ നടന്നു.
ക്രിപ്റ്റോ ലോകത്ത് ബിറ്റ്കോയിന് തന്നെയാണ് ഇപ്പോഴും ആധിപത്യം. വിപണിയില്‍ 46.11 ശതമാനം പങ്കാളിത്തം ബിറ്റ്കോയിനുണ്ട്. ഈ അവസരത്തില്‍ ലോകത്തെ പ്രചാരമേറിയ 10 ഡിജിറ്റല്‍ കറന്‍സികളുടെ വില ചുവടെ കാണാം (ചൊവ്വ, രാവിലെ 9.05 സമയം).
- ബിറ്റ്കോയിന് - 34,551.08 ഡോളര്‍ (5.51 ശതമാനം നേട്ടം)
- എഥീറിയം - 2,107.7 ഡോളര്‍ (7.23 ശതമാനം നേട്ടം)
- ബൈനാന്‍സ് കോയിന് - 294.72 ഡോളര്‍ (3.52 ശതമാനം നേട്ടം)
- ടെതര്‍ - 1 ഡോളര്‍ (0.03 ശതമാനം നേട്ടം)
- കാര്‍ഡാനോ - 1.3312 ഡോളര്‍ (1.28 ശതമാനം നേട്ടം)
- ഡോജ്കോയിന് - 0.25466 ഡോളര്‍ (0.16 ശതമാനം ഇടിവ്)
- എക്സ്ആര്‍പി - 0.6490 ഡോളര്‍ (1.80 ശതമാനം നേട്ടം)
- പോള്‍ക്കഡോട്ട് - 16.090 ഡോളര്‍ (8.98 ശതമാനം നേട്ടം)
- യുഎസ്ഡി കോയിന് - 1.0002 ഡോളര്‍ (0.04 ശതമാനം നേട്ടം)
- യുണിസ്വാപ്പ് - 18.000 ഡോളര്‍ (6.37 ശതമാനം നേട്ടം)
അമേരിക്കന്‍ ഓഹരി വിപണിയായ നാസ്ദാഖില്‍ പ്രമുഖ ക്രിപ്റ്റോ എക്സ്ചേഞ്ചായ കോയിന്‍ബേസ് തിങ്കളാഴ്ച്ച നില മെച്ചപ്പെടുത്തിയിട്ടുണ്ട്. 9.86 ശതമാനം നേട്ടം കണ്ടെത്തിയാണ് കോയിന്‍ബേസ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. 246.69 ഡോളറില്‍ കോയിന്‍ബേസിന്റെ ഓഹരി വില തുടരുന്നു.
നേരത്തെ, ക്രിപ്റ്റോ കറന്‍സികളിലെ തകര്‍ച്ച മുന്‍നിര്‍ത്തി പ്രമുഖ ക്രിപ്റ്റോ എക്സ്ചേഞ്ചായ കോയിന്‍ബേസ് നാസ്ദാഖില്‍ നിലംപതിച്ചിരുന്നു. ജൂണ്‍ 21 -ന് 220 ഡോളര്‍ താഴ്ച്ചയിലാണ് കമ്പനി വ്യാപാരം നടത്തിയത്. ഏപ്രിലില്‍ ഓഹരി വില 430 ഡോളര്‍ തൊട്ട ശേഷമാണ് കോയിന്‍ബേസിന്റെ ഇപ്പോഴത്തെ ഇടര്‍ച്ച.
2021 ഏപ്രില്‍ 14 -നാണ് നാസ്ദാഖില്‍ കോയിന്‍ബേസ് പേരുചേര്‍ക്കുന്നത്. പൊതുവിപണിയില്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യത്തെ പ്രമുഖ ക്രിപ്റ്റോ കമ്പനി കൂടിയാണ് കോയിന്‍ബേസ്. അരങ്ങേറ്റം കുറിച്ചതിന് ശേഷം കമ്പനിയുടെ ഓഹരി വില 208 ഡോളര്‍ വരെയും ഇടിഞ്ഞിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
