ദില്ലി: ക്രിപ്റ്റോ വിപണി നേട്ടത്തിലാണ് ശനിയാഴ്ച്ച വ്യാപാരം നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ക്രിപ്റ്റോ കറന്‍സികളുടെ മൊത്തം വിപണി മൂല്യം 0.39 ശതമാനം വര്‍ധിച്ച് 1.39 ലക്ഷം കോടി ഡോളറിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 64.86 ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയ്ക്കും വിപണി സാക്ഷിയായി (22.36 ശതമാനം ഇടിവ്). മൊത്തം വില്‍പ്പനയുടെ 78.88 ശതമാനം സ്ഥിരതയാര്‍ന്ന കോയിനുകളുടെ സംഭാവനയാണ്. 51.16 ബില്യണ്‍ ഡോളര്‍ വരുമിത്.

രാവിലെ 33,000 ഡോളര്‍ നിലവാരത്തിലാണ് ബിറ്റ്കോയിന് ചുവടുവെയ്ക്കുന്നത്. നിലവില്‍ ക്രിപ്റ്റോ വിപണിയില്‍ 45.32 ശതമാനം ആധിക്യം ബിറ്റ്കോയിനുണ്ട്. ലോകത്തെ പ്രചാരമേറിയ ക്രിപ്റ്റോ കറന്‍സികളുടെ പട്ടികയില്‍ കാര്ഡാനോയാണ് ഇന്ന് കാര്യമായ മുന്നേറ്റം നടത്തുന്നത്. 3.08 ശതമാനം നേട്ടം കാര്‍ഡാനോ കുറിക്കുന്നു. 1.92 ശതമാനം ഉയര്‍ച്ചയുമായി ഈഥറും പട്ടികയില്‍ മുന്നിലുണ്ട്.
മറുഭാഗത്ത് ഡോജ്കോയിനാണ് ഏറ്റവും പിന്നില്‍. 0.18 ശതമാനം തകര്‍ച്ച ഡോജ്കോയിനില്‍ കാണാം. കഴിഞ്ഞ ദിവസം ക്രിപ്റ്റോ കറന്‍സികളുമായി ബന്ധപ്പെട്ട് ടെസ്ലാ മേധാവി ഇലോണ്‍ മസ്ക് നടത്തിയ ട്വീറ്റുകള്‍ വിപണിയെ ചെറിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്.
ലോകത്തെ പ്രചാരമേറിയ ആദ്യ 10 ക്രിപ്റ്റോ കറന്‍സികളുടെ വില നിലവാരം ചുവടെ കാണാം (ശനി, രാവിലെ 9.50 സമയം).
- ബിറ്റ്കോയിന് - 33,574.84 ഡോളര്‍ (1.39 ശതമാനം നേട്ടം)
- എഥീറിയം - 2,132.46 ഡോളര്‍ (3.83 ശതമാനം നേട്ടം)
- ബൈനാന്‍സ് കോയിന് - 284.71 ഡോളര്‍ (1.42 ശതമാനം നേട്ടം)
- ടെതര്‍ - 1 ഡോളര്‍ (0.03 ശതമാനം നേട്ടം)
- കാര്‍ഡാനോ - 1.3620 ഡോളര്‍ (4.04 ശതമാനം നേട്ടം)
- ഡോജ്കോയിന് - 0.24255 ഡോളര്‍ (0.11 ശതമാനം ഇടിവ്)
- എക്സ്ആര്‍പി - 0.6475 ഡോളര്‍ (0.39 ശതമാനം നേട്ടം)
- പോള്‍ക്കഡോട്ട് - 15.052 ഡോളര്‍ (0.93 ശതമാനം നേട്ടം)
- യുഎസ്ഡി കോയിന് - 1.0001 ഡോളര്‍ (0.02 ശതമാനം നേട്ടം)
- യുണിസ്വാപ്പ് - 17.943 ഡോളര്‍ (2.99 ശതമാനം നേട്ടം)
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
