ദില്ലി: ക്രിപ്റ്റോ വിപണി നേട്ടത്തില്‍ തിരിച്ചെത്തിയിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ക്രിപ്റ്റോ കറന്‍സികളുടെ മൊത്തം വിപണി മൂല്യം 4.96 ശതമാനം ഉയര്‍ന്ന് 2.23 ലക്ഷം കോടി ഡോളറിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 127.89 ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയ്ക്കും വിപണി സാക്ഷിയായി (1.18 ശതമാനം കുറവ്). മൊത്തം വില്‍പ്പനയുടെ 75.55 ശതമാനം സ്ഥിരതയാര്‍ന്ന കോയിനുകളുടെ സംഭാവനയാണ്. 96.62 ബില്യണ്‍ ഡോളര്‍ വരുമിത്.

വ്യാഴാഴ്ച്ച 49,700 ഡോളര്‍ നിലവാരത്തിലാണ് ബിറ്റ്കോയിന് ചുവടുവെയ്ക്കുന്നത്. നിലവില്‍ ക്രിപ്റ്റോ വിപണിയില്‍ 42.11 ശതമാനം ആധിക്യം ബിറ്റ്കോയിനുണ്ട്. ലോകത്തെ പ്രചാരമേറിയ ക്രിപ്റ്റോ കറന്‍സികളുടെ പട്ടികയില്‍ കാര്‍ഡാനോയും ഡോജ്കോയിനുമാണ് ഇന്ന് ഏറ്റവും മുന്നില്‍ കുതിക്കുന്നത്. 8 ശതമാനം വീതം നേട്ടം ഇരു കോയിനുകളിലും കാണാം. ബിറ്റ്കോയിന്, ഈഥര്‍, പോള്‍ക്കഡോട്ട് തുടങ്ങിയ വമ്പന്മാരെല്ലാം 5 ശതമാനം വീതം നേട്ടവുമായി പട്ടികയില്‍ മുന്നിലുണ്ട്. 1 ശതമാനം നേട്ടവുമായി യുണിസ്വാപ്പാണ് വ്യാഴാഴ്ച്ച ഏറ്റവും പിന്നില്‍. ഈ അവസരത്തില്‍ ലോകത്തെ പ്രചാരമേറിയ ആദ്യ 10 ക്രിപ്റ്റോ കറന്‍സികളുടെ വില നിലവാരം ചുവടെ കാണാം (വ്യാഴം, വൈകീട്ട് 3 മണി സമയം).
- ബിറ്റ്കോയിന് - 49,799.50 ഡോളര്‍ (4.58 ശതമാനം നേട്ടം)
- എഥീറിയം - 3,732.64 ഡോളര്‍ (5.02 ശതമാനം നേട്ടം)
- ബൈനാന്‍സ് കോയിന് - 490.6 ഡോളര്‍ (3.50 ശതമാനം നേട്ടം)
- ടെതര്‍ - 1 ഡോളര്‍ (0.06 ശതമാനം നേട്ടം)
- കാര്‍ഡാനോ - 3.024 ഡോളര്‍ (8.15 ശതമാനം നേട്ടം)
- ഡോജ്കോയിന് - 0.2999 ഡോളര്‍ (6.95 ശതമാനം നേട്ടം)
- എക്സ്ആര്‍പി - 1.2576 ഡോളര്‍ (5.23 ശതമാനം നേട്ടം)
- പോള്‍ക്കഡോട്ട് - 32.18 ഡോളര്‍ (5.72 ശതമാനം നേട്ടം)
- യുഎസ്ഡി കോയിന് - 0.9995 ഡോളര്‍ (0.02 ശതമാനം ഇടിവ്)
- യുണിസ്വാപ്പ് - 30.42 ഡോളര്‍ (1.54 ശതമാനം നേട്ടം)
മാസങ്ങളുടെ അനിശ്ചിതത്വത്തിന് ശേഷം ഇന്ത്യന്‍ ബാങ്കുകള്‍ ക്രിപ്റ്റോകറന്‍സി ഇടപാടുകളോടുള്ള സമീപനം മയപ്പെടുത്തുന്നതു കാണാം. ഇന്ത്യയിലെ ഏറ്റവും പ്രചാരമേറിയ ക്രിപ്റ്റോ എക്സ്ചേഞ്ചായ വസീര്‍എക്സില്‍ പ്രമുഖ ബാങ്കുകളെല്ലാം ഇന്റര്‍നെറ്റ് ബാങ്കിങ് പെയ്മന്റെ് ഓപ്ഷന് പുനഃസ്ഥാപിച്ചിട്ടുണ്ട്. ക്രിപ്റ്റോ ഇടപാടുകളുടെ നിയന്ത്രണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചന തുടരുന്നതിനിടെയാണ് ബാങ്കുകളുടെ പുതിയ നീക്കം. ഇന്ത്യയിലെ ടിയര്‍ വണ്‍, ടിയര്‍ ടൂ നഗരങ്ങളില്‍ ക്രിപ്റ്റോകറന്‍സികള്‍ക്കുള്ള പ്രചാരം മുന്‍നിര്‍ത്തി ക്രിപ്റ്റോകറന്‍സിയോടുള്ള സമീപനത്തില്‍ കേന്ദ്ര സര്‍ക്കാരും മയം വരുത്തുമെന്ന് സൂചനയുണ്ട്.
നിലവില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, ഐഡിബിഐ ബാങ്ക്, ഡ്യൂഷ് ബാങ്ക്, ഫെഡറല്‍ ബാങ്ക് തുടങ്ങിയവര്‍ വസീര്‍എക്സില്‍ നെറ്റ് ബാങ്കിങ് സൗകര്യം ലഭ്യമാക്കുന്നുണ്ട്. നേരത്തെ, റിസര്‍വ് ബാങ്ക് നല്കിയ മുന്നറിയിപ്പിനെ തുടര്‍ന്ന് ഒട്ടുമിക്ക ബാങ്കുകളും ക്രിപ്റ്റോ എക്സ്ചേഞ്ചുകളില്‍ നിന്നും ഇന്റര്‍നെറ്റ് ബാങ്കിങ് ഓപ്ഷന് പിന്‍വലിച്ചിരുന്നു. ഉപയോക്താക്കളില്‍ നിന്നും വന്‍തോതിലുള്ള വിമര്‍ശനമാണ് ബാങ്കുകള്‍ പിന്നാലെ നേരിട്ടത്.
ഇതിനിടെ എച്ച്ഡിഎഫ്സി ബാങ്ക് ഉള്‍പ്പെടെയുള്ളവര്‍ ക്രിപ്റ്റോ ഇടപാടുകള്‍ നടത്തുന്ന ഉപയോക്താക്കള്‍ക്ക് പ്രത്യേക മുന്നറിയിപ്പ് നോട്ടീസും നല്കുകയുണ്ടായി. 2018 -ലെ റിസര്‍വ് ബാങ്ക് ഉത്തരവ് ഉയര്‍ത്തിക്കാട്ടിയായിരുന്നു ഈ നടപടി. എന്നാല്‍ 2020 മെയ് മാസം റിസര്‍വ് ബാങ്കിന്റെ ഈ ഉത്തരവിനെ സുപ്രീം കോടതി റദ്ദു ചെയ്തിരുന്നു. ക്രിപ്റ്റോ വിപണി ഒന്നടങ്കം ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ബാങ്കുകള്‍ മുന്നറിയിപ്പ് പിന്‍വലിച്ചു. ഈ വര്‍ഷം മെയ് 31 -ന് സംഭവത്തില്‍ റിസര്‍വ് ബാങ്കും വ്യക്തത നല്കുകയുണ്ടായി.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ബംഗളൂരു മഴ: നഗരത്തെ കാത്തിരിക്കുന്നത് വലിയ ഗതാഗതക്കുരുക്കോ?

സ്വർണ നിക്ഷേപം: ലാഭം കൊയ്യാൻ ഈ വഴികൾ പരീക്ഷിക്കൂ

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

നിഫ്റ്റി 24,000 കടന്നോ? വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല



Click it and Unblock the Notifications