കഴിഞ്ഞ 24 മണിക്കൂറില്‍ പൂര്‍ണമായ നിരാശയാണ് ക്രിപ്റ്റോ കറന്‍സി വിപണി നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്നത്. ഒട്ടുമിക്ക കോയിനുകളും നേട്ടം കൈവരിക്കാനാകാതെ താഴേക്ക് പതിക്കുന്ന കാഴ്ചയാണുള്ളത്. ചുരുക്കം ചില കോയിനുകള്‍ക്ക് മാത്ര
കഴിഞ്ഞ 24 മണിക്കൂറില്‍ പൂര്‍ണമായ നിരാശയാണ് ക്രിപ്റ്റോ കറന്‍സി വിപണി നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്നത്. ഒട്ടുമിക്ക കോയിനുകളും നേട്ടം കൈവരിക്കാനാകാതെ താഴേക്ക് പതിക്കുന്ന കാഴ്ചയാണുള്ളത്. ചുരുക്കം ചില കോയിനുകള്‍ക്ക് മാത്രമാണ് വളര്‍ച്ച നേടുവാന്‍ സാധിച്ചത്. കഴിഞ്ഞ ദിവസം നേരിയ നേട്ടം രേഖപ്പെടുത്തിയ കോയിനുകളില്‍ പലതും ഇന്ന് താഴേക്ക് പോയി. ക്രിപ്റ്റോ കറന്‍സികളില്‍ നിക്ഷേപം നടത്തി ഉയര്‍ന്ന ആദായം സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്കായി ഇന്നത്തെ ക്രിപ്റ്റോ വിപണി നിരക്കുകള്‍ നമുക്കിവിടെ പരിശോധിക്കാം.
നേട്ടം കൈവരിച്ചിരിക്കുന്നത് വളരെ ചുരുക്കം ചില കോയിനുകള്‍ മാത്രം
ഇന്ന് വിപണിയില്‍ നേട്ടം കൈവരിച്ചിരിക്കുന്നത് വളരെ ചുരുക്കം ചില കോയിനുകള്‍ മാത്രമാണ്. അതില്‍ മുന്നിലുള്ളത് കാര്‍ഡാനോ കോയിനുകളാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 5.15 ശതമാനത്തിന്റെ നേട്ടമാണ് കാര്‍ഡാനോ കോയിനുകള്‍ സ്വന്തമാക്കിയിരിക്കുന്നത്. 143.88 രൂപയ്ക്കാണ് നിലവില്‍ കാര്‍ഡാനോ കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 4.2T രൂപയാണ് മാര്‍ക്കറ്റ് ക്യാപ്.
ടെതര്‍ കോയിന്
കാര്‍ഡാനോ കോയിനുകള്‍ക്ക് പുറമേ കഴിഞ്ഞ 24 മണിക്കൂറില്‍ നേട്ടം സ്വന്തമാക്കിയിരിക്കുന്ന മറ്റൊരു കോയിന് ടെതര്‍ കോയിനാണ്. 0.70 ശതമാനത്തിന്റെ വളര്‍ച്ചയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ടെതര്‍ കോയിന് ഉണ്ടായിരിക്കുന്നത്. കോയിന് നിലവില്‍ വിനിമയം ചെയ്യപ്പെടുന്നത് 76.88 രൂപയ്ക്കാണ്. 4.7Tയാണ് മാര്‍ക്കറ്റ് ക്യാപ്. ക്രിപ്റ്റോ വിപണിയില്‍ ഇന്ന് നേട്ടത്തിലുള്ള മറ്റൊരു കോയിന് സ്റ്റെല്ലര്‍ കോയിനാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 0.22 ശതമാനത്തിന്റെ വളര്‍ച്ചയാണ് സ്റ്റെല്ലര്‍ കോയിന് സ്വന്തമാക്കിയിരിക്കുന്നത്. 25.96 രൂപയാണ് നിലവിലെ വിനിമയ നിരക്ക്. 100.1B രൂപയാണ് മാര്‍ക്കറ്റ് ക്യാപ്.
റിപ്പിള് കോയിനുകള്‍
കഴിഞ്ഞ ദിവസം ഏറ്റവും നേട്ടം കൊയ്ത റിപ്പിള് കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 12.24 ശതമാനം താഴേക്ക് പോയിരിക്കുകയാണ്. നിലവില്‍ 75.23 രൂപയ്ക്കാണ് റിപ്പിള് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 3.4T രൂപയാണ് ആകെ മാര്‍ക്കറ്റ് ക്യാപ്. ഏറ്റവും പഴക്കമേറിയതും നിക്ഷേപകര്‍ക്കെല്ലാം സുപരിചിതവുമായ ക്രിപ്റ്റോ കറന്‍സിയായ ബിറ്റ് കോയിന് കഴിഞ്ഞ 24 മണിക്കൂറില്‍ 0.46 ശതമാനം ഇടിവ് രേഖപ്പെടുത്തി. നിലവില്‍ 34,36,303 രൂപയ്ക്കാണ് ബിറ്റ് കോയിന് വിനിമയം നടത്തപ്പെടുന്നത്. 62.1T രൂപയാണ് ആകെ മാര്‍ക്കറ്റ് ക്യാപ്. എഥിരിയം കോയിന് കഴിഞ്ഞ 24 മണിക്കൂറില്‍ 1.80 ശതമാനം താഴേക്ക് പതിച്ചു. നിലവില്‍ 2,36,856 രൂപയ്ക്കാണ് എഥിരിയം വിനിമയം ചെയ്യപ്പെടുന്നത്. 27.0T രൂപയാണ് ആകെ മാര്‍ക്കറ്റ് ക്യാപ്.
ഡോജ് കോയിന്
അടുത്തിടെ നിക്ഷേപകര്‍ക്ക് ഏറ്റവും പ്രിയങ്കരമായി മാറിയ ക്രിപ്റ്റോ കറന്‍സിയായ ഡോജ് കോയിന് കഴിഞ്ഞ 24 മണിക്കൂറില്‍ 2.57 ശതമാനം ഇടിഞ്ഞു. നിലവില്‍ ഡോജ് കോയിന് വിനിമയം നടത്തപ്പെടുന്നത് 20.62 രൂപയ്ക്കാണ്. 2.6Tയാണ് ആകെ മാര്‍ക്കറ്റ് ക്യാപ്. പോള്‍ക്കഡോട്ട് കോയിന് കഴിഞ്ഞ 24 മണിക്കൂറില്‍ 0.32 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. നിലവില്‍ 1,625.92 രൂപയ്ക്കാണ് കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 1.5T രൂപയാണ് ആകെ മാര്‍ക്കറ്റ് ക്യാപ്.
യുനിസ്വാപ് കോയിന്
യുനിസ്വാപ് കോയിന് ഒരു ദിവസം പിന്നിടുമ്പോള്‍ 1.28 ശതമാനം ഇടിവ് നേരിട്ടിരിക്കുകയാണ്. നിലവില്‍ 2,177.25 രൂപയ്ക്കാണ് യുനിസ്വാപ് കോയിന് വിനിമയം നടത്തപ്പെടുന്നത്. 1.2T രൂപയാണ് ആകെ മാര്‍ക്കറ്റ് ക്യാപ്. ലിറ്റ്കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1.34 ശതമാനം താഴേക്ക് പോയി. നിലവില്‍ 12,899 രൂപയ്ക്കാണ് വിനിമയം നടത്തപ്പെടുന്നത്. 829.2B രൂപയാണ് മാര്‍ക്കറ്റ് ക്യാപ്.
ക്രിപ്റ്റോ കറന്‍സി നിക്ഷേപം
ക്രിപ്റ്റോ കറന്‍സി നിക്ഷേപം അതി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണെന്ന് എപ്പോഴും ഓര്‍ക്കുക. കോയിനുകളുടെ വില ഘടന അനു നിമിഷം മാറിക്കൊണ്ടിരിക്കുമെന്നതിനാല്‍ ക്രിപ്റ്റോ കറന്‍സികളിലെ റിസ്ക് സാധ്യതകളും ഏറെയാണ്. യുവാക്കളായ പല നിക്ഷേപകരും ഇപ്പോള്‍ ക്രിപ്റ്റോ കറന്‍സി നിക്ഷേപത്തില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നുണ്ട്. സമീപ കാലത്ത് കോയിനുകള്‍ നേടുന്ന വളര്‍ച്ച തന്നെയാണ് അതിന് കാരണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
