സ്വകാര്യ മേഖലാ ബാങ്കായ സിഎസ്ബി ബാങ്ക് ഡിജിറ്റല്‍ സൗകര്യമുള്ള ഉപഭോക്തൃ കേന്ദ്രീകൃതമായ അക്ഷയ ഗോള്‍ഡ് ക്രെഡിറ്റ് ലൈന്‍ പദ്ധതി അവതരിപ്പിച്ചു. അടിയന്തരാവശ്യങ്ങള്‍ക്കോ ബിസിനസ് ആവശ്യങ്ങള്‍ക്കായോ പണം ആവശ്യമുള്ളവര്‍ക്ക് സ്വര്‍ണാഭരങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍കൂട്ടി അനുമതി നല്കിയ ക്രെഡിറ്റ് ലൈനിന്റെ പരിധിയിലാവും പണം നല്‍കുക. ഇതിന്റെ അടിസ്ഥാനത്തില്‍ ലളിതമായ നിബന്ധനകളിന്മേല് ഏതു ബാങ്കിന്റെ ഏത് എടിഎമ്മില്‍ നിന്നും ഏതു സമയത്തും എവിടെ നിന്നും പണം പിന്‍വലിക്കാനാവും. രാജ്യത്തെ എല്ലാ സിഎസ്ബി ശാഖകളിലും ഈ പദ്ധതി ലഭ്യമാണ്.

ബാങ്കിലേക്കോ സ്വര്‍ണ പണയ കമ്പനിയിലേക്കോ നിരവധി തവണ പോകേണ്ട അവസ്ഥയും അമിത പലിശ നിരക്കു നല്‍കുന്നതും എല്ലാം ഒഴിവാക്കാന്‍ ഇതു സഹായിക്കും. സൗകര്യമുള്ള സമയത്ത് ഒരിക്കല്‍ ബാങ്കിലേക്കു പോകുകയും അക്ഷയ ക്രെഡിറ്റ് ലൈന്‍ സ്ഥാപിക്കുകയും നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ പണം പിന്‍വലിക്കുകയും ചെയ്യാം. നിങ്ങള്‍ക്കാവശ്യമുള്ളപ്പോള്‍ എടിഎമ്മില്‍ നിന്നുള്ള പണമായോ ഇ-കോമേഴ്സ് കൈമാറ്റമായോ നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ ഈ പണം നല്‍കുകയും ചെയ്യാം. ബിസിനസുകാരും ചെറുകിട വ്യാപാരികളും ശമ്പളക്കാരും അടക്കമുള്ളവരുടെ അടിയന്തര ലിക്വിഡിറ്റി, കാഷ് ഫ്ളോ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇതു വഴിയൊരുക്കും. ബിസിനസിനും സ്വകാര്യ പണ ആവശ്യങ്ങള്‍ക്കും ഇതൊരു സാമ്പത്തിക സഹായവുമാകും. ഉപഭോക്തൃ-സൗഹൃദമായൊരു മാതൃകയാണ് അക്ഷയ ഗോള്‍ഡ് ക്രെഡിറ്റ് ലൈന്‍. ഉപഭോക്താവിന്റെ സ്വര്‍ണത്തിന്റെ മൂല്യം ഒരിക്കല്‍ നിശ്ചയിച്ചു കഴിഞ്ഞാല്‍ ഏതു ബാങ്കിന്റേയും എടിഎമ്മുകളില്‍ നിന്നും എപ്പോള്‍ വേണമെങ്കിലും പണം പിന്‍വലിക്കാം. അല്ലെങ്കില്‍ ഡിജിറ്റല്‍ ഇടപാടുകളിലൂടേയും ഇതു ചെയ്യാം. പ്രയോജനപ്പെടുത്തിയ തുകയ്ക്കും കാലാവധിക്കും മാത്രമേ ഉപഭോക്താവ് പലിശ നല്‍കേണ്ടതുള്ളു.
ഇതു കൂടുതല്‍ മികച്ചതാക്കും വിധം സിഎസ്ബി ബാങ്ക് ഓവര്‍ഡ്രാഫ്റ്റിനെ സ്വീപ്പ്, റിവേഴ്സ് സ്വീപ്പ് സൗകര്യമുള്ള സേവിങ്സ് ബാങ്കുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ എസ്ബി അക്കൗണ്ടില്‍ ഇടുന്ന ഏതു തുകയും ഓട്ടോമാറ്റിക് ആയി ഓവര്‍ഡ്രാഫ്റ്റ് പരിധി കുറക്കുകയും അതിലൂടെ പലിശ ബാധ്യത താഴേക്കു കൊണ്ടു വരികയും ചെയ്യും. പിന്‍വലിക്കുന്ന തുക ഒരു ഓവര്‍ഡ്രാഫ്റ്റ് പോലെ അടിയന്തര സന്ദര്‍ഭങ്ങളില്‍ എസ്ബി അക്കൗണ്ടിന്റെ ഡെബിറ്റ് കാര്‍ഡു വഴിയോ ഡിജിറ്റല്‍ ബാങ്കിങ് സൗകര്യങ്ങള്‍ വഴിയോ ഉപയോഗിക്കാം. പണയും വെക്കുന്ന സ്വര്‍ണത്തിന് സൗജന്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തിയിട്ടുള്ള സിഎസ്ബി ബാങ്ക് ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായി തെരഞ്ഞെടുക്കാവുന്ന തിരിച്ചടവു രീതികളും ലഭ്യമാക്കുന്നുണ്ട്. തിരഞ്ഞെടുത്ത പട്ടണങ്ങളില്‍ ഈ പദ്ധതിക്ക് ഉടന്‍ തന്നെ വീട്ടുപടിക്കലുള്ള സേവനവും നല്‍കും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications