ചില ബാങ്കുകളിലെ ഉപഭോക്താക്കൾക്ക് ഡെബിറ്റ് കാർഡ് ഇല്ലാതെ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാം. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ) സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കുമാണ് ഈ സേവനം ഉപഭോക്താക്കൾക്ക് നൽകുന്നത്. ഡെബിറ്റ് കാർഡ് ഇല്ലാതെ തന്നെ ബാങ്കിന്റെ തിരഞ്ഞെടുത്ത എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ ഈ സൗകര്യം ഉപയോഗിക്കാം.
കാർഡ് ഇല്ലാതെ എടിഎം ഇടപാട്
കാർഡ് ഇല്ലാതെ പണം പിൻവലിക്കാൻ, എസ്‌ബിഐ ഉപഭോക്താക്കൾ യോനോ ആപ്ലിക്കേഷനും ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കൾ ഐമൊബൈൽ ആപ്ലിക്കേഷനും ഉപയോഗിക്കണം. എസ്‌ബിഐ എടിഎം വഴി കാർഡ് ഉപയോഗിക്കാതെ പണം പിൻവലിക്കാൻ എസ്‌ബിഐ അക്കൌണ്ട് ഉടമ ബാങ്കിന്റെ ഇൻറർനെറ്റ് ലോഗിൻ, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് എസ്‌ബിഐ യോനോ ആപ്ലിക്കേഷനിൽ പ്രവേശിക്കണം. പിന്നീട് 6 അക്ക എംപിഎൻ സജ്ജമാക്കാം. അത് ഭാവിയിൽ എളുപ്പത്തിൽ ലോഗിൻ ചെയ്യാൻ ഉപയോഗിക്കാം.
നടപടിക്രമങ്ങൾ
- ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്‌ത് 'യോനോ ക്യാഷ്' ക്ലിക്കുചെയ്യുക
- എടിഎം വിഭാഗത്തിൽ നിന്ന് നിങ്ങൾ എടിഎമ്മിൽ നിന്ന് പിൻവലിക്കാൻ ആഗ്രഹിക്കുന്ന തുക നൽകുക.
- നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈലിൽ എസ്‌ബിഐ നിങ്ങൾക്ക് ഒരു യോനോ ക്യാഷ് ഇടപാട് നമ്പർ അയയ്ക്കും.
- പണം പിൻവലിക്കാനായി എസ്‌ബിഐയുടെ കാർഡ്‌ലെസ്സ് ഇടപാട് പ്രാപ്‌തമാക്കിയ എടിഎമ്മുകളിൽ ഈ നമ്പറും പിൻ ഉപയോഗിക്കുക.
- തുടർന്ന് യോനോ ക്യാഷിലേക്ക് പോയി വിശദാംശങ്ങൾ നൽകുക.
- ഒടിപി നാല് മണിക്കൂർ വരെ സാധുതയുള്ളതാണെന്ന് ശ്രദ്ധിക്കുക. ഒരു ഇടപാടിൽ എസ്‌ബിഐ ഉപഭോക്താക്കൾക്ക് കുറഞ്ഞത് 500 രൂപയും പരമാവധി 10,000 രൂപയും പിൻവലിക്കാൻ കഴിയും.
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ എടിഎമ്മിലൂടെയും കാർഡ്‌ലെസായി പണം പിൻവലിക്കാം. ഐസിഐസിഐ ബാങ്ക് അടുത്തിടെയാണ് എടിഎമ്മുകളിൽ കാർഡ് ഇല്ലാത്ത പണം പിൻവലിക്കാനുള്ള സൗകര്യം ആരംഭിച്ചത്. മൊബൈൽ ആപ്ലിക്കേഷനായ 'ഐമൊബൈൽ' ഉപയോഗിച്ച് 15,000 ത്തിലധികം എടിഎം ശൃംഖലകളിൽ നിന്ന് പണം പിൻവലിക്കാൻ ഈ സൗകര്യം ഉപഭോക്താക്കളെ അനുവദിക്കും.
നടപടിക്രമങ്ങൾ
- സേവനങ്ങൾ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
- കാർഡ്‌ലെസ്സ് ക്യാഷ് വിഡ്രോവൽ' ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
- തുക, 4 അക്ക താൽക്കാലിക പിൻ എന്നിവ നൽകി തുക ഡെബിറ്റ് ചെയ്യേണ്ട അക്കൗണ്ട് നമ്പർ തിരഞ്ഞെടുക്കുക.
- പ്രീ-സ്ഥിരീകരണ സ്ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന വിശദാംശങ്ങൾ സ്ഥിരീകരിച്ച് സബ്മിറ്റ് ബട്ടണിൽ ക്ലിക്കുചെയ്യുക.
- ഇടപാട് പൂർത്തിയാക്കിയ സ്‌ക്രീനിൽ നിങ്ങൾക്ക് ഒരു സന്ദേശം ലഭിക്കും
- ഐസിഐസിഐ ബാങ്കിൽ നിന്ന് രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിൽ നിങ്ങൾക്ക് 6 അക്ക കോഡുള്ള ഒരു എസ്എംഎസ് ലഭിക്കും.
- നിർദ്ദിഷ്ട ഐസിഐസിഐ ബാങ്ക് എടിഎം സന്ദർശിച്ച് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ, നിങ്ങൾ സജ്ജമാക്കിയ താൽക്കാലിക 4 അക്ക കോഡ്, 6 അക്ക കോഡ് (എസ്എംഎസിൽ ലഭിച്ചതുപോലെ), പിൻവലിക്കൽ തുക എന്നിവ നൽകുക
- എല്ലാ നടപടികളും പൂർത്തിയായാൽ പണം ലഭിക്കും
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications