മുംബൈ: ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകൾക്കും അസംസ്കൃത വസ്‌തുക്കൾക്കും കസ്റ്റംസ് ക്ലിയറൻസ് കാലതാമസം വരുത്താനുള്ള ഇന്ത്യയുടെ നീക്കം ഇകൊമേഴ്‌സ് കമ്പനികളെ വലിയ തോതിൽ ബാധിക്കുമെന്ന് റിപ്പോർട്ടുകൾ. ഫ്ലിപ്പ്‌കാർട്ട്, ആമസോൺ, സ്നാപ്‌ഡീൽ, പേടിഎം മാൾ തുടങ്ങിയ ഇകൊമേഴ്‌സ് കമ്പനികളെയാണ് ഇത് കൂടുതലായും ബാധിക്കുക.
കൊറോണ വൈറസ് പശ്ചാത്തലത്തിൽ, വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഉൽപന്നങ്ങളുടെ ഷിപ്പിംഗ് നിർത്തിവെച്ചത് തന്നെ സ്മാർട്ട്‌ഫോണുകൾ ഉൾപ്പെടെ ചൈനയുടെ പല ഉൽപന്നങ്ങളും ഓർഡർ ചെയ്യുന്ന ഇന്ത്യൻ ഉപഭോക്താക്കളെ നിരാശരാക്കിയിരുന്നു. സ്മാർട്ട്‌ഫോണുകൾക്ക് പുറമെ ഓൺലൈൻ റീട്ടെയിലർമാർക്ക് ഏറ്റവും വലിയ സെയിൽസ് ഉള്ള ഉപഭോക്തൃ ഇലക്‌ട്രോണിക്സ്, പേഴ്‌സണൽ കെയർ, ഹോം, ഫർണിഷിംഗ്, കളിപ്പാട്ടങ്ങൾ എന്നിവയെയും കസ്റ്റംസ് ക്ലിയറൻസ് കാലതാമസം ബാധിക്കും.

2019-ലെ ഗ്രോസ് മർച്ചൻഡൈസ് വാല്യു (ജിഎംവി) ഡാറ്റ പ്രകാരം, ഈ വിഭാഗങ്ങൾ മാത്രം ഇന്ത്യൻ ഇകൊമേഴ്‌സ് വിൽപ്പനയുടെ 51 ശതമാനത്തോളം വരുമെന്നാണ് കണക്കാക്കുന്നത്. ഇതിൽ സ്മാർട്ട്‌ഫോണുകൾ മാത്രം 35 ശതമാനത്തോളം വരും. ബാക്കി വരുന്ന ചരക്കുകളായ ഉപഭോക്തൃ ഇലക്‌ട്രോണിക്സ് 7 ശതമാനവും ഗാർഹിക, ഫർണിച്ചർ ഉൽപ്പന്നങ്ങൾ 4 ശതമാനവും കളിപ്പാട്ടങ്ങൾ 2 ശതമാനവുമാണെന്നാണ് കണക്കാക്കുന്നത്. വിതരണ തടസ്സം ഇകൊമേഴ്‌സ് മേഖലയെ മാത്രമല്ല മൊത്തത്തിലുള്ള ചില്ലറ വ്യാപാരത്തെയും ബാധിക്കും.
ഇന്ത്യ-ചൈന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ ചൈനീസ് ഉൽപന്നങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങിയത്. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 300 ഉത്പന്നങ്ങളുടെ തീരുവ വർദ്ധിപ്പിക്കാൻ കേന്ദ്രം ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. മാത്രമല്ല ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങളുടെ ലൈസൻസിംഗ് സംവിധാനം ഉൽപന്നങ്ങളുടെ ഗുണനിലവാര പരിശോധന എന്നിവയിൽ കൂടുതൽ കർശന നിലപാടുകളെടുക്കാനും കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. സുരക്ഷ കൂടി കണക്കിലെടുത്ത് സർക്കാർ കരാറുകളിൽ നിന്ന് ചൈനീസ് കമ്പനികളെ ഒഴിവാക്കാൻ തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്.
ചൈനയിൽ നിന്നുള്ള സപ്ലൈ തടയാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം പ്രാദേശിക ചില്ലറ വ്യാപാരികളെ ബുദ്ധിമുട്ടിലാക്കുമെന്നാണ് ഇ-കൊമേഴ്‌സ് വിപണന കേന്ദ്രങ്ങളിൽ നിന്നുള്ള മുതിർന്ന എക്‌സിക്യൂട്ടീവുകൾ പറയുന്നത്. കാരണം ഈ ഉൽപ്പന്നങ്ങളിൽ അല്ലെങ്കിൽ അസംസ്കൃത വസ്‌തുക്കളിൽ പലതും പ്രാദേശികമായി ലഭ്യമാക്കാൻ കഴിയുന്നതല്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications