കസ്റ്റംസ് രംഗത്തെ സഹകരണം;ഇന്ത്യ, ബ്രിട്ടൻ കരാറിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; കസ്റ്റംസുമായി ബന്ധപ്പെട്ട ഭരണപരമായ വിഷയങ്ങളിലെ പരസ്പര സഹായം സംബന്ധിച്ച് ഇന്ത്യ, ബ്രിട്ടൻ , വടക്കൻ അയർലൻഡ് എന്നീ രാജ്യങ്ങൾ തമ്മിലുള്ള കരാറിന് കേന്ദ്രമന്ത്രിസഭാ അംഗീകാരം.
കസ്റ്റംസ് കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്വേഷിക്കുന്നതിനും പ്രസക്തമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനും കരാർ സഹായകരമാകും.

 
കസ്റ്റംസ് രംഗത്തെ സഹകരണം;ഇന്ത്യ, ബ്രിട്ടൻ കരാറിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം

വ്യാപാരം സുഗമമാക്കുന്നതിനും രാജ്യങ്ങൾക്കിടയിൽ വ്യാപാരം നടത്തുന്ന ചരക്കുകളുടെ കാര്യക്ഷമമായ അനുമതി ഉറപ്പാക്കുന്നതിനും കരാർ സഹായകമാകും.
രാജ്യങ്ങളുടെ അംഗീകൃത പ്രതിനിധി ഒപ്പിട്ടതിന് ശേഷം തൊട്ടടുത്ത മാസം ആദ്യ ദിവസം മുതൽ കരാർ പ്രാബല്യത്തിൽ വരും.

കോവിഡ് വീണ്ടും പിടിമുറുക്കുമ്പോള്‍ സ്വര്‍ണവിലയില്‍ എന്ത് മാറ്റമുണ്ടാകും?

കസ്റ്റംസ് കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്വേഷിക്കുന്നതിനും നിയമാനുസൃതമായ വ്യാപാരം സുഗമമാക്കുന്നതിനും കരാർ സഹായിക്കും. കസ്റ്റംസ് മൂല്യത്തിന്റെ കൃത്യത, താരിഫ് വർഗ്ഗീകരണം, ഈ രാജ്യങ്ങൾ തമ്മിൽ വ്യാപാരം നടത്തുന്ന വസ്തുക്കളുടെ ഉത്ഭവം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നത്തിലൂടെ ഇന്ത്യൻ കസ്റ്റംസിന്റെ ആശങ്കകളും ആവശ്യകതകളും കരാർ പരിപാലിക്കും.രഹസ്യ വിവരങ്ങളടക്കം പരസ്പരം കൈമാറുന്നതിൽ നിയമപരമായ ബലം കൂടി നൽകുന്നതാണ് കരാർ.

ഇപിഎഫ്ഒ ഇ-നോമിനേഷന്‍ ആരംഭിച്ചു; ഓണ്‍ലൈന്‍ ഇടപാട് അതിവേഗം, അറിയേണ്ട കാര്യങ്ങള്‍...

ഏറ്റവും അനുയോജ്യമായ സ്ഥിര നിക്ഷേപ പദ്ധതി എങ്ങനെ തെരഞ്ഞെടുക്കാം?

എന്താണ് ഡെഫ് അക്കൗണ്ട്? പ്രവര്‍ത്തനയോഗ്യമല്ലാതായ അക്കൗണ്ടിലെ ബാലന്‍സ് തുക എങ്ങനെ തിരിച്ചെടുക്കാം?

Read more about: india ഇന്ത്യ
English summary

Customs Cooperation; Cabinet approves Agreement between india and UK

Customs Cooperation; Cabinet approves Agreement between india and UK
Story first published: Wednesday, April 28, 2021, 20:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X