2020-21 ലെ കേന്ദ്ര ബജറ്റിൽ നിർദ്ദേശിച്ച ഇറക്കുമതി ചെയ്ത ഫിനിഷ്ഡ് ചരക്കുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ വർദ്ധനവ് മൊബൈൽ ഹാൻഡ്‌സെറ്റുകൾക്ക് 2-7 ശതമാനം വരെ വില വർദ്ധിപ്പിക്കുമെന്ന് വ്യവസായ വിദഗ്ധർ അഭിപ്രായപ്പെടുന്നു. പൂർണമായും ഇറക്കുമതി ചെയ്ത മൊബൈൽഫോണുകൾ ഇന്ത്യൻ മാർക്കറ്റിൽ വളരെ ചെറിയൊരു ഭാഗമാണെങ്കിലും, നിർമ്മാണ ഘടകങ്ങൾക്കും മറ്റ് അനുബന്ധ വസ്തുക്കൾക്കുമായുള്ള വർദ്ധിച്ച തീരുവ ഹാൻഡ്‌സെറ്റുകളുടെ വിൽപന വിലയെ ബാധിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.
ബജറ്റ് നിർദ്ദേശം
ബജറ്റ് നിർദ്ദേശങ്ങൾ അനുസരിച്ച്, ചാർജറുകളുടെ തീരുവ 15 ശതമാനത്തിൽ നിന്ന് 20 ശതമാനമായും മദർബോർഡുകളുടയെും പ്രിന്റഡ് സർക്യൂട്ട് ബോർഡിന്റെയും (പിസിബിഎ) തീരുവ 10 ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഉയരും. മൊബൈൽ ഹാൻഡ്‌സെറ്റുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന മറ്റ് ഘടകങ്ങളുടെ തീരുവയും സമാന ശ്രേണിയിൽ വർദ്ധിക്കും.
വില വർദ്ധനവ്
ഇറക്കുമതി ചെയ്യുന്ന ഫോണുകളുടെ അന്തിമ വിൽപ്പന വിലയെ 4 മുതൽ 7 ശതമാനം വരെ ഈ തീരുവ ബാധിക്കുമെന്ന് ഗവേഷണ സ്ഥാപനമായ ടെകാർക്കിന്റെ സ്ഥാപകനും ചീഫ് അനലിസ്റ്റുമായ ഫൈസൽ കാവൂസ പറഞ്ഞു. ഇറക്കുമതി ചെയ്യുന്ന മൊബൈൽ ഫോണുകളുടെ വിപണി 3-3.5% മാത്രമാണെന്നും പിസിബിഎ ഡ്യൂട്ടി 20% ആയി വർദ്ധിപ്പിക്കുന്നത് ഫീച്ചർ ഫോൺ വ്യവസായത്തിന്റെ ചലനാത്മകതയെ ബാധിക്കുമെന്നും. നിലവിൽ പിസിബിഎ ഉപഭോഗത്തിന്റെ 6% ആണ് ഇറക്കുമതി ചെയ്യുന്നതെന്നും മൊബൈൽ, ഇലക്ട്രോണിക്സ് വ്യവസായത്തിന്റെ പരമോന്നത വ്യവസായ സ്ഥാപനമായ ഇന്ത്യാ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ (ഐസിഇഎ) ചെയർമാൻ പങ്കജ് മോഹിന്ദ്രൂ പറഞ്ഞു.
ഇന്ത്യയിൽ നിർമ്മിക്കുന്നവ
നിലവിൽ, ആഭ്യന്തര വിപണിയിലെ 97% ഫോണുകളും ഇന്ത്യയിൽ നിർമ്മിക്കുന്നവയാണ്. ഇത് തീരുവ വർദ്ധനവിന്റെ ആഘാതം കുറച്ചേക്കാം. 40,000 രൂപയ്ക്ക് മുകളിൽ വിലയുള്ള ഫോണുകൾ മാത്രമേ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നുള്ളൂ. ആപ്പിൾ ഇന്ത്യയിൽ ചില മോഡലുകൾ നിർമ്മിക്കുന്നുണ്ടെങ്കിലും, ആപ്പിളിന്റെ ജനപ്രിയ മോഡലുകളുടെ ഒരു പ്രധാന ഭാഗം ഇപ്പോഴും ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് വിവിധ കണക്കുകൾ വ്യക്തമാക്കുന്നു. ഗൂഗിൾ പിക്സലും ചില ഉയർന്ന വിലയുള്ള ഫോണുകൾ ഇറക്കുമതി ചെയ്യുന്നുണ്ട്.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications