ദില്ലി: ഇന്ത്യയിലെ ഓക്സിജൻ പ്രതിസന്ധിക്കിടെ ആശ്വാസ പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ. കോവിഡ് വാക്സിനുകളും ഓക്സിജനും ഇറക്കുമതി ചെയ്യുന്നതിനുള്ള കസ്റ്റംസ് തീരുവയും ആരോഗ്യ സെസും മൂന്ന് മാസത്തേക്ക് ഈടാക്കില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് കേന്ദ്രസർക്കാർ ഇക്കാര്യം പ്രഖ്യാപിച്ചിട്ടുള്ളത്.
ജനറേറ്ററുകൾ, സ്റ്റോറേജ് ടാങ്കുകൾ, കോൺസെൻട്രേറ്ററുകൾ എന്നിവ പോലുള്ള കോവിഡ് ചികിത്സയ്ക്കാവശ്യമായ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ഈ ഇളവ് ബാധകമാണ്. കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്ത് ഓക്സിജൻ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി സ്വീകരിച്ച നടപടികൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ഇന്ന് യോഗം യോഗം ചേർന്നു. കൊവിഡ് ചികിത്സയ്ക്കായി വീട്ടിലും ആശുപത്രികളിലും മെഡിക്കൽ ഗ്രേഡ് ഓക്സിജനും രോഗികളുടെ പരിചരണത്തിന് ആവശ്യമായ ഉപകരണങ്ങളും അടിന്തരമായി ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഓക്സിജന്റെയും മെഡിക്കൽ ഉപകരണങ്ങളുടേയും ലഭ്യത വർദ്ധിപ്പിക്കുന്നതിന് എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും യോജിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

തീരുവ അടുത്തിടെ കൊവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന റെംഡെസിവിറിന്റെ കസ്റ്റംസ് തീരുവയും സർക്കാർ നീക്കിയിരുന്നു. ഓക്സിജന്റെ ആവശ്യകത വർധിച്ച സാഹചര്യത്തിൽ രോഗികൾക്ക് ഓക്സിജൻ നൽകുന്നതുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ ഇറക്കുമതി വർധിപ്പിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അവയുടെ ഉൽപാദനവും ലഭ്യതയും വർദ്ധിപ്പിക്കുന്നതിനും വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനുമായി, ഓക്സിജനും ഓക്സിജനുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ ഇനിപ്പറയുന്ന ഇറക്കുമതി ചെയ്യുന്നതിന് അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി, ഹെൽത്ത് സെസ് എന്നിവയിൽ നിന്ന് മൂന്ന് മാസത്തേക്ക് അടിയന്തരമായി ഇളവ് നൽകാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.
അതേ സമയം കേന്ദ്ര സർക്കാർ വാങ്ങുന്ന കൊവിഡ് വാക്സിൻ എല്ലാ സംസ്ഥാനങ്ങൾക്കും സൗജന്യമായിരിക്കുമെന്നതാണ് സർക്കാരിൽ നിന്നുള്ള പുതിയ അറിയിപ്പ്. അതേസമയം, സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികളും വാക്സീൻ നിർമാതാക്കളിൽനിന്ന് നേരിട്ടു വാങ്ങുന്നവയുടെ ഉയർന്ന വിലയെക്കുറിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പരാമർശിക്കുന്നില്ല.
മേയ് 1 മുതൽ 18 വയസ് പൂർത്തിയായവർക്ക് വാക്സിന്‍ നൽകാൻ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം തന്നെ തീരുമാനിച്ചിരുന്നു. എന്നാൽ വാക്സിന് പലതരത്തിൽ വില ഈടാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതുവരെ കേന്ദ്രം സിറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് നേരിട്ടു വാങ്ങുന്ന കോവിഷീൽഡ് വാക്സീനും ഭാരത് ബയോടെക്കിൽനിന്നു വാങ്ങുന്ന കോവാക്സീനും സംസ്ഥാനങ്ങൾക്കു സൗജന്യമായി വിതരണം ചെയ്തിരുന്നത്. കേന്ദ്രം നയം പരിഷ്കരിച്ചതോടെ കമ്പനി ഉൽപ്പാദിപ്പിക്കുന്നതിൽ 50% വാക്സിന്‍ സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും കമ്പനികളിൽനിന്നു നേരിട്ടു വാങ്ങാനാവും. ഇങ്ങനെ വിൽക്കുന്ന വാക്സീൻ ഡോസ് ഒന്നിന് സിറം ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാനങ്ങളിൽ നിന്ന് 400 രൂപയും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയുമാണ് ഈടാക്കുക. അതേ സമയം ഇതേ വാക്സീൻ കേന്ദ്രത്തിന് 150 രൂപയ്ക്കുമാണ് കമ്പനി വിൽക്കുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications